✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
കാറിൽ പാർട്ടിക്ക് പോകുമ്പോഴും ഹന്ന അല്പം ടെൻഷനിൽ ആയിരുന്നു. മമ്മി തൻ്റെ ഡ്രസ് കണ്ട് ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. പപ്പ മാത്രമാണ് തന്നെ കണ്ട് ‘അടിപൊളി’ എന്നെല്ലാം പറഞ്ഞത്. കാറിൽ ജോവും അവളും പിന്നെ ദിയയും മിയയും ആണ് ഉണ്ടായിരുന്നത്. പപ്പയും മമ്മിയും എല്ലാം വേറെ കാറിൽ ആണ്.
പാർട്ടിയിൽ എത്തിയപ്പോൾ ദിയയും മിയയും ഹന്നയെ മൊത്തത്തിൽ അങ്ങ് ഏറ്റെടുത്തു. അവളെ ഓടി നടന്ന് എല്ലാവരെയും പരിചയപ്പെടുത്തി നടന്നു അവർ. മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും ദിയയുടെയും മിയയുടെയും കത്തി വെക്കൽ തീർന്നില്ല. അവരുടെ പരിചയക്കാരുടെ കൂടെ സംസാരവും ചിരിയും ആയി ഹന്നയും കൂടി. ഹന്നയ്ക്കും എല്ലാവരെയും ഇഷ്ടപ്പെട്ടു.
ആണുങ്ങൾ എല്ലാം അവിടെയും ഇവിടെയും എല്ലാം ഇരുന്ന് കള്ള് കുടിക്കുന്നുണ്ടായിരുന്നു. പലരുടെയും കണ്ണുകൾ ഹന്നയുടെ ശരീരത്തിലൂടെ ഒഴുകി നടക്കുന്നുണ്ടായിരുന്നു. സംസാരം എല്ലാം കഴിഞ്ഞ് ദിയയും മിയയും കൂടെ അവളെയും കൊണ്ട് കോക്റ്റൈലിൻ്റെ അടുത്തേക്ക് കൊണ്ട് പോയി. അവിടെ ചെന്ന് അവർ മൂന്ന് ടക്കീല ഷോട്ട് തരാൻ പറഞ്ഞിട്ട് ഹന്നയോട് ചോദിച്ചു “ചേച്ചി കുടിക്കുമല്ലോ?”
ഹന്ന:”ഞാൻ സാധാരണ വൈൻ ആണ് കുടിക്കാറ്. പിന്നെ പരമാവധി വോഡ്ക ആണ് കുടിച്ചിട്ടുള്ളത്”.
മിയ:”അതൊന്നും സാരമില്ല. ഇത് വോഡ്ക പോലെ തന്നെയാ.
പാർട്ടി ആകുമ്പോൾ പിന്നെ ടക്കീല ഷോട്ട് ഇല്ലാതെ എങ്ങനെയാ?”
അവർ മൂന്ന് പേരും വന്ന ഷോട്ട് Cheers പറഞ്ഞ് കുടിച്ചു. ഉള്ളിലൂടെ ഒരു തീനാളം ഇറങ്ങി പോകുന്നത് പോലെ തോന്നിയ ഹന്ന ചുമച്ചു പോയി. അപ്പൊൾ ദിയ ഒരു നാരങ്ങ എടുത്ത് കൊടുത്ത് കൊണ്ട് “ഒന്ന് നക്കി എടുത്തോ” എന്ന് പറഞ്ഞു.
ഹന്ന ചുമച്ചു കൊണ്ട്:”എന്ത് സാധനമാണ് അത്? അമ്മേ. പൊള്ളി പോയി”.
മിയ:”ചേട്ടാ മൂന്ന് മാർഗരിറ്റ കൂടെ എടുത്തോ”
മിയ:”അതങ്ങ് കുടിക്കുമ്പോഴേക്കും ആ ചൂട് അങ്ങ് മാറും”.
ദിയ സ്വകാര്യമായി “ബാറിലെ ചേട്ടൻ കൊള്ളാമല്ലേ. നല്ല ചുള്ളൻ ചേട്ടൻ”.
മിയ:”നമ്പർ ചോദിച്ചാലോ? ഒത്താൽ എന്നും നല്ല കോക്ക്ടൈൽ എല്ലാം കുടിച്ച് ജീവിക്കാം.”
ഹന്ന:”ദേ പിള്ളേരെ, ആവശ്യമില്ലാത്ത പരിപാടിക്ക് നിൽക്കണ്ട”.
ദിയ:”അത് കൊള്ളാം, ചേച്ചി സെറ്റ് ആയെന്ന് വെച്ച്? ഞങ്ങൾക്കും ഒന്ന് സെറ്റ് ആവണ്ടേ”
അപ്പോഴേക്കും അങ്ങോട്ട് വന്ന ജോ പറഞ്ഞു “ദേ പിള്ളേരെ, ഒരുപാട് കുടിച്ച് കഴിഞ്ഞ പ്രാവശ്യത്തെ പോലെ കുളമാക്കിയാൽ ഞാൻ വരില്ലാട്ടോ രക്ഷിക്കാൻ”. ജോ എന്നിട്ട് ഹന്നായി ചേർത്ത് പിടിച്ച് നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് പറഞ്ഞു “ഇവളുമാരുടെ മേലേ ഒരു കണ്ണ് വേണം കേട്ടോ. ഒരുപാട് കുടിക്കാൻ കൊടുക്കണ്ട”.
ദിയ:”നീ പോടാ ഐപിഎസെ. ഞങ്ങൾക്ക് പ്രായപൂർത്തി ആയതാ”.
ഹന്ന പുഞ്ചിരിച്ച് കൊണ്ട് “ശരി ഇച്ഛാ, ഞാൻ നോക്കിക്കോളാം” എന്ന് പറഞ്ഞു. അപ്പോഴേക്കും ഒരു ഗ്ലാസ് മാർഗരിറ്റ ഹന്നയുടെ കൈയ്യിൽ കൊടുത്ത് കൊണ്ട് മിയ പറഞ്ഞു “ഐപിഎസ് ഒന്ന് പൊയ്ക്കെ, ഞങ്ങളെ നോക്കാൻ ഞങ്ങൾക്ക് അറിയാം. ഹന്ന ചേച്ചിയെയും ഞങ്ങൾ നോക്കിക്കോളാം”. ജോ ചിരിച്ച്
കൊണ്ട് പോയി.
കുറച്ച് കഴിഞ്ഞപ്പോൾ ലൈറ്റുകൾ എല്ലാം ഡിം ചെയ്ത് ഡാൻസ് ഫ്ലോറിലേക്ക് ആളുകൾ ഇറങ്ങാൻ തുടങ്ങി. ദിയ “വാവ് ഡാൻസ് തുടങ്ങി, സൂപ്പർ. ചേട്ടാ മൂന്ന് ടക്കില ഷോട്ട് കൂടെ” എന്ന് പറഞ്ഞു.
ഹന്ന:”ഇത്ര പോരെ മോളെ? കൂടുതൽ ആവില്ലേ”.
മിയ:”ഒരു കൂടുതലും ആവില്ല. ഡാൻസ് കളിച്ച് തുടങ്ങുമ്പോൾ എല്ലാം ആവി ആയി പോവും. നമുക്ക് ഓരോ ഷോട്ട് കൂടെ അടിച്ചിട്ട് ഡാൻസ് കളിക്കാൻ പോവാം. ഇന്നലെ ഒരു ത്രിൽ വരൂ”.
അപ്പോഴേക്കും വന്ന ഷോട്ടുകൾ ദിയ എടുത്ത് ഒരെണ്ണം ഹന്നയ്ക്ക് കൊടുത്തിട്ട് cheers എന്ന് പറഞ്ഞ് മൂന്ന് പേരും കൂടെ കുടിച്ചു.
അതിന് ശേഷം ദിയയും മിയയും അവളെയും വലിച്ച് ഡാൻസ് ഫ്ലോറിലേക്ക് ഓടി. അവരുടെ മൂന്ന് പേരുടെയും കയ്യിൽ മാർഗരിറ്റ ഗ്ലാസുകൾ ഉണ്ടായിരുന്നു. അവിടെ എത്തിയതും ദിയയും മിയയും ഡാൻസ് കളിക്കാൻ ആൾക്കൂട്ടത്തിൻ്റെ ഇടയിലേക്ക് ഓടി. ഹന്ന നല്ലൊരു ഡാൻസർ ആണെങ്കിലും, ഇത് പോലൊരു ഡാൻസ്ഫ്ലോറിൽ നിന്ന് പാർട്ടിക്ക് ഡാൻസ് ചെയ്യാനൊന്നും അവൾക്ക് അറിയില്ലായിരുന്നു. അത് കൊണ്ട് അവൾ ഫ്ലോറിൻ്റെ അടുത്ത് നിന്ന് ദിയയും മിയയും ഡാൻസ് കളിക്കുന്നത് ചിരിച്ച് കൊണ്ട് കയ്യടിച്ച് കണ്ട് കൊണ്ട് നിന്നു. പയ്യെ പയ്യെ ഡാൻസ് ഫ്ലോറിലെ ലൈറ്റ് ഒരുപാട് ഡിം ആയി, പകരം ലേസർ ലൈറ്റുകളും, പല തരം കളറിലുള്ള ലൈറ്റുകളും എല്ലാം മാറി മാറി തെളിയാൻ തുടങ്ങി. അതോടെ ഏകദേശം അടുത്ത് നിന്ന് ഡാൻസ് ചെയ്ത് കൊണ്ടിരുന്ന ദിയയെയും മിയയെയും പോലും ഹന്നയ്ക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. അതിൻ്റെ കൂടെ സ്മോക്ക് കൂടെ അടിച്ച് വിട്ടതോടെ
