ഹന്നയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
ജോ:”ഇനിയും എന്തിനാ കരയുന്നത്?”
ഹന്ന:”ഇച്ഛാ… എന്നെ കാണാതെ വന്നപ്പോൾ ഒപ്പം ആ ചെറ്റയേയും കാണാതെ വന്നപ്പോൾ അവർ അത്ര വെപ്രാളപ്പെട്ട് എന്നെ തിരയാൻ ഒരു കാരണം ഉണ്ട്…”
ജോ മനസ്സിൽ പൊങ്ങി വരാൻ തുടങ്ങിയ ഭയത്തെ ഒതുക്കി ചോദിച്ചു “എന്താ?”
ഹന്നയുടെ ശബ്ദത്തിൽ ഒരു വിറയൽ വന്നു “അത്… അത്.. അവര്.. ”
പേടിച്ച് പേടിച്ച് ഹന്ന അവർക്കുണ്ടായ അനുഭവവും പറഞ്ഞു. അതും കൂടെ കേട്ടപ്പോൾ ജോ ദേഷ്യം കൊണ്ട് കിടന്ന് വിറക്കുകയായിരുന്നു. അവൻ്റെ മുഖത്തെ ഭാവം കണ്ട് ഹന്ന വല്ലാതെ പേടിച്ചു. ജോവിന് ദേഷ്യം സഹിക്കാൻ വയ്യാതെ പെട്ടെന്ന് എഴുന്നേറ്റ് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞ് ഇടിച്ചു.
ഹന്ന “അയ്യോ ഇച്ഛാ” എന്ന് വിളിച്ച് ഓടി വന്ന് അവൻ്റെ കൈ പിടിച്ച് പരിശോധിച്ചു. എന്നാൽ ജോ അവളെ തള്ളി മാറ്റിയിട്ട് ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങാൻ നോക്കി.
ഹന്ന അവനെ കെട്ടിപ്പിടിച്ച് കൊണ്ട് “ഇച്ഛാ, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. അവർക്ക് ഇത്ര എല്ലാം സംഭവിച്ചിട്ടും അവർ ആരോട് പറഞ്ഞില്ലെങ്കിലും ഇച്ചയോട് പറയാൻ ആണ് ആഗ്രഹിച്ചത്. അത് പറയാതെ ഇരുന്നത് നമ്മുടെ കല്യാണം ആയത് കൊണ്ട് മാത്രമാണ്. ഇഛ അറിഞ്ഞാൽ അയാളെ എന്തെങ്കിലും ചെയ്ത് ഇച്ഛാ ജയിലിൽ പോകുമോ എന്ന് പേടിച്ചാണ് അവർ ഇത് വരെ
ഒന്നും പറയാതെ ഇരുന്നത്. അവർക്ക് അവരുടെ സുരക്ഷിതത്തേക്കളും വലുത് ഇച്ചായൻ്റെ സന്തോഷമാണ്. അത് ഓർത്തെങ്കിലും പറയുന്നത് ഒന്ന് കേൾക്ക്. അയാളെ നമ്മൾ എന്തായാലും വെറുതെ വിടാൻ പാടില്ല. നമ്മുടെ കുട്ടികളെ തൊട്ടവനെ എന്ത് വന്നാലും നമ്മൾ വെറുതെ വിടാൻ പാടില്ല. പക്ഷേ ഇപ്പൊൾ നമ്മൾ എടുത്ത് ചാടി എന്തെങ്കിലും ചെയ്താൽ നമ്മൾ മാത്രമല്ല അവരും കണ്ണീര് കുടിക്കും. അവരുടെ വീഡിയോ വല്ലതും അവൻ്റെ കയ്യിൽ ഉണ്ടോ എന്ന് നമുക്ക് അറിയണം”.
ജോ ദേഷ്യത്തോടെ ചോദിച്ചു “പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്?”
ഹന്ന:”നമുക്ക് ആദ്യം മമ്മി പറഞ്ഞത് പോലെ നമ്മുടെ ട്രിപ്പ് അങ്ങ് വേണ്ടെന്ന് വെക്കാം. ആരെങ്കിലും ചോദിച്ചാൽ, മമ്മി പറഞ്ഞത് പോലെ വിരുന്ന് പോകാൻ വേണ്ടിയാണെന്ന് പറഞാൽ മതി”.
ജോ:”എന്നിട്ട്?”
ഹന്ന:”ഇച്ചക്ക് അവനെ ഇടിച്ച് പതം വരുത്തണമെന്നുണ്ട് എന്ന് എനിക്കറിയാം. അത് എനിക്കുമുണ്ട്. പക്ഷേ ഇവനെയെല്ലാം വെറുതെ അങ്ങ് തല്ലിയിട്ട് വിട്ടാൽ ശരിയാവില്ല. അതുകൊണ്ട് അതിന് മുൻപ് അവനെ പൂർണ്ണമായും തകർത്തിട്ട് വേണം അവനെ പൊട്ടിക്കാൻ”.
ജോ:”എന്താ നിൻ്റെ പ്ലാൻ?”
ഹന്ന:”പ്ലാൻ എൻ്റെ മാത്രമല്ല. ഞങ്ങൾ മൂന്നുപേരുടെയും ആണ്. ഇഛ കൂടെ നിന്നാൽ മതി”.
ജോ:”ഞാൻ എന്തായാലും ഉണ്ട് നിങ്ങളുടെ കൂടെ. പക്ഷെ അവസാനമെങ്കിൽ അവസാനം, അവനെ എനിക്കൊന്ന് അറിഞ്ഞ് പെരുമാറണം”.
ഹന്ന:”ഇച്ചക്ക് മാത്രമല്ല. എനിക്കും”.
ജോ ഒന്ന് ശാന്തനായി എന്ന് കണ്ടപ്പോൾ ഹന്ന ഉയർന്ന് അവൻ്റെ ചുണ്ടിൽ ഒരു ചുംബനം നൽകി. ജോ അവളെ കെട്ടിപ്പിടിച്ച് അവളെ തിരിച്ചും ചുംബിച്ചിട്ട് “വാ. ഞാൻ വാരി തരാം എന്തെങ്കിലും കഴിക്ക്” എന്ന് പറഞ്ഞു. അവൻ്റെ സ്നേഹത്തിന് മുൻപിൽ
കീഴടങ്ങി അവൾ സമ്മതിച്ചു. എന്നാൽ കഴിക്കുന്നതിന് മുൻപ് അവൾ ബാത്രൂമിൽ പോയി ഒരു നനഞ്ഞ ടവ്വൽ എടുത്ത് കൊണ്ട് വന്ന് ജോവിൻ്റെ കൈപ്പത്തിയിൽ ചുറ്റി വെച്ചു.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോൾ ആണ് ജോ പപ്പയോടും മമ്മിയോടും ട്രിപ്പ് ക്യാൻസൽ ചെയ്യുന്ന കാര്യം പറഞ്ഞത്.
സാറാമ്മ:”അതെന്താ പെട്ടെന്ന് അങ്ങനെ തീരുമാനം മാറ്റിയത്?”
ജോ:”അതൊന്നുമല്ല, മമ്മി പറഞ്ഞത് പോലെ വിരുന്ന് ഒക്കെ കഴിഞ്ഞിട്ട് സമയം കിട്ടുമ്പോൾ പോകാമെന്ന് കരുതി”.
ഫിലിപ്പ്:”നന്നായി മോനേ, അതാ നല്ലത്. അല്ല, നിങ്ങൾക്ക് ബുക്ക് ചെയ്തതെല്ലാം തിരിച്ച് കിട്ടുമോ?”
ജോ:”കുറച്ച് ഒക്കെ തിരിച്ച് കിട്ടും. അത് കുഴപ്പമില്ല. അതിലും പ്രാധാന്യം ഞങ്ങൾക്ക് ഇവിടെ നിൽക്കുകയെന്നുള്ളതാ”.
ഫിലിപ്പ്:”അതല്ലടാ, മുഴുവനും നിൻ്റെ കയ്യിൽ നിന്നല്ലേ ചെലവാക്കിയത്? നിനക്ക് വിരോധം ഇല്ലെങ്കിൽ അതിൻ്റെ എല്ലാം കാശ് ഞാൻ തന്നോട്ടെ?”
