അവൾ സർവ്വ ശക്തിയും ഉപയോഗിച്ച് അയാളെ തള്ളി മാറ്റി. അയാള് തളർന്ന് നിലത്തേക്ക് വീണു. എന്നിട്ട് മൊബൈൽ എടുത്ത് ജോവിന് മെസ്സേജ് അയച്ചിട്ട് അവൾ ബാത്റൂമിലേക്ക് ഓടി. അവളുടെ ദേഹത്ത് അയാളുടെ തുപ്പൽ വീണ സ്ഥലങ്ങൾ എല്ലാം അവൾ അറപ്പോടെ സോപ്പിട്ട് കഴുകി വൃത്തിയാക്കി. അവിടെ ഉണ്ടായിരുന്ന അയാളുടെ ടവ്വലിൽ അറപ്പോടെ നോക്കിയിട്ട് തിരിച്ച് വന്ന് അവളുടെ ബാഗിൽ നിന്ന് ഒരു മുഖം തുടക്കുന്ന ടവ്വൽ കൊണ്ട് മേലെല്ലാം ഒന്ന് തുടച്ചു. അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു. ഹന്ന വേഗം ആ ടവ്വൽ തിരിച്ച് ബാഗിൽ ഇട്ട്, വസ്ത്രം എല്ലാം നേരെയാക്കി വാതിൽ തുറക്കാൻ ആയി ഓടി.
അകത്തേക്ക് കയറിയ ജോ ആദ്യം തന്നെ അവളെ മുറുക്കെ പുണർന്ന് കൊണ്ട് ചുംബിച്ചു.
ജോ:”നീ ഒക്കെ അല്ലേ? അയാള് നിന്നെ എന്തെങ്കിലും ചെയ്തോ?”
ദിയയും മിയയും അവളുടെ രണ്ട് വശത്ത് വന്ന് നിന്ന് അവരും അവളെ കെട്ടിപ്പിടിച്ചു.
ഹന്ന:”ഇല്ല ഇച്ഛാ. ഒന്നുമുണ്ടായില്ല. അയാള് തൊടാൻ വന്നപ്പോഴെല്ലാം ഞാൻ ഒഴിഞ്ഞ് മാറി. എന്നിട്ട് നമുക്ക് ഒരു സിനിമ കണ്ട് കൊണ്ട് കുറച്ച് കള്ള് കുടിക്കാം അത് കഴിഞ്ഞ് അന്നത്തെ പോലെ ഡാൻസ് കളിക്കാം എന്ന് ഞാൻ
പറഞ്ഞപ്പോ അയാള് സമ്മതിച്ചു. സിനിമ കാണുന്നതിന് ഇടയില് അയാളോട് ഞാൻ എന്നോട് ചാറ്റ് ചെയ്യാൻ വേണ്ടി പുതിയ അക്കൗണ്ട് ഉണ്ടാക്കാൻ വേണ്ടി അയാളുടെ ഫോണിൻ്റെ പാസ്‌വേഡും ഇമെയിൽ അക്കൗണ്ടിൻ്റെ പാസ്‌വേഡും ചോദിച്ചു. അയാള് ഫോണിൻ്റെ പാസ്‌വേഡ് പറഞ്ഞ് തന്നിട്ട് ഇമെയിൽ പാസ്‌വേഡ് നോക്കാൻ വേണ്ടി ഡയറി എടുത്ത് കൊണ്ട് വന്നു. അത് കഴിഞ്ഞ് ഞാൻ അയാളോട് ടക്കീല കുടിക്കാമെന്ന് പറഞ്ഞ്, അയാള് കാണാതെ അയാളുടെ ഗ്ലാസിൽ മരുന്ന് കലക്കി കൊടുത്തു”.
ദിയയും മിയയും അവൾക്ക് ഓരോ ഉമ്മകൾ കൊടുത്ത് കൊണ്ട് പറഞ്ഞു “ചേച്ചിയെ സമ്മതിക്കണം. എന്തൊരു ധൈര്യമാ ചേച്ചിക്ക്”.
അവൾ അല്പം പരിഭ്രമത്തോടെ ജോവിൻ്റെ മുഖത്തേക്ക് മാത്രം നോക്കിയില്ല. ജോ മെല്ലെ ഒന്ന് പുഞ്ചിരിച്ചു. ഹന്ന പറഞ്ഞതിൽ മിക്കവാറും എല്ലാം തന്നെ കള്ളം ആണെന്ന് ആ പോലീസുകാരന് എളുപ്പം തന്നെ മനസ്സിലായി. പക്ഷേ അവന് ഒരു കാര്യവും ഉറപ്പായിരുന്നു. യാതൊരു നിവൃത്തിയും ഇല്ലാതായാൽ മാത്രമേ ഹന്ന അയാളുടെ ഇംഗിതത്തിന് വഴങ്ങി കൊടുക്കുകയുള്ളു എന്നും, എന്നാൽ അയാള് എന്ത് തന്നെ ചെയ്താലും ഹന്നയ്ക്ക് തന്നോടുള്ള സ്നേഹത്തിന് ഒരിറ്റ് പോലും കുറവുണ്ടാവുകയില്ല എന്നും അവന് ഉറപ്പായിരുന്നു. അവൾക്കത് പറയാൻ താൽപര്യം ഇല്ലാത്തത് പോലെ തന്നെ അവന് അത് കേൾക്കാനും താല്പര്യം ഇല്ലായിരുന്നു. അത് കൊണ്ട് അവൻ കൂടുതൽ ഒന്നും ചോദിക്കാതെ അവൾക്ക് ഒരു ചുംബനം കൂടെ കൊടുത്തിട്ട് അവളെ കടന്ന് നിലത്ത് ബോധം ഇല്ലാതെ കിടക്കുന്ന അയാളുടെ അടുത്തേക്ക് പോയി. പുറകെ വന്ന ദിയയും മിയയും ദേഷ്യത്തോടെ അയാളുടെ കവിളിൽ മാറി മാറി അടിച്ചു. എന്നിട്ട് അയാളുടെ മുഖത്ത് കാർക്കിച്ച്
തുപ്പി. ആരും അവരെ തടഞ്ഞില്ല.
അവരുടെ ദേഷ്യം ഒന്ന് അടങ്ങി കഴിഞ്ഞ് അവർ നാലു പേരും ചേർന്ന് അയാളെ അകത്തെ ബെഡ്റൂമിലേക്ക് മാറ്റിയിട്ട് കതക് പുറത്ത് നിന്ന് പൂട്ടി. ജോ ഉള്ളിൽ തന്നെ അയാൾക്ക് കാവൽ ഇരുന്നു വാതിൽ അടയ്ക്കാൻ നേരം അവൾ പുഞ്ചിരിയോടെ പറഞ്ഞു “കൊല്ലരുത്”. ജോ ചിരിച്ച് കൊണ്ട് “ബോധം വന്നിട്ട് കൊടുത്താലേ ഒരു രസമുള്ളൂ. പേടിക്കണ്ട”. അതിന് ശേഷം ഹന്ന അയാളുടെ ഫോൺ എടുത്തിട്ട് പറഞ്ഞു “ഇതിൽ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തായാലും നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഞാൻ നോക്കിക്കോളാം. അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ അത് കാണരുത് എന്ന് ഹന്നയ്ക്ക് ഉണ്ടായിരുന്നു.
ദിയയും മിയയും തല കുലുക്കി.
ഹന്ന:”അപ്പോഴേക്കും നിങ്ങള് അയാളുടെ ലാപ്ടോപ് നോക്കി എടുക്ക്. പണിയുണ്ട്”.
ഹന്ന മൊബൈലും ആയി നടക്കാൻ പോയപ്പോൾ ദിയ പുറകിൽ നിന്ന് വിളിച്ചു.
ദിയ കണ്ണീരോടെ പറഞ്ഞു:”ചേച്ചീ, ഇല്ലെന്ന് ഞങ്ങൾക്ക് ഉറപ്പാണ്, എന്നാലും എങ്ങാനും അയാളുടെ മൊബൈലിൽ വീഡിയോ ഉണ്ടെങ്കിൽ, അയാള് ഞങ്ങളെ… ഞങ്ങളെ.. നശിപ്പിച്ചോ എന്ന് മാത്രം ഒന്ന് നോക്കാമോ? അത് കാണാൻ ഉള്ള ശക്തി ഞങ്ങൾക്ക് ഇല്ലാത്തത് കൊണ്ടാണ്”.
