നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

ബിന്ദു : ആദ്യത്തെ കാര്യം , രാവിലെ ആറുമണിക്കുള്ളിൽ എങ്കിലും മിനിമം എഴുന്നേക്കണം..! ഇവിടെ എല്ലാവരും ഏഴുമണി ആവുമ്പോഴേക്കും ചായ കുടിക്കും..! അപ്പോ അതിന് മുമ്പേ പാല് കിച്ചണിൽ കിട്ടിയിരിക്കണം..! എട്ടരയ്ക്ക് അച്ചുൻ്റെ ബസ്സ് വരും അപ്പോ അതിനെ മുൻപേ അവളെ ഒരുക്കണം..!

 

 

നീരജ് : ഞാനാ..👀🤔

 

 

ബിന്ദു : നീയല്ല ഞാൻ,അതോണ്ട് രാവിലെ എന്നെയിട്ട് പ്രാന്താക്കണ്ട ..! മനസിലായ..

 

 

നീരജ് : ആ ചേച്ചി..!

 

 

ബിന്ദു : അച്ചു പോയി കഴിഞ്ഞ പിന്നെ ഫ്രീ ആണ്..! രാവിലെ ആ സമയത്ത് നി ചെടി നനയക്കണം..! കാർ പോർച്ചിൽ വണ്ടിയുണ്ട് ആഴ്ചയിൽ ഒരു ദിവസം കഴുകിയിടണം..! ചെടികൾ നനയ്ക്കുമ്പോ ഓടിയാനോ കേടാവാനോ സാദ്ധ്യത ഉണ്ട്..! അതോണ്ട് നോക്കിയും കണ്ടും നനയ്ക്കണം..! അതികം വെള്ളം ഒഴിച്ച് ചെടി കേടാവതെ നോക്കണം,വെള്ളം അധികമായ ചെടി ചീയാൻ സാദ്ധ്യത ഉണ്ട്..! ചെടി ചട്ടി പൊട്ടാതെ നോക്കണം..! എങ്ങാനും പൊട്ടിയ ആ ചട്ടിയുടെ കാശ് നിൻ്റെ സാലറിയിൽ നിന്ന് പിടിക്കും..! അതുപോലെ ആഴ്ചയിൽ ഒരു ദിവസം വളർന്ന ബുഷിൻ്റെ തലപ്പെല്ലാം വൃത്തിക്ക് മര്യതയ്ക്കു വെട്ടണം..! വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കണം..! എന്തേലും വൃത്തികേട് കണ്ട നിന്നോടാണ് ചോദിക്കൂ..! പകല് ഗേറ്റ് തുറന്നിടാൻ പാടില്ല..! പട്ടിയോ പൂച്ചയോ ഉള്ളിൽ കേറും..! ആഴ്ചയിൽ ഒരു ദിവസം ഡെയ്സിയെ കുളിപ്പികണം..! തേങ്ങ പൊതിക്കൽ , ചെടി നടൽ, വീട്ടിലെ മെയിൻ്റൈസ് വർക്ക് എന്നിവയെല്ലാം നിൻ്റെ ഉത്തരവാദിത്ത്വം ആണ്..! വീട്ടിലേക്കുള്ള പച്ചക്കറി,ഇറച്ചി എന്നിവ മാർക്കറ്റിൽ നിന്നും വാങ്ങണം..! വാങ്ങിയ സാധങ്ങളുടെ ബില്ല് വൈകുന്നേരത്തിനുള്ളിൽ കാണിച്ച് ബാലൻസ് ഉണ്ടെങ്കിൽ തിരികെ തരണം..! വീട്ടിൽ ആരെങ്കിലും വന്ന അവരോട് മര്യാദയ്ക്ക് പെരുമാറണം..! അവരുടെ പെട്ടികൾ ഇറക്കാനും വീട്ടിനുള്ളിൽ കൊണ്ട് വെക്കാനും മറക്കരുത്..! പിന്നെ എന്നെ കൊണ്ട് പറ്റാത്ത പണി ഈ വീട്ടിൽ നി ചെയ്യണം..! രാത്രി പത്ത് മണിക്ക് മുൻപായി ഗേറ്റ് അടയ്ക്കണം..! കിടക്കുന്നതിന് മുമ്പായി എല്ലാം ഓക്കേ അല്ലെ എന്ന് ഉറപ്പാക്കണം..! പിന്നെ പത്ത് മണി കഴിഞ്ഞ് അനാവശ്യമായി കോട്ടേഴ്‌സിൽ വെളിച്ചം കണ്ട അതിന് പണിശ്മെൻ്റ് ഉണ്ടായിരിക്കുന്നതാണ്..! പിന്നെ ഇന്നലെ രാത്രി കണ്ടപ്പോലെ മഞ്ഞ് കൊണ്ട് കവാത്തിനെ ഒന്നും നടക്കണ്ട..!

 

 

ഇതെല്ലാം ബിന്ദു ചേച്ചി ശ്വാസം വിടാതെ പറഞ്ഞപ്പോ ശെരിക്കും ശ്വാസം മുട്ടിയത് എനികാണ്..! ഇതെല്ലാം കണ്ട് ശോഭമ്മ എന്നെ നോക്കി ചിരിച്ചു..! ബിന്ദു ചേച്ചി കിച്ചണിലേക്ക് പോയി..!

 

 

ശോഭമ്മ : രാവിലെ തന്നെ ഇത്തിരി ദേശ്യത്തിലാ..! പാല് വാങ്ങാൻ പോയൊണ്ട് നേരം ഇത്തിരി വൈകി..! അതിൻ്റെ ഇടയിൽ അച്ചുനെ വിളിക്കാൻ മറന്നു..! അതിൻ്റെ ആണ് ഈ കാട്ടി ക്കൂട്ടല് കാര്യക്കണ്ടാ..!

 

 

നീരജ് : ഈ ഡെയ്സി ആര..! ആ പട്ടി ആണോ..!

 

 

ശോഭമ്മ : അതെ..! കേട്ടല്ലോ ആഴ്ചയിൽ ഒരു ദിവസം കുളിപ്പിക്കണം..! അത് പിന്നെ അവളോടൊന്ന് അടുത്ത് ഇടപഴകിയിട്ടൊക്കെ മതി..!

 

 

.

.

.

.

.

 

ചെടി ഒക്കെ നനച്ച് വന്നപ്പോ തന്നെ ഒരു പരിവമായി ഞാൻ..! അതിൻ്റെ ഇടയിൽ പൈപ്പിൽ കുത്തിയ ഹോസ് വിടും..! അത് പിന്നെയും കണക്ട് ചെയ്യും ഊരി പോവും അതാണ് ഏറ്റവും കൂടുതൽ പ്രാന്ത് പിടിപ്പിക്കുന്നത്..! അതിനിടയിൽ ഹോസിലെ വെള്ളം ചീറ്റി ആകെ മൊത്തം നനഞ്ഞു..! ഒരു പത്ത് മണിയായപ്പോഴേക്കും കുളിയും മറ്റും കഴിഞ്ഞ് അവരോടൊപ്പം ഇരുന്ന് ആഹാരം കഴിച്ചു..!

ഇതൊക്കെ തന്നെയാണ് എൻ്റെ പണിയും..! ഞാൻ കരുതിയാ സെക്യൂരിറ്റി പണി തലയിൽ തൊപ്പിയും വെച്ച് യൂണിഫോം ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതായാണ്..! പിന്നെയും ഞാൻ ഫോൺ നോക്കി കൊണ്ടിരുന്നു..! ബിന്ദു ചേച്ചിയും ശോഭമ്മയും പണിയെല്ലാം ഒരുങ്ങിയതിൻ്റെ ആശ്വാസത്തിൽ ഇരുന്ന് ലോക കാര്യങ്ങൾ ചർച്ച ചെയ്യുന്നു..! ഇടയ്ക്ക് എന്നെ വലിച്ചിട്ട് ഒരു കാര്യവും ഇല്ലാതെ എയറിൽ കേറ്റി..! അങ്ങനെ പണിപ്പെട്ട് എയറിൽ നിന്നും താഴെ ഇറങ്ങിയപ്പഴാണ് ശോഭമ്മ എന്നോട് ഒരു കാര്യം ചോദിച്ചത്..!

Leave a Reply

Your email address will not be published. Required fields are marked *