ശോഭമ്മ : പക്ഷെ അമ്മ ഇരിക്കോ..! അമ്മയെ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്നത് തന്നെ കിടക്കുന്ന രീതിയിലാ..!എന്തേലും പറ്റിയാൽ എല്ലാരും എന്നെയെ കുറ്റക്കാരി ആക്കുള്ളൂ..!
നീരജ് : ഇവിടെ ഇപ്പൊ ആരും തൽക്കാലം ശോഭമ്മയെ കുറ്റക്കാരിയാക്കുന്നില്ല..! അതിന് ഞാൻ ഗ്യാരണ്ടി..💯
ശോഭമ്മ : അപ്പോ വീൽ ചെയർ വാങ്ങണ്ടെ..?
നീരജ് : ഓൺലൈനിൽ ഒരു ആറായിരം രൂപയ്ക്ക് ചെയർ അത്യാവശ്യം നല്ലത് കിട്ടും..! നോർമൽl ഷോപ്പിൽ നിന്നും വാങ്ങുമ്പോ ചിലപ്പോ ഒരു എണ്ണായിരം വരെ ആകുമായിരിക്കും..!
ഒടുവിൽ നീരജിൻ്റെ ഉറപ്പിൻ്റെ പുറത്ത് ശോഭമ്മ ചെയർ വാങ്ങാൻ പൈസ കൊടുത്തു..!
ശോഭമ്മ : എടാ മോനേ പ്രശ്നം വല്ലതും ആവോ..!
നീരജ് : എയ്..! എന്ത് പ്രശ്നം..പണം പോട്ടെ പവർ വരട്ടെ..😄
ശോഭമ്മ : പൈസൻ്റെ കാര്യം ഓർത്തിട്ടല്ലടാ..! അമ്മയ്ക് വല്ലതും ആയാലോന്നൊരു പേടി..😕
നീരജ് : ഇങ്ങനെ നെഗറ്റീവ് ആവല്ലെ ശോഭമ്മെ, വെയിറ്റ് ആൻഡ് സീ..!
അങ്ങിനെ നീരജ് പൈസയും വാങ്ങി വീടിന് പുറത്തേക്ക് ഇറങ്ങി..! വീൽ ചെയർ കൊണ്ട് വരാൻ ഓട്ടോ ആയിരിക്കും നല്ലത് അവൻ സുമേഷിനെ വിളിച്ചു..! അര മണിക്കൂറിനു ശേഷം സുമേഷ് ഓട്ടോയും കൊണ്ട് വന്നു..!
നീരജ് : സുമേ,ടൗണിലേക്ക്..!
ചുരുങ്ങിയ കാലം കൊണ്ട് സുമേഷുമായി നീരജ് നല്ലൊരു ബോണ്ടിൽ എത്തി..! പറഞ്ഞത് പോലെ സുമേഷ് ഇവിടത്തെ പയ്യനായത് കൊണ്ട് എന്ത് പ്രശ്നത്തിനും വിളിക്കാ..!
സുമ : നീരജെ അപ്പോ എന്താണ് പരിപാടി..! വിട്ടാലോ നേരെ ബീവറേജിക്ക്..!
നീരജ് : പോ മൈരെ,ഡയറക്റ്റ് ടൗൺ തൻ ഏതേലും ചെയർ ഷോപ്പിൽ കേറുന്നു ഒരു വീൽ ചെയർ വാങ്ങുന്നു..തിരികെ വരുന്നു..! ഇതാണ് പരിപാടി..!
സുമ : ആർക്കാണ് വീൽ ചെയർ നിനക്കാ😹
നീരജ് : അറം പറ്റണ വാർത്താനം പറയല്ലേ മൈരെ..! വീട്ടിലേക്ക് വേണ്ടിയാ…!
സുമ : അപ്പോ അവിടെ കാറില്ലേ..! എടുത്ത് കൊണ്ട് വരായിരുന്നില്ലേ..!
നീരജ് : അത് വർക്ക് ഷോപ്പിൽ കേറ്റിടാ..
സുമ : നന്നായി,അല്ലേലും ഇത്തരം ആവിഷ്യങ്ങൾക്ക് നമ്മള് ഓട്ടോകാര് തന്നെ വേണം..!
നീരജ് : അതിന് നി ഓട്ടോ അങ്ങനെ ഓടിക്കാർ ഇല്ലല്ലോ..! നിനക്ക് തോന്നിയാൽ അല്ലെ ഇറക്കു..!
സുമ : അതെ എനിക്ക് തോന്നിയാലെ ഓട്ടോ ഇറക്കൂ..! ഒരു ഉദാഹരണം ,നിനക്കിപ്പോ പണി ചെയ്യണ്ട തോന്നിയ ഇവിടെ പണിയാതെ ഇരിക്കാൻ പറ്റോ..!
നീരജ് : പണിയെടുക്കാൻ വേണ്ടി ആണല്ലോ ഞാനിവിടെ..!
സുമ : പക്ഷെ എൻ്റെ കാര്യത്തിൽ അങ്ങനെ അല്ല..! ഒരു മൂടില്ല തോന്നിയ വണ്ടി ഇറക്കില്ല..,ഇതിൻ്റെ ഓണറും തൊഴിലാളിയും ഈ ഞാൻ തന്നെയാണ്..! ഇത് സുമേഷ് ആടാ…സുമേഷ്..!
നീരജ് : “അജേഷ് ആടാ..അജേഷ് ..” എന്നല്ലെ ഡയലോഗ് 👀
സുമ : നി ഡയലോഗ് പിടിക്കാൻ നടക്കാ..! നിനക്ക് വീൽ ചെയർ അല്ലെ വേണ്ടത് പറ്റിയ എനിക്കറിയാവുന്ന ഒരു കടയുണ്ട്..!
നീരജ് : നിനക്ക് അറിയാവുന്ന കടയാണെങ്കിൽ തീരെ വേണ്ട..! അതും നിന്നെപ്പോലെ ഉടയിപ്പ് ആയിരിക്കും..!
സുമ : നിനക്ക് സാധനം കിട്ടിയാ പോരെ..! നല്ല ചിമിട്ടൺ വീൽ ചെയർ ഈ സുമേഷ് ഒപ്പിച്ച് തരും..😅
ഒടുവിൽ സുമേഷ് അവൻ്റെ ഒരു പരിചയക്കാരൻ്റെ കടയിൽ നിന്നും സാധനം വാങ്ങി തന്നു..! വീൽ ചെയർ മടക്കി വണ്ടിയിൽ കയറ്റി..!
സുമ : നിൻ്റെ മുതലാളി ഒക്കെ നല്ല ചിക്ക്ളിയുള്ള ടീംസ് അല്ലെ..! നല്ല രീതിക്ക് പണം എറിഞ്ഞ് നല്ല വില കൂടിയ സാധനം ഇറക്കാൻ പറയടാ..! മറ്റെ ബാംഗ്ലൂർ ഡേയ്സിൽ മറ്റെ പെണ്ണ് ഓട്ടിച്ച് നടക്കുന്നത് പോലത്തെ ഇലക്ട്രിക് ചെയർ..!
നീരജ് : ഇതൊരു പരീക്ഷണം ആണ് മോനേ..! ആ മുത്തശി കുറെ കാലം ആയി കിടപ്പിലാണ്..! ഇതിപ്പോ ഒരു പാവം അല്ലെ തോന്നിയത് കൊണ്ടാ..!
