ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ദിയ:”ഞങ്ങൾ മാത്രമല്ല ചേച്ചിയെ ഉറക്കാതെ ഇരുന്നത്. ചേട്ടനും കൂടെയാണ്”.

ഹന്ന വിളറിയ മുഖവും ആയി അവരോട് പറയല്ലേ പറയല്ലേ എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു.

ദിയ ഒരു കുസൃതി ചിരിയോടെ “ഞങ്ങൾ നാലു പേരുംകൂടെയാ രാത്രി മുഴുവൻ സംസാരിച്ചിരുന്നത്. അല്ലെ മിയ”.

മിയ ചിരിച്ച് കൊണ്ട് “അതേ അതേ”.

ഫിലിപ്പ്:”എന്തായാലും ഇന്ന് നിങ്ങള് ആരും വിളിക്കാതെ തനിയെ എഴുന്നേറ്റല്ലോ. നല്ല കാര്യം. ചേച്ചിയുടെ കൂടെ എഴുന്നേറ്റ് കാണുമല്ലേ?”.

മിയ:”അതേ പപ്പാ. ചേച്ചിയുടെ കൂടെ എഴുന്നേൽക്കാനും ഒരു ഭാഗ്യം വേണം. എല്ലാവർക്കും

കിട്ടില്ല. ഞങ്ങൾക്ക് കിട്ടി പക്ഷേ. ചേച്ചിയുടെ കൂടെ ഉറങ്ങാനും ഭാഗ്യം കിട്ടി, ചേച്ചിയുടെ കൂടെ എഴുന്നേൽക്കാനും ഭാഗ്യം കിട്ടി”.

ദിയ:”ഒപ്പം രണ്ട് ഐഫോൺ duo കിട്ടാനും ഭാഗ്യം കിട്ടി”

ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഹന്ന ആഗ്രഹിച്ചു അവൾ വിറക്കുന്ന ശബ്ദത്തോടെ പറഞ്ഞു “ഞാ.. ഞാൻ എന്നാല് അടുക്കളയിലേക്ക് ഒന്ന് പോട്ടെ” അതും പറഞ്ഞ് ഹന്ന അടുക്കളയിലേക്ക് ഓടി.

പുറകെ തന്നെ “ഞങ്ങളും വരാം” എന്ന് പറഞ്ഞ് അവരും പുറകെ ഓടി. അടുക്കളയിൽ എത്തിയതും ഹന്ന തിരിഞ്ഞ് ശബ്ദം താഴ്ത്തി അവരോട് “പ്ലീസ്. എൻ്റെ പൊന്ന് മക്കളല്ലേ. ചതിക്കല്ലേ.. എന്നെ നാറ്റിക്കല്ലേ” എന്ന് പറഞ്ഞു.

ദിയ ചിരിച്ച് കൊണ്ട് “oh jesus, എന്താ ഈ പറയുന്നത്? ഞങ്ങളുടെ ചേച്ചിയോട് ഞങ്ങൾ അങ്ങനെ ചെയ്യുമോ?”

മിയ:”അപ്പൊ എങ്ങനെയാ? എപ്പൊ തുടങ്ങും?”

ഹന്ന:”എന്ത്?”

മിയ:”കരാട്ടെ ക്ലാസ്. ഇന്ന് രാവിലെ ഐപിഎസും ചേച്ചിയും തുണി ഇല്ലാതെ കിടന്നപ്പോൾ പറഞ്ഞതെല്ലാം മറന്ന് പോ…”

ഹന്ന പെട്ടെന്ന് അവളുടെ വായ പൊത്തി.

ഹന്ന:”പ്ലീസ് ഒന്ന് നിർത്ത്. നിങ്ങള് പറയുന്നത് പോലെ എപ്പോ വേണമെങ്കിലും എവിടെ വേണമെങ്കിലും വന്ന് ഞാൻ പഠിപ്പിച്ച് തരാം. കുറച്ച് നേരം ഒന്ന് വായ അടയ്ക്കാമോ പകരം?”

ദിയ:”ഓകെ. സമ്മതിച്ചു”

മിയ:”മേരി ചേച്ചി കഴിക്കാൻ എന്താ ഉള്ളത്?” എന്ന് ചോദിച്ച് അവർ രണ്ടും അടുക്കളയിലേക്ക് പോയി. ഹന്ന തലയിൽ കൈ വെച്ച് അവിടെ തന്നെ നിന്നു.

അവര് പോയി കഴിഞ്ഞപ്പോൾ ഫിലിപ്പ് പത്രം വായിച്ച് കൊണ്ടിരിക്കുന്ന സാറാമയോട് ചോദിച്ചു “എനിക്കൊന്നും മനസ്സിലായില്ല അവർ പറഞ്ഞത്, നിനക്ക് മനസ്സിലായോ?”

സാറാമ്മ പത്രത്തിൽ

തന്നെ നോക്കി കൊണ്ട് “അതിപ്പോ എന്താ ഇത്ര മനസ്സിലാക്കാൻ ഉള്ളത്. ആ പെണ്ണ് കിടന്നുറങ്ങിയത് പെൺപിള്ളേരുടെ കൂടെ, പക്ഷേ അവർ ഉറങ്ങി കഴിഞ്ഞപ്പോൾ അവൾ ജോവിൻ്റെ അടുത്തേക്ക് പോയിട്ടുണ്ടാകും. അത് ആ കുരുത്തംകെട്ട പെൺപിള്ളേര് കയ്യോടെ പൊക്കി കാണും. എന്നിട്ട് അതും പറഞ്ഞ് രണ്ട് പേരെയും ഇപ്പൊൾ ബ്ലാക്ക്മെയിൽ ചെയ്ത് കൊണ്ടിരിക്കുകയായിരിക്കും”.

ഫിലിപ്പ്:”ഇത്രയും ഒക്കെ നിനക്ക് എങ്ങനെ മനസ്സിലായി?”

സാറാമ്മ:”അതൊക്കെ മനസ്സിലാകും”

ഫിലിപ്പ് അത്ഭുതത്തോടെ “അപാരം തന്നെ”.

സാറാമ്മ ഒരു കള്ള ചിരിയോടെ “നിങ്ങളുടെ അല്ലെ വിത്ത്. വിത്ത് ഗുണം പത്ത് ഗുണം എന്നല്ലേ..”

ഫിലിപ്പ്:”അതും ശരിയാ. നിൻ്റെ മമ്മിയുടെ കൂടെ കിടന്ന നിന്നെ വരെ രാത്രി പൊക്കിയെടുത്ത് കൊണ്ടുവന്ന് ഞാൻ കളിച്ചിരിക്കുന്നു. അതൊക്കെ വെച്ച് നോക്കുമ്പോൾ, ഇതിലും അത്ഭുതമൊന്നുമില്ല”.

സാറാമ്മ:”ഒന്ന് മിണ്ടാതെ ഇരിക്ക് മനുഷ്യാ. ആ തല തെറിച്ച പിള്ളേരങ്ങനും കേട്ടാൽ പിന്നെ, നിങ്ങളായിരിക്കും അവരുടെ അടുത്ത blackmailing ഇര”.

രണ്ട് പേരും ചിരിച്ചു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞതും ദിയയും മിയയും അവരുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ഹന്നയും ജോവും അവരുടെ കൂടെ ഇറങ്ങി.

ദിയ:”അപ്പൊൾ ചേച്ചി വൈകുന്നേരം വന്നേരെ കരാട്ടെ പഠിപ്പിക്കാൻ”.

ഹന്ന പുഞ്ചിരിച്ച് കൊണ്ട് ശരി എന്ന് പറഞ്ഞു. അവർ നടന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഹന്ന ജോവിനോട് ചോദിച്ചു “അയ്യോ ഇവർ നടന്നാണോ പോകുന്നത്? കൊണ്ട് അക്കാമായിരുന്നില്ലേ?”

ജോ:”ഞാൻ ചോദിച്ചതാ.. ”

മിയ:”ഓ, അതിൻ്റെ ഒന്നും ആവശ്യമില്ല. കാറിൽ പോയാൽ കുറെ ചുറ്റി പോകണം. നടന്നാണെങ്കിൽ ദേ ഈ പറമ്പ് കടന്ന് രണ്ട് മതിലും ഒരു തോടും ചാടിയാൽ ഞങ്ങളുടെ വീട് എത്തും”.

Leave a Reply

Your email address will not be published. Required fields are marked *