നീരജ് : ഇപ്പൊ എങ്ങിനെ ഉണ്ട് മുത്തശി..!
മുത്തശി : 🥹
നീരജ് : ഞാൻ വിചാരിച്ച പോലെ കാര്യം നടന്നു..! ഇനി പണമെറിഞ്ഞ് നല്ല ഇലക്ട്രിക് ചെയർ വാങ്ങണം..! കേട്ടല്ലോ..!
ശോഭമ്മ : 😂
അന്ന് വൈകീട്ട് മുത്തശിയെ വീൽ ചെയറിൽ ഇരുത്തി ആ മുറ്റം മുഴുവൻ ഉരുട്ടി കൊണ്ട് നടക്കൽ ആയിരുന്നു നീരജിൻ്റെ പണി..! ഒപ്പം എല്ലാം പറഞ്ഞും കാണിച്ച് കൊടുത്തും അച്ചുവും..!
റൂമിൽ കിടന്ന് മാത്രം ദിവസങ്ങൾ തള്ളി നീക്കിയിരുന്ന മുത്തശ്ശി പുറത്തേക്ക് വന്നപ്പോ അവരുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു..! ശോഭമ്മയുടെ മനസിൽ നീരജിനോടുള്ള നന്ദിയും കടപ്പാടും മാത്രം..! ഇനി നീരജ് എങ്ങാനും വല്ല എയ്ഞ്ചലുമായിരിക്കോ… ഏയ് എൻ്റെ അറിവിൽ ഇന്ന് രാവിലെ വരെ അല്ല..! ദിവസങ്ങൾ ഇല കൊഴിയും പോലെ കടന്ന് പോയി..! വേറെ വല്യ മാറ്റം ഒന്നുമില്ലെങ്കിലും റൂമിൽ നിന്ന് വെളിയിൽ വന്ന മുത്തശ്ശി ഇപ്പൊ ഫുൾ ഹാപ്പിയാണ്..! അത് മുത്തശ്ശിയുടെ മുഖം കണ്ടാൽ അറിയാം..,ഒരു തരം പ്രസന്നതയും സന്തോഷവും..! മുത്തശ്ശിക്ക് വേണ്ടി മുകളിലെ റൂം താഴോട്ട് മാറ്റി..! അത് പറഞ്ഞപ്പോഴാ മുത്തശ്ശി ഈയിടെ ആയി റീൽസിൽ ഒക്കെ തല കാട്ടാൻ തുടങ്ങി..! ഞാനടക്കം കുറെ പേര് മുത്തശ്ശിയുടെ ഫാനാണ്..! ഈയിടെയായി മുത്തശ്ശിയും അച്ചുവുമായുള്ളൂ ഒരു റീൽ ഇരുപത്തി മൂന്ന് കേ എങ്ങാണ്ട് ഷെയര് മാത്രം ആയി..! അതിന് വൺ മില്യൺ വ്യൂസും..! മുത്തശ്ശിക്ക് നല്ലൊരു ഇലക്ട്രിക് ചെയർ ശോഭമാ വാങ്ങിക്കൊടുത്തു..! ആ ചെയറിൽ ഇരുന്ന് വണ്ടി ഒട്ടിക്കും പോലെയുള ആക്ഷൻ ആണ് ആ റീൽ..! അതിൻ്റെ ഇടയിൽ കൂടി
” മണമുമുള്ള പൂ നുള്ളി മുടിയിൽ ചൂടി..! മണിക്കുട്ടി നീയെൻ്റെ മനസു നുള്ളി…മണമുമുള്ള പൂ നുള്ളി മുടിയിൽ ചൂടി..! മണിക്കുട്ടി നീയെൻ്റെ മനസു നുള്ളി..! പഞ്ചാര പായസം ഉണ്ണുന്ന മാടത്തത്തെ പയ്യന്മാർ നിന്നെ കണ്ട് വെക്കും…”
എന്ന ഓഡിയോയും കയറ്റി ട്രെൻ്റിനെ ഒപ്പം നമ്മളും ചേർന്നു..!
മുത്തശ്ശിയിൽ വന്ന മാറ്റങ്ങൾ ശോഭമ്മയും അവരുടെ ബന്ധുക്കൾക്ക് വിളിച്ചു പറഞ്ഞു..! അങ്ങിനെ ആരൊക്കെയോ കാണാൻ വന്നു…അത് പോലെ തിരിച്ചു പോയി…!
.
.
.
.
ജലദോഷവും ചുമയും പിടിച്ച ഒരു ദിവസം..!
നീരജ് : ചേച്ചി…ഇനി കുറച്ച് ദിവസത്തേക്ക് പാക്കറ്റ് പാൽ വാങ്ങേണ്ടി വരും..!
ബിന്ദു : അതെന്താ..!👀
നീരജ് : അവരുടെ പശുനെ എന്തോ വയ്യായ്ക..! പശു കുട്ടിക്കും വയ്യത്രെ…! ഡിസ്പെൻസറിയിൽ കാണിച്ചപ്പോ അകിട് രോഗം എന്തോ ആണെന്നാ പറഞ്ഞത്..! വെളിയിൽ പാല് കൊടുക്കുന്നത് കൊണ്ട് ക്ടാവിനും പാല് കിട്ടാൻ ഇല്ലത്രെ..
നീരജ് കുപ്പിയിലെ പാല് ബിന്ദു ചേച്ചിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു..!
ബിന്ദു : ഞാൻ ശോഭ ചേച്ചിയോട് പറയാ..! നിൻ്റെ ജലദോഷം മാറിയ..!
നീരജ് : ഇതിനും ഭേദം വല്ല പനി വരുന്നതാ ചേച്ചി..! വയ്യ ഇങ്ങനെ വലിച്ച് വലിച്ചോണ്ട് നടക്കാൻ..! വൈകുന്നേരം ആയ തുമ്മി തുമ്മി ഒരു വകയായി..!🤧
ബിന്ദു : തണുപ്പല്ലെ , കാലാവസ്ഥൻ്റെ ആവും ..!😅
അപ്പോഴാണ് ശോഭമ്മ മുത്തശ്ശിയെയും കൊണ്ട് അടുക്കളയിലേക്ക് വന്നത്..!
ബിന്ദു : ആ ചേച്ചി…നാളെ തൊട്ട് പാൽ സൊസൈറ്റിയിൽ നിന്നും വാങ്ങേണ്ടി വരും..! ഇല്ലേ കടയിൽ നിന്നും വാങ്ങണം..!
ശോഭമ്മ : അതെന്ത് പറ്റി..!
ബിന്ദു : അവരുടെ പശുവിനെ ഒരു വയ്യായ്ക അത്രെ..!
ശോഭമ്മ : എന്നാ പിന്നെ കടയിൽ നിന്നും വാങ്ങാം..! സോസൈറ്റി ഒക്കെ നല്ല ദൂരം ഇല്ലെ..! പനിയൊക്കെ എന്ത് പറയുന്നു മോനേ..!
ശോഭമ്മ സ്ലാബിൽ ചാരി നിന്ന നീരജിനോടായി ചോദിച്ചു..!
നീരജ് : പനി കുറവിണ്ട് ,പക്ഷേ ജലദോഷം ആണ് സഹിക്കാൻ പറ്റാത്തത്..!😪
