ഹന്നയുടെ ദുരിതം – 2 8അടിപൊളി  

ഹന്ന അതെടുത്ത് നോക്കി കൊണ്ട് പറഞ്ഞു “എനിക്ക് ഇത് ചേരുമോ?”

ദിയ:”അതിട്ടു കാണിച്ചാൽ അല്ലെ അറിയൂ? വേഗം ആവട്ടെ. അവർ എല്ലാം ഇപ്പൊൾ തന്നെ റെഡി ആയി കാണും. പിന്നെ ചേച്ചി, അതിൻ്റെ ഉള്ളിൽ ഇതിൻ്റെ കൂടെ ഇടണ്ട സ്ലീവ്ലെസ് ബ്രായും ഉണ്ട്”.

ഹന്ന ഒരു ചമ്മലോടെ അതും

ആയിട്ട് ബാത്റൂമിൻ്റെ ഉള്ളിലേക്ക് കയറി. അപ്പോഴേക്കും മമ്മിയോട് സംസാരിച്ച് കഴിഞ്ഞ് ജോവും അങ്ങോട്ട് വന്നു.

ജോ:”നിങ്ങള് എന്താ കുട്ടിത്തേവങ്കുകളെ ഇവിടെ?”

ദിയ:”ചേട്ടൻ്റെ പെണ്ണുമ്പിള്ളയെ വഴിതെറ്റിക്കാൻ വന്നതാ”.

ജോ ചിരിച്ച് കൊണ്ട് “അടിപൊളി, കുറച്ച് മുൻപ് മാളിൽ വെച്ച് രണ്ട് ചെക്കന്മാർ അവളെ ഒന്ന് വഴിതെറ്റിക്കാൻ ശ്രമിച്ചതാ, അവന്മാർ മിക്കവാറും ഇപ്പോഴും ആ മാളിൻ്റെ പാർക്കിങ്ങിൽ കിടക്കുന്നുണ്ടാകും. അത് കൊണ്ട് നോക്കിയും കണ്ടും എല്ലാം വഴിതെറ്റിക്കണേ, ഇല്ലെങ്കിൽ നീയൊന്നും ബാക്കി ഉണ്ടാവില്ല”.

മിയ ചിരിച്ച് കൊണ്ട് “ഒന്നും മനസ്സിലായില്ല. എന്തൊക്കെയാ ഈ പറയുന്നത്?”

ജോ വിശദമായി മാളിൽ വെച്ച് നടന്ന കാര്യങ്ങൾ എല്ലാം അവർക്ക് പറഞ്ഞ് കൊടുത്തു. അവർ കണ്ണും തള്ളി വായും പൊളിച്ച് ഇരുന്നപ്പോൾ ഹന്ന വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

അവർ മൂന്ന് പേരും ഒരുമിച്ച് “വാവ്” എന്ന് പറഞ്ഞു.

മിയ:”എൻ്റെ ചേച്ചി. ഒരു രക്ഷയുമില്ല. അടിപൊളി”.

ദിയ:”അതേ ചേച്ചി. ചേച്ചിക്ക് വേണ്ടി തുന്നിയത് പോലെയുണ്ട്. ശരിക്കും ഒരേ പോളി”.

ഹന്ന സംശയത്തോടെ ജോവിനെ നോക്കി.

ജോ:”എൻ്റെ അന്നക്കുട്ടി. സൂപ്പർ. ശരിക്കും ഒരു മോഡലിനെ പോലെയുണ്ട്. Cute and elegant. ഇത് മതി”.

ഹന്ന എന്നിട്ടും സംശയത്തോടെ ചോദിച്ചു “മമ്മി വല്ലതും കരുതുമോ?”

ജോ:”എടി മമ്മിക്കും മോഡേൺ ഡ്രസ് എല്ലാം ഇട്ട് കാണുന്നതാ കൂടുതൽ ഇഷ്ടം. അല്ലെങ്കിൽ ഇവരോട് ചോദിച്ച് നോക്ക്. ഇവർക്ക് മോഡേൺ ഡ്രസ്സും, മിനി സ്കർട്ടും എല്ലാം ചെറിയ മമ്മിയേക്കാൾ കൂടുതൽ മേടിച്ച് കൊടുക്കുന്നത് എൻ്റെ മമ്മി ആണ്”.

മിയ:”അതേ ചേച്ചി. വലിയ മമ്മിക്ക് ഉറപ്പായും ഇഷ്ടപ്പെടും. അല്ലെങ്കിൽ തന്നെ ഞങ്ങളുടെ ഡ്രസ്

പോലെ തന്നെയല്ലേ. ഞങ്ങളുടെ ഡ്രസ് വലിയ മമ്മിക്ക് ഒരുപാട് ഇഷ്ടായി. അത് കൊണ്ട് ഇതും ഇഷ്ടമാകും”.

ഹന്ന ഒന്നുകൂടെ കണ്ണാടിയുടെ മുൻപിൽ നിന്ന് നോക്കി. അപ്പോഴേക്കും ജോ ഒരു ഡയമണ്ട് നെക്ലേസ് എടുത്ത് വന്ന് അവളെ പുറകിൽ നിന്നും അണിയിച്ചു. എന്നിട്ട് അവളുടെ കഴുത്തിൽ ഉമ്മ വെച്ചിട്ട് ഒന്നുകൂടെ “സൂപ്പർ” എന്ന് പറഞ്ഞു.

അപ്പോഴേക്കും ദിയയും മിയയും ജോവിനെ തള്ളി മാറ്റിയിട്ട്, “അങ്ങ് മാറി നിന്നെ, ഞങ്ങൾ കുറച്ച് സെൽഫി എടുക്കട്ടെ” എന്ന് പറഞ്ഞ്, ജോവിനെ മാറ്റി ഹന്നയെ കൊണ്ട് പോയി കുറച്ച് സെൽഫികൾ എടുക്കാൻ തുടങ്ങി. ഹന്നയെ കൊണ്ട് ഓരോരോ പോസുകളിൽ അവർ തന്നെ നിർത്തിച്ച് ഫോട്ടോകൾ എടുത്തു കൊണ്ടിരുന്നു.

കുറച്ച് സെൽഫി എല്ലാം ഹന്നയുടെ ഒപ്പം എടുത്തതിന് ശേഷം ദിയ പറഞ്ഞു “ചേച്ചിയുടെ തുട കാണാൻ നല്ല ഭംഗി ഉണ്ട് ചേച്ചി. ശരിക്കും നല്ല ഷേപ്പ് ഉള്ള തുട.”

ഹന്ന നാണിച്ച് ഒന്ന് ജോവിനെ നോക്കി. അവൻ പുഞ്ചിരിച്ചു.

മിയ:”അതേ ചേച്ചി, ഞങ്ങൾക്ക് ഇടക്ക് ഇടക്ക് ഈ നാക്കിന് എല്ല് ഇല്ലാത്തതിൻ്റെ ഒരു സൂക്കേട് വരും. അങ്ങനെ വരുമ്പോൾ ചീത്ത പറഞാൽ മതി, ഞങ്ങൾ നന്നായിക്കോളാം. അല്ലാതെ ചാടി തൊഴിച്ച് കളഞ്ഞേക്കല്ല്. ഈ കാണുന്ന ലുക്ക് ഒക്കെ ഉണ്ടെന്നെ ഉള്ളൂ, ഉള്ളിൽ വെറും പഴങ്ങളാ, താങ്ങില്ല ഞങ്ങൾ”.

ഹന്ന ജോവിനെ നോക്കി ഒരു കള്ള കോപത്തോടെ “എല്ലാം പറഞ്ഞല്ലേ?”

ജോ ചിരിച്ച് കൊണ്ട്:”പപ്പയോടും മമ്മിയോടും പറയരുതെന്നല്ലേ പറഞ്ഞത്. ഇവരോട് പറയരുത് എന്ന് പറഞ്ഞില്ലല്ലോ”.

ഹന്ന ചിരിച്ച് കൊണ്ട് “ആ ബെസ്റ്റ്. ഇതിലും ഭേദം ഒരു

നോട്ടീസ് അടിച്ചിറക്കി മൈക്കും സ്പീക്കറും ആയി ഇറങ്ങുന്നതായിരുന്നു”.

ജോവും ചിരിച്ചു “അതിന് ഇവര് കോളാംബികൾ ആണെന്ന് നിനക്ക് എങ്ങനെ അറിയാം?”

മിയയും ദിയയും ഒരുമിച്ച് “കൊളംബികളോ? ഞങ്ങളോ?”

ഹന്ന:”ഇവരുടെ തന്നെ വേറെ ഒരു ജന്മം ആണ് എൻ്റെ വീട്ടിൽ ഉള്ള സാറ. അത് കൊണ്ട് എനിക്ക് നന്നായി അറിയാം”.

Leave a Reply

Your email address will not be published. Required fields are marked *