ദിയ:”എൻ്റെ ചേച്ചി, അപ്പൊൾ അനുഭവിച്ച പോലൊരു ആധി ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങള് അനുഭവിച്ചിട്ടില്ല. ഒരു പരക്കമ്പാച്ചിൽ ആയിരുന്നു. ഒടുവിൽ ആണ് ഡാൻസ് ഫ്ലോർ മുഴുവൻ ഒന്ന് അരിച്ച് നോക്കാമെന്ന് പറഞ്ഞ് ഞങ്ങൾ അങ്ങോട്ട് വന്നത്. സോറി ചേച്ചി. എല്ലാം ഞങ്ങളുടെ തെറ്റാ”.
മിയ:”അതേ ചേച്ചി. എല്ലാം ഞങ്ങളുടെ തെറ്റാ സോറി”.
ഹന്ന സ്നേഹത്തോടെ അവർക്ക് രണ്ട് പേർക്കും നെറ്റിയിൽ ഓരോ ഉമ്മ കൊടുത്തു.
ഹന്ന:”അന്നത്തെ സംഭവത്തിൽ നിങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല. തെറ്റ് അയാളുടെ മാത്രമാണ്. പിന്നെ ഇന്നത്തെ സംഭവത്തിൽ. ഞാൻ തനിയെ ആണ് എടുത്ത് കുടിച്ചത്. അല്ലാതെ നിങ്ങൾ നിർബന്ധിച്ചിട്ടൊന്നുമല്ല. പക്ഷേ അയാളെ വെറുതെ വിടാൻ പാടില്ല. അല്ലെങ്കിൽ നാളെ വേറൊരു പെണ്ണും ഇത് തന്നെ അനുഭവിക്കേണ്ടി വരും”.
ദിയ:”നമ്മൾ എന്ത് ചെയ്യും ചേച്ചി?”
ഹന്ന:”അതെല്ലാം നമുക്ക് ആലോചിക്കാം. ഇപ്പൊൾ ഒന്നിനും എന്നെ കൊണ്ട് പറ്റില്ല. എൻ്റെ തല എല്ലാം ഇപ്പോഴും കറങ്ങുവാ. അത് കൊണ്ട് മക്കള് പോയി എനിക്ക് കുറച്ച് മോരുംവെള്ളമോ മറ്റോ കൊണ്ടുവന്ന് താ”.
അവർ രണ്ട് പേരും ചാടി എഴുന്നേറ്റു. “ഞങ്ങളുടെ കൈയ്യിൽ ഹാങ്ങോവർ പില്ലും ഉണ്ട് ചേച്ചി. അതും കൊണ്ടുവരാം”.
ഹന്ന ചിരിച്ച് കൊണ്ട് “സ്റ്റോക്ക് ചെയ്ത് വെച്ചിരിക്കുകയാ അല്ലെ?”
അവർ രണ്ട് പേരും ഒന്ന് ചമ്മി ചിരിച്ചിട്ട് വെളിയിലേക്ക് ഓടി.
അവർ പോയതും ഹന്ന
മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. അവളുടെ കാലുകൾ അപ്പോഴും ചെറുതായി കുഴയുന്നുണ്ടായിരുന്നു. ഒരുവിധം ബാത്റൂമിലെത്തിയ അവൾ സോപ്പും ടവ്വലും എടുത്ത് ഉടുപ്പ് എല്ലാം ഊരി കുളിക്കാൻ തുടങ്ങി. അയാളുടെ തുപ്പല് പതിഞ്ഞ സ്ഥലമെല്ലാം അവൾ ഭ്രാന്തമായി ഉരച്ച് കഴുകി. അവൾക്ക് വല്ലാത്ത വെറുപ്പ് തോന്നി അപ്പോൾ അവളോട് തന്നെ. എത്ര സോപ്പിട്ടിട്ടും അയാളുടെ തുപ്പല് അപ്പോഴും തൻ്റെ ദേഹത്ത് ഉള്ളത് പോലെയാണ് അവൾക്ക് തോന്നിയത്. കുറേ കഴിഞ്ഞ് പറ്റുന്ന അത്ര നന്നായിട്ട് തോർത്തിയിട്ട് അവൾ ഉടുപ്പ് വീണ്ടും എടുത്തിട്ടു.പക്ഷേ അയാള് കൈ കൊണ്ട് തൊട്ട, അയാള് കാരണം തൻ്റെ കൊതിവെള്ളത്തിൽ നനഞ്ഞ ആ ഷഡ്ഡി മാത്രം അവൾ ചുരുട്ടി കക്കൂസിൽ ഇട്ട് ഫ്ലഷ് ചെയ്ത് കളഞ്ഞു. നീളത്തിൽ വെട്ടുള്ള ആ ഉടുപ്പിൻ്റെ ഉള്ളിൽ ഷഡ്ഡി ഇടാതെ നടക്കാൻ അവൾക്ക് വല്ലാത്ത മടി തോന്നിയെങ്കിലും, ആ ഷഡ്ഡി ഇനി ഇടില്ല എന്ന് അവളുടെ ഉറച്ച തീരുമാനമായിരുന്നു.
എല്ലാം കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ അവൾക്ക് കുറച്ച് കൂടെ വെളിവ് വന്നപോലെ തോന്നി. അവൾ വന്ന് അവിടെ ഉള്ള ഒരു കസേരയിൽ ഇരുന്ന് വർഗീസിനിട്ട് എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിച്ചു.
കുറച്ച് കഴിഞ്ഞ് ദിയയും മിയയും രണ്ട് ഗ്ലാസ് മോരുമായി വന്നു. ഒപ്പം അവർ അവൾക്കൊരു ഗുളികയും കൊടുത്തു. അവൾ ഒറ്റ അടിക്ക് രണ്ട് ഗ്ലാസ് മോരും ഒപ്പം ആ ഗുളികയും കഴിച്ചു.
അത് കഴിഞ്ഞ് മിയ ചോദിച്ചു “നമ്മൾ ഇനി എന്താ ചെയ്യുക ചേച്ചി?”
ഹന്ന:”ഞാൻ എന്തായാലും എനിക്ക് സംഭവിച്ചത് ജോവിനോട് പറഞ്ഞേ പറ്റു. അത്
ഞാൻ എന്തായാലും പറയും. ഇഛ എന്ത് ശിക്ഷ തന്നാലും ഞാനത് സന്തോഷത്തോടെ സ്വീകരിക്കും. നിങ്ങളുടെ കാര്യം നിങ്ങൾ സമ്മതിച്ചാൽ ഞാൻ തന്നെ ഇച്ഛയോട് പറഞ്ഞോളാം”.
ദിയ:”ചേട്ടൻ വഴക്ക് പറയുമോ ചേച്ചി?”
ഹന്ന:”ഇല്ല മോളെ, ഞാൻ പറഞ്ഞില്ലേ. നിങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല. അഥവാ ഇനി നിങ്ങളെ വഴക്ക് പറഞ്ഞാലും ഇപ്പോ എന്താ? നിങ്ങളുടെ ചേട്ടൻ അല്ലെ”.
മിയ ദിയയോട് “കുഴപ്പമില്ലടി. എന്തായാലും നമുക്ക് നോക്കാം. ചേച്ചി എന്തായാലും നമ്മുടെ ഒപ്പം ഉണ്ടല്ലോ”.
ദിയ:”ശരി ചേച്ചി. ചേച്ചി പറയുന്നത് പോലെ ചെയ്യാം”.
ഹന്ന:”അയാളെ കുടുക്കാൻ അയാളുടെ ലാപ്ടോപ്പും മൊബൈലും കിട്ടിയാൽ നന്നായിരുന്നു. അതിൻ്റെ password കിട്ടിയാൽ നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു”.
ദിയ സന്തോഷത്തോടെ “അത് എളുപ്പമാണ് ചേച്ചി. അയാളുടെ എല്ലാ പാസ്വേഡും അയാള് ഒരു ഡയറിയിൽ എഴുതി ആണ് സൂക്ഷിക്കാറ്. അവൻ്റെ തനിസ്വഭവം അറിയുന്നതിന് മുൻപ് അയാൾക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടും ഫേസ്ബുക്ക് അക്കൗണ്ടും എല്ലാം ഉണ്ടാക്കി കൊടുത്തത് ഞങ്ങൾ ആണ്. അന്ന് അയാള് അതിൽ ആണ് എഴുതിയത്. അന്ന് ഞങ്ങൾ അയാളെ കുറെ കളിയാക്കിയതാണ് അതിൻ്റെ പേരിൽ”.
