ഹന്നയുടെ ദുരിതം – 2 7അടിപൊളി  

മിയ:”എനിക്കറിയില്ല. എനിക്കെന്തോ പേടി തോനുന്നു. നമുക്ക് ഒന്ന് നോക്കാം വാ” എന്ന് പറഞ്ഞ് ദിയയെ വലിച്ച് കട്ടിലിൽ നിന്നും വലിച്ച് ഇറക്കി.

അവർ നേരെ പോയത് അടുക്കളയിലേക്ക് ആണ്. അവിടെ ശാന്ത ചേച്ചിയും മേരി ചേച്ചിയും പണി എടുക്കുന്നുണ്ടായിരുന്നു.

മിയ:”ചേച്ചീ, ഹന്ന ചേച്ചി ഇങ്ങോട്ടെങ്ങാനും വന്നായിരുന്നോ?”

മേരി:”ഇല്ലല്ലോ

കുഞ്ഞേ. ഇന്ന് ഇങ്ങോട്ട് വന്നതേ ഇല്ല. അല്ലെങ്കിൽ ഈ സമയം ഒക്കെ ആകുമ്പോൾ വരാറുള്ളതാ”.

മിയ ദിയയെ നോക്കി ഇപ്പൊ എങ്ങനെ ഉണ്ട് എന്ന് അർഥത്തിൽ തല ഉയർത്തി കാണിച്ചു. അല്പം ഭയം തോന്നി തുടങ്ങിയ ദിയ പറഞ്ഞു “വാ നമുക്ക് ചേട്ടൻ്റെ മുറിയിലും കൂടെ നോക്കാം”.

അവർ രണ്ടും ജോ കിടന്ന മുറിയിലേക്ക് ഓടി. ഉള്ളിൽ ഇരുട്ടായിരുന്നത് കൊണ്ട് അവർ മൊബൈൽ ടോർച്ച് തെളിയിച്ച് ബെഡ്ഡിലേക്ക് നോക്കിയപ്പോൾ ജോവും ഹന്നയും കെട്ടിപ്പിടിച്ച് പുതച്ച് മൂടി കിടക്കുന്നത് കണ്ടു.

ദിയ ദേഷ്യത്തോടെ “കള്ളക്കൂട്ടങ്ങള്” എന്ന് പറഞ്ഞ് ബെഡ്‌സൈഡ് ലാമ്പ് ഇട്ടിട്ട് അവരുടെ പുതപ്പിൽ കയറി പിടിച്ചു. മിയയ്ക്ക് എന്തോ പന്തികേട് തോന്നി “എടി നിൽക്ക്” എന്ന് പറഞ്ഞതും ദിയ അവരുടെ പുതപ്പിൽ പിടിച്ച് മുറുക്കെ ഒരു വലി കൊടുത്തു. ജോവിൻ്റെ വയറു വരെയും ഹന്നയുടെ അരഭാഗം വരെയും കണ്ട ദിയയും മിയയും ഒരു നിമിഷം അന്തം വിട്ട് നിന്നു. എന്നിട്ട് അലറി കൊണ്ട് കണ്ണുകൾ പൊത്തി തിരിഞ്ഞ് നിന്നു.

ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ ഹന്നയും ജോവും തങ്ങളുടെ അടുത്ത് കണ്ണും പൊത്തി നിൽക്കുന്ന ഇരട്ടകളെ കണ്ടപ്പോൾ താഴേക്ക് നോക്കി. ഹന്ന പെട്ടെന്ന് പുതപ്പ് എടുത്ത് തല വഴി മൂടി, നാണക്കേട് കാരണം. ജോ ചിരിച്ചു.

ജോ:”എന്ത് പറ്റി കാന്താരികളെ? എന്തെങ്കിലും കണ്ട് പേടിച്ചോ ഇങ്ങനെ അലറാൻ?”

ദിയ ചമ്മൽ മാറ്റാൻ കള്ള കോപത്തോടെ:”എടോ കള്ള ഐപിഎസെ താൻ അല്ലെ ഇന്നലെ വലിയ ഡയലോഗ് അടിച്ചത് രാത്രി മുഴുവൻ ചേച്ചിയെ എടുത്തോ എന്ന്? എന്നിട്ട് രാത്രി ഉറങ്ങി

കിടന്ന ചേച്ചിയെ എടുത്ത് കൊണ്ട് വന്നിട്ട് താൻ എന്തുവാ ചെയ്തത്?”

ജോ ചിരിച്ച് കൊണ്ട്:”well first of all, ഞാൻ ചേച്ചിയെ എടുത്ത് കൊണ്ട് വന്നതല്ല. നിങ്ങളുടെ ചേച്ചി തന്നെയാ ഇങ്ങോട്ട് വന്നത്. (ഹന്ന പുതപ്പിൻ്റെ അടിയിലൂടെ ജോവിൻ്റെ വയറിൽ മുറുക്കെ നുള്ളി) ഔവ്വ്… Second, നിങ്ങളുടെ ചേച്ചി വന്നത് രാത്രി അല്ല ടെക്നിക്കലി വെളുപ്പാൻകാലത്താണ്. സോ ടെക്നിക്കലി രാത്രി മുഴുവൻ നിങ്ങളുടെ ചേച്ചിയെ ഞാൻ നിങ്ങൾക്ക് തന്നിട്ടുണ്ട്”.

ദിയ ഒളികണ്ണിട്ടു നോക്കി അവർ പുതപ്പ് കൊണ്ട് മൂടിയോ എന്ന്. മൂടി എന്ന് മനസ്സിലായപ്പോൾ അവൾ തിരിഞ്ഞ് ജോവിനെ നോക്കി പറഞ്ഞു “ആഹാ, ചേട്ടൻ്റെ “ടെക്നിക്കലി” ഞാൻ ശരിയാക്കി തരാം. വല്യമമ്മിയോട് ചോദിച്ച് നോക്കാം നിങ്ങള് ചെയ്തത് ശരിയാണോ എന്ന്. ഉറക്കത്തിൽ പാവം അപലകൾ ആയ രണ്ട് യുവതികളെ ഒറ്റയ്ക്കാക്കി പോയതും പോര, എന്നിട്ടിപ്പോൾ ന്യായം പറയുന്നോ?”

ഹന്ന പുതപ്പിൻ്റെ അടിയിലൂടെ ജോവിനെ രണ്ട് മൂന്ന് പ്രാവശ്യം ഇടിച്ചു.

ജോ:”എൻ്റെ പൊന്ന് അന്നക്കുട്ടി, നീ എന്നെ തല്ലി ചതച്ചത് കൊണ്ട് ഇവളുമാരുടെ വായ അടയ്ക്കാൻ പറ്റുമോ? ഞാൻ ഒന്ന് നോക്കട്ടെ. നീയൊന്നു അടങ്ങ്”.

ജോ എന്നിട്ട് ഇരട്ടകളെ നോക്കി “എൻ്റെ പൊന്ന് മക്കളെ ചതിക്കല്ലേ. ബ്ലാക്ക്മെയിൽ ആണ് ഉദ്ദേശം എന്ന് മനസ്സിലായി. എന്താ വേണ്ടത്?”

ദിയയും മിയയും തിരക്കിട്ട് എന്തോ രഹസ്യമായി ചർച്ച ചെയ്തു.

ദിയ:”അടുത്ത ആഴ്ച്ച ഐഫോൺ 18 duo ഇറങ്ങുന്നുണ്ട്. ഞങ്ങൾ duo ആയത് കൊണ്ട് ഞങ്ങൾക്കും duo വേണം. വീട്ടില് പറഞ്ഞപ്പോൾ പോയി പള്ളിയിൽ പോയി പറയാൻ പറഞ്ഞു. അത് കൊണ്ട് ഞങ്ങളുടെ

നല്ല ഐപിഎസ്, രണ്ടെണ്ണം മേടിച്ച് ഞങ്ങൾക്ക് തന്നു കഴിഞ്ഞാൽ ഈ പ്രശ്നം ഇവിടെ തീരും”.

ജോ:”ഒരു ഐപിഎസ് ഓഫീസറെ ആണ് നിങ്ങൾ ബ്ലാക്ക്മെയിൽ ചെയ്യുന്നതെന്ന് ഓർമ്മ വേണം”.

ദിയയും മിയയും ഒരുമിച്ച് “വല്യമമ്മി” എന്ന് ഉറക്കെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *