ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ഹന്നയുടെ ജോവിൻ്റെ കൈയ്യിൽ ഉള്ള പിടി അയഞ്ഞു…. എന്നാൽ ജോ ബാഗുകൾ താഴെ ഇട്ട് ദേഷ്യത്തോടെ തിരിഞ്ഞതും കാണുന്നത് വായുവിലേക്ക് ഉയർന്ന് കറങ്ങി ഒരു പെർഫെക്റ്റ് ടോർപ്പിഡോ കിക്ക് ഒന്നാമത്തവൻ്റെ തലയുടെ വശത്തേക്ക് കൊടുക്കുന്ന ഹന്നയെ ആണ്.

ഒറ്റ കിക്കിൽ തന്നെ അവൻ ബോധം പോയി നിലത്ത് വീണു. കൃത്യമായ ഒരു സ്റ്റാൻഡ്സിൽ ആണ് ഹന്ന വന്ന് ലാൻഡ് ചെയ്തത്. കൈകൾ രണ്ടും ഉയർത്തി അവൾ മെയ്‌വഴക്കം ഉള്ള ഒരു ഫൈറ്ററെ പോലെ ഒരു നിമിഷം നിന്നു.

രണ്ട് നിമിഷം ജോവും മറ്റവനും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ നോക്കി നിന്നു. എന്നാൽ അതിനുള്ളിൽ ഹന്ന വീണ്ടും കാലിൽ കുത്തി ഉയർന്ന് മനോഹരമായ ഒരു ഹൈ ഫ്രണ്ട് കിക്ക് രണ്ടാമത്തവൻ്റെ താടിക്ക് വെച്ച് കൊടുത്തു.

അവനും തെറിച്ച് പുറകോട്ട് പോയി വീണു. ജോ വാ പൊളിച്ച് തൻ്റെ പാവം അന്നക്കുട്ടിയെ

നോക്കി. അവളുടെ മുഖത്തെ ദേഷ്യം കണ്ട് ജോ പോലും ചെറുതായി ഒന്ന് പേടിച്ച് പോയി.

ഹന്ന അലറി:”തീർന്നോടാ നിൻ്റെ ഒക്കെ സൂക്കേട്? തീർന്നിലെങ്കിൽ എഴുന്നേൽക്ക്. ഞാൻ തീർത്ത് തരാം”.

എന്നാൽ ഒന്നാമത്തവന് ബോധം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. രണ്ടാമത്തവന് നിലത്ത് ചുരുണ്ട് കൂടി കിടന്ന് കരയാൻ അല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല.

ജോ മെല്ലെ വന്ന് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു “വാ മോളെ, അവർക്ക് ബോധം വരുമ്പോൾ എഴുന്നേറ്റ് പൊയ്ക്കോളും. വാ നമുക്ക് പോകാം”.

ജോ കുനിഞ്ഞ് ബോധം കെട്ട് കിടക്കുന്നവന് ശ്വാസം ഉണ്ടെന്ന് ഒന്ന് ഉറപ്പിച്ചു. എന്നിട്ട് തിരിഞ്ഞ് ബോധം ഉള്ളവനെ നോക്കി പറഞ്ഞു “ടാ, ഇവന് ബോധം വരുമ്പോൾ വാരി എടുത്ത് കൊണ്ട് പൊയ്ക്കോ. ഇനി നിനക്ക് ഒക്കെ പകരം ചോദിക്കണം എന്നുണ്ടെങ്കിൽ പുറത്തിറങ്ങി ഇലക്കൽ കുടുംബത്തിലെ ജോനാഥൻ ഐപിഎസിനെ അന്വേഷിച്ചാൽ മതി. ആളുകൾ പറഞ്ഞ് തരും. ഇല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് ഒന്ന് ചോദിച്ചാൽ മതി”.

അടി കൊണ്ടവൻ ഒന്നും മിണ്ടാതെ താഴെ കരഞ്ഞ് കൊണ്ട് കൈ കൂപ്പി കിടന്നു.

ജോ “വാ അന്നേ, നമുക്ക് പോകാം” എന്ന് പറഞ്ഞ്, താഴെ കിടന്ന കവറുകൾ എല്ലാം വാരി എടുത്ത് അവർ കാറിലേക്ക് കയറി. അവർ രണ്ട് പേരും ഒന്നും മിണ്ടാതെ കുറച്ച് ദൂരം പോയി. അതിന് ശേഷം ജോ നോക്കിയപ്പോൾ ഹന്ന അപ്പോഴും ദേഷ്യത്തോടെ ഇരിക്കുന്നത് കണ്ടു. ജോ അത് കൂടെ കണ്ടപ്പോൾ നിയന്ത്രിക്കാൻ കഴിയാതെ വണ്ടി സൈഡ് ഒതുക്കി നിർത്തിയിട്ട് ഉറക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി. ഹന്ന അത്ഭുതത്തോടെ അവനെ

നോക്കി. കുറച്ച് നേരം അവൻ ഒന്നും പറയാതെ ഇരുന്ന് ചിരിക്കുന്നത് കണ്ട ഹന്ന അല്പം അസ്വസ്ഥതയോടെ ചോദിച്ചു “എന്താ ഇച്ഛാ?”

ജോ ചിരി അടക്കാൻ കഷ്ടപ്പെട്ടുകൊണ്ട് “അതല്ല അന്നേ. കുറച്ച് മുൻപ് ഒരു കൊച്ച് കുട്ടിയെ പോലെ ഐസ്ക്രീമിന് വേണ്ടി കണക്ക് പറഞ്ഞ പെണ്ണാ, കണ്ണടച്ച് തുറക്കും മുൻപ് അല്ലേ ലൂസി ലിയു ആയി അവന്മാരെ തൊഴിച്ച് താഴെ ഇട്ടത്.. അതോർത്ത് ചിരിച്ചതാ”.

ഹന്നയും ദേഷ്യം മറന്ന് ഒന്ന് ചിരിച്ചു. പിന്നെ ഒരു ചമ്മലോടെ “ഐസ്ക്രീമിന് വേണ്ടി കണക്ക് പറയുന്നത് കൊച്ച് കുട്ടികൾ മാത്രമല്ലെന്ന് ഇപ്പൊൾ മനസ്സിലായില്ലേ”.

ജോ:”എന്നാലും എൻ്റെ അന്നേ, അവർ അതും ഇതും ഒക്കെ പറഞ്ഞപ്പോൾ എൻ്റെ കൈ പിടിച്ച് വെച്ച് വീട്ടുകളയാൻ പറഞ്ഞ നീ ആണ് ആദ്യം അവരെ അടിച്ചത്. അതെന്താ?”

ഹന്ന അല്പം നാണത്തോടെ “അത്.. അത്.. അവർ അത് വരെ എന്നെ കുറിച്ചാണ് അനാവശ്യം പറഞ്ഞത്… പക്ഷേ അവസാനം അവർ ഇച്ചേനെ മാമാ എന്നൊക്കെ വിളിച്ച് അനാവശ്യം പറഞ്ഞപ്പോൾ എൻ്റെ കൈയ്യിൽ നിന്ന് പോയി”.

ജോ അവളെ വലിച്ച് അടുപ്പിച്ച് അവളുടെ ചുണ്ടിൽ ഒന്ന് ചുംബിച്ചു. എന്നിട്ട് പറഞ്ഞു “എന്നാലും ഇത് അനീതി അല്ലേ അന്നേ. നിന്നെ അനാവശ്യം പറയുന്നതെല്ലാം എൻ്റെ കൈ പിടിച്ച് വെച്ച് നീ എന്നെ കേൾപ്പിച്ചു. എന്നിട്ട് എന്നെ അനാവശ്യം പറഞ്ഞപ്പോൾ നീ നല്ല സ്മാർട്ട് ആയിട്ട് അവരെ കൈകാര്യം ചെയ്തു. എന്നാലും എനിക്കും കൂടി അവരെ കുറച്ച് ബാക്കി വെക്കാമായിരുന്നു”.

Leave a Reply

Your email address will not be published. Required fields are marked *