ജോ പുഞ്ചിരിച്ച് കൊണ്ട് “ആവശ്യമുണ്ടെങ്കിൽ ഞാൻ ചോദിച്ചോളാം പപ്പാ. തൽക്കാലം ഞങ്ങൾക്ക് അങ്ങനെ വലിയ ആവശ്യങ്ങൾ ഒന്നുമില്ല. (ഹന്നയെ നോക്കി ചിരിച്ചുകൊണ്ട്) പിന്നെ ഇവളെ കൊണ്ട് പണിയെടുപ്പിക്കുന്നതിന് പകരം ശമ്പളം കൊടുത്താൽ മതി. ഞങ്ങൾ അത് കൊണ്ട് ജീവിച്ചോളാം, പിന്നെ എൻ്റെ ശമ്പളവും ഉണ്ടല്ലോ”.
ഹന്നയും പപ്പയും ചിരിച്ചു.
ഫിലിപ്പ്:”നീ ഇന്നലെ മോൾക്ക് ലാപ്ടോപ് മേടിച്ചിരുന്നോ?”
ജോ:”ആ പപ്പാ”.
ഫിലിപ്പ്:”എത്രയായി അതിന്?”
ജോ:”ആപ്പിൾ കെയർ ഉൾപ്പടെ ഏഴര ലക്ഷം”.
ഹന്ന അന്തം വിട്ട് കണ്ണും തള്ളി ചോദിച്ചു “എന്തോന്ന്?”
ഫിലിപ്പ് പക്ഷേ ശാന്തമായി പറഞ്ഞു “അതിൻ്റെ ബിൽ തന്നെക്കണേ. ഓഫീസ് ആവശ്യത്തിന് വേണ്ടി മേടിച്ചതല്ലേ. അതിൻ്റെ കാശ് ഞാൻ ഓഫീസിൽ നിന്ന് എഴുതി എടുത്ത് തരാം”.
ജോ
“ഓകെ പപ്പാ” എന്ന് പറഞ്ഞു.
ഹന്ന ശബ്ദം താഴ്ത്തി ജോവിനോട് “എന്തിനാ ഇച്ഛാ, ഇത്ര വില കൂടിയ ലാപ്ടോപ് എല്ലാം? ഞാൻ അതിനുമാത്രം ലാപ്ടോപ് ഒന്നും ഉപയോഗിക്കില്ലല്ലോ”
ഫിലിപ്പ്:”അത് കുഴപ്പമില്ല മോളെ. കമ്പനിയുടെ അക്കൗണ്ട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധാരണ ആപ്പിളിൻ്റെ ലാപ്ടോപ് മാത്രമേ ഉപയോഗിക്കു. സെക്യൂരിറ്റി പ്രധാനമല്ലേ”
ജോ അവളെ കണ്ണിറുക്കി കാണിച്ച് പുഞ്ചിരിച്ചു.
ഫിലിപ്പ്:”അപ്പൊൾ പിന്നെ ഇന്നെന്താ പരിപാടി?”
ഹന്ന:”പപ്പാ, ഇന്നലെ പാർട്ടിയുടെ ഇടക്ക് വർഗീസ് അങ്കിളിനെ കണ്ടിരുന്നു. അങ്കിൾ അങ്ങോട്ട് വിരുന്ന് ചെല്ലണം എന്ന് പറഞ്ഞിരുന്നു. സമയമുണ്ടെങ്കിൽ അവിടെ ഒന്ന് ചെല്ലണം”
ജോ അവളെ ഒന്ന് അത്ഭുതത്തോടെ പാളി നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല.
സാറാമ്മ:”അവൻ്റെ അടുത്ത് പതുക്കെ ഒക്കെ പോയാൽ മതി. ധൃതി ഒന്നും വേണ്ട, പോയില്ലേലും കുഴപ്പമൊന്നുമില്ല. ടാ, ജോ നീ അടുത്ത ബന്ധുക്കളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട്
പോകുന്ന കാര്യങ്ങള് ഒന്ന് പ്ലാൻ ചെയ്യ്”.
ജോ:”ശരി മമ്മി”
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
മുറിയിൽ എത്തിയപ്പോൾ തന്നെ ജോ ചോദിച്ചു “എന്താ നിങ്ങളുടെ പ്ലാൻ?
ഹന്ന പ്ലാൻ ചുരുക്കത്തിൽ ഒന്ന് പറഞ്ഞ് കൊടുത്തു.
ജോ:”അപ്പൊൾ നിങ്ങൾക്ക് അവനെ ഒറ്റക്ക് കിട്ടണം. പ്ലാൻ ഒക്കെ കൊള്ളാം. പക്ഷേ നീ അവൻ്റെയടുത്ത് അടുത്ത് ഇടപഴകുന്നത് മാത്രം എനിക്കങ്ങ് ദഹിക്കുന്നില്ല”
ഹന്ന:”സാരമില്ല ഇച്ഛാ. ഇത് നമ്മുടെ ദിയയ്ക്കും മിയയ്ക്കും വേണ്ടി അല്ലേ, ഞാൻ സഹിച്ചോളാം”.
ജോ:”എന്തായാലും നിൻ്റെ നമ്പർ നീ അയാൾക്ക് കൊടുക്കണ്ട. ഞാൻ വേറൊരു നമ്പർ എടുത്ത് തരാം. അത് ഉപയോഗിച്ചാൽ മതി”.
അവൾ സമ്മതിച്ചു.
കുറച്ച് കഴിഞ്ഞ് ജോ വർഗീസ് അങ്കിളിനെ വിളിച്ചു. കുറേ ബെല്ലടിച്ചിട്ടും അയാള്
എടുത്തില്ല.
ജോ ചിരിച്ച് കൊണ്ട് “അവന് പേടിയുണ്ട് നീ എല്ലാം പറഞ്ഞ് കാണുമോ എന്ന്. അതാ എടുക്കാത്തത്”.
ഹന്ന:”ഇഛ ഒരു മെസ്സേജ് അയക്ക്, ഒന്ന് ഫ്രീ ആകുമ്പോൾ തിരിച്ച് വിളിക്കാമോ എന്ന് ചോദിച്ച്. അത് കണ്ടാൽ പ്രശ്നമൊന്നുമില്ല എന്ന് ചിന്തിച്ച് എന്തായാലും തിരിച്ച് വിളിച്ചോളും”.
ലിസ്റ്റ് ഒക്കെ ഉണ്ടാക്കി ജോ പപ്പയോടും മമ്മിയോടും സംസാരിച്ച് കൊണ്ടിരിക്കാൻ നേരത്താണ് വർഗീസ് തിരിച്ച് വിളിക്കുന്നത്. ജോ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി.
വർഗീസ്:”ഹലോ ജോകുട്ടൻ ആണോ?”
ജോ പല്ലിരുമ്മി മനസ്സിൽ പറഞ്ഞു കള്ള തെണ്ടി എന്തൊരു സ്നേഹം.
ജോ:”ഹലോ വർഗീസ് അങ്കിൾ അല്ലെ. Good morning അങ്കിൾ”.
വർഗീസ്:”good morning മോനേ. മോൻ നേരത്തെ വിളിച്ചപ്പോഴേ ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു. ഇന്നലെ പാർട്ടി എല്ലാം കഴിഞ്ഞ് ഉറങ്ങാൻ നന്നായിട്ട് വൈകി. അത് കൊണ്ടേ..”
ജോ:”ആ, അതെനിക്ക് തോന്നി. അത് കുഴപ്പമില്ല അങ്കിൾ. ഞാൻ വിളിച്ചതെ, ഞങ്ങൾ ഇന്ന് അടുത്ത ബന്ധുക്കളുടെ വീട്ടിൽ എല്ലാം ഒന്ന് വിരുന്നിന് ഇറങ്ങിയാലോ എന്ന് വിചാരിക്കുവാ. അത് കൊണ്ട് അങ്കിൾ ഇന്ന് ഫ്രീ ആണെങ്കിൽ അത് വഴി ഒന്നു കയറി പോകാമെന്ന് വിചാരിച്ച് ആണ്”.
വർഗീസ്:”ഓ, അതിനെന്താ മോനെ. സന്തോഷം. നിങ്ങൾ സമയം പോലെ ഇങ്ങ് പോരെ. ഞാൻ ഇന്ന് മുഴുവൻ ഇവിടെയുണ്ടാകും”.
