ഹന്നയുടെ ദുരിതം – 2 7അടിപൊളി  

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

അത്താഴമെല്ലാം കഴിഞ്ഞ്, ഹന്ന അടുക്കളയിൽ ചേച്ചിമാരെ സഹായിച്ച് കഴിഞ്ഞാണ് മുറിയിലേക്ക് ചെന്നത്. കട്ടിലിൽ ജോ ഏതോ ഒരു

ബുക്ക് വായിച്ച് കിടക്കുകയായിരുന്നു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിച്ചും.

ഹന്ന:”അയാള് കുറെ മെസ്സേജ് അയക്കുന്നുണ്ട്. ഞാൻ ഒന്ന് രണ്ട് മെസ്സേജ് തിരിച്ചും അയച്ചു”.

ജോ ശരി എന്നർത്ഥത്തിൽ ഒന്ന് തലയാട്ടി. അവരുടെ ഇടയിൽ എന്തോ ഒരു അകലം വന്നത് പോലെ അവൾക്ക് തോന്നി. കഴിഞ്ഞ ദിവസങ്ങളിൽ അവൻ്റെ കണ്ണുകളിൽ കണ്ട കാമം നിറഞ്ഞ നോട്ടം ഇപ്പൊൾ അവൾക്ക് കാണാൻ കഴിഞ്ഞില്ല. ‘ഒരു പക്ഷെ ആ വർഗീസ് തൊട്ട് ചീത്തയായ എൻ്റെ ശരീരത്തോട് ഇച്ചക്ക് വെറുപ്പായിരിക്കു.’ ഹന്ന ചിന്തിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ ജോ കാണാതെ കണ്ണുകൾ തുടച്ച് ഒന്നും മിണ്ടാതെ കട്ടിലിൽ കയറി കിടന്നു.

ജോ ചിന്തിച്ചത്, ഇന്നലത്തെ ആ ഷോക്കിൽ നിന്ന് ഹന്നയ്ക്ക് പുറത്ത് വരാൻ താൻ കുറച്ച് സമയം കൊടുക്കണമെന്നാണ്. അതിനാൽ ആണ് അവൻ അവനെ തന്നെ നിയന്ത്രിച്ച് അവൾക്ക് സ്പേസ് കൊടുക്കാൻ ശ്രമിക്കുന്നത്. അവൾ ഒന്നും മിണ്ടാതെ വന്ന് കിടന്നത് അവനെയും വിഷമിപ്പിച്ചു. ‘ഒരു പക്ഷെ നാളത്തെ അവളുടെ പ്രതികാരം കൂടെ കഴിയുമ്പോൾ അവൾ പഴയ പോലെയാകുമായിരിക്കും.’.

ആ രാത്രി അന്യരെ പോലെ അവർ ആ കട്ടിലിൻ്റെ രണ്ടറ്റത്ത് കിടന്നുറങ്ങി. രണ്ട് പേരും മനസ്സ് കൊണ്ട് ആഗ്രഹിച്ചു മറ്റേ ആൾ ഒന്ന് വന്ന് തന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്ന്. അതിന് വേണ്ടി കാത്ത് കാത്ത് അവർ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

അടുത്ത ദിവസവും ജോവിൻ്റെയും ഹന്നയുടെയും ഇടയിൽ ഒരു നിശബ്ദത തളം കെട്ടി നിന്നു. ഹന്ന എക്സർസൈസ് എല്ലാം ചെയ്ത് കഴിഞ്ഞ് കുളിയും കഴിഞ്ഞ് താഴേക്ക് പോയി

കഴിഞ്ഞാണ് ജോ കണ്ണുകൾ തുറന്നത്. ഹന്നയെ മുറിയിൽ കാണാതെ അവന് അല്പം വിഷമം തോന്നിയെങ്കിലും അവനും എഴുന്നേറ്റ് പതിവ് കാര്യങ്ങളിലേക്ക് കടന്നു.

ബ്രേക്ക്ഫാസ്റ്റ് എല്ലാം കഴിഞ്ഞ് അവർ നേരത്തെ പ്ലാൻ ചെയ്തത് പോലെ രണ്ട് കുടുംബക്കാരുടെ വീട്ടിലും കൂടെ വിരുന്ന് പോയി കഴിഞ്ഞ് തിരികെ ഉച്ചയ്ക്ക് വീട്ടിൽ എത്തി. അവർ എത്തിയപ്പോഴേക്കും നേരത്തെ പറഞ്ഞ പോലെ ദിയയും മിയയും അവിടെ എത്തിയിരുന്നു.

ആ രണ്ട് കാന്താരികൾ കൂടെ കൂടിയപ്പോൾ ഉച്ചയൂണ് ആസ്വദിച്ച് തന്നെ എല്ലാവരും കഴിച്ചു. ഹന്നയുടെ മനസ്സിലെ ടെൻഷൻ എല്ലാം മറക്കാൻ അവരുടെ കളികളും തമാശകളും ഒരുപാട് സഹായിച്ചു. ഉച്ചയൂണ് കഴിഞ്ഞ് ജോ പപ്പയോടും മമ്മിയോടും പറഞ്ഞു അവർ എല്ലാവരും കൂടെ ഒന്ന് കറങ്ങാൻ പോകുവാണെന്നും. രാത്രി ആകുമ്പോഴേ വരൂ എന്നും പറഞ്ഞു. എങ്ങോട്ടാണെന്നുള്ള പപ്പയുടെ ചോദ്യത്തിന് ജോ ചിരിച്ച് കൊണ്ട് പറഞ്ഞു “ഇവളുമാർക്ക് രണ്ട് പേർക്കും ഒരു ഐപിഎസ് ഓഫീസറുടെ സാലറിയുടെ കട്ടി പരിശോധിക്കണം പോലും, അത് കൊണ്ട് എന്നെയും കൂട്ടി ഷോപ്പിങ്ങിന് പോകുവാ” എന്ന് പറഞ്ഞു.

ഹന്ന ഉടുപ്പ് മാറാനെന്നും പറഞ്ഞ് പോയിട്ട് കുറച്ച് നേരമായി. എല്ലാവരും സംസാരിച്ചിരുന്ന് ഹന്നയെ കാത്തു.

ഒരു അനക്കം പോലെ ഫീൽ ചെയ്ത ജോ മുകളിലേക്ക് നോക്കിയതും, താഴേക്ക് ഇറങ്ങി വരുന്ന ഹന്നയെ കണ്ട് രണ്ട് നിമിഷം ശ്വാസം പോലും എടുക്കാൻ മറന്ന് അവൻ നോക്കി ഇരുന്ന് പോയി. താഴേക്ക് ഇത് വരെ കാണാത്ത അത്രയും ബോൾഡ് ആയുള്ള ഒരു ഉടുപ്പിട്ട് ആണ് ഹന്ന ഇറങ്ങി വന്നത്. ഫിലിപ്പ് പോലും കണ്ണെടുക്കാതെ അവളെ നോക്കി ഇരുന്ന് പോയി.

പൊതുവേ പെൺകുട്ടികൾ ബോൾഡ് ആയിട്ടും മോഡേൺ ആയും ഡ്രസ് ഇടുന്നത് ഇഷ്ടമുള്ള സാറാമ്മയ്ക്ക് ഹന്നയുടെ ഉടുപ്പും അതിൽ ഉള്ള അവളുടെ ലുക്കും ഒരുപാട് ഇഷ്ടമായി, എങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു.

പക്ഷേ ദിയയ്ക്കും മിയയും ഒരു കണ്ട്രോളും ഇല്ലാതെ പറഞ്ഞു “വാവ് ചേച്ചി, you looking so hot🔥”.

ഹന്ന നാണിച്ച് ജോവിനെ നോക്കി.

ജോയും പറഞ്ഞു “അടിപൊളി അന്നേ. നിനക്ക് മോഡേൺ ഡ്രസ് നന്നായിട്ട് ചേരുന്നുണ്ട്”. ഹന്ന അല്പം ചമ്മലോടെയും പരിഭ്രമത്തോടെയും മമ്മിയെ നോക്കി. സാറാമ്മ പക്ഷേ അവളെ നോക്കാതെ മൊബൈലിൽ എന്തോ നോക്കി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *