“..പൂവേ പൂവേ താഴംപൂവേ
നെഞ്ചിൻ നാളം നീ
വീണ്ടും വീണ്ടും കാണാൻ തോന്നും
മായാജാലം നീ
അഴകേ ആഴിക്കണ്ണാളേ
തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ
നിലവേ…
വെറുതെ വാടിനിക്കാതെ
ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽ ചന്തമേ …
എന്നുമെൻ സ്വന്തമേ …”
______________________________________
ഡിയർ അമിഗോസ്..! കുറച്ച് നാളുകൾക്ക് ശേഷം ഞാൻ പിന്നെയും എൻ്റെ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്..! ഈ കഥയിൽ കുറച്ച് കൂടി മോഡിഫൈ ചെയ്യാനുള്ള ഭാഗങ്ങൾ ഉണ്ട്..! ചില ഭാഗങ്ങൾ നിങ്ങൾക്ക് വായിച്ചിട്ട് വർക്ക് ആവോ പോലും അറിയില്ല..! എന്നാലും ഞാൻ എന്നെ കൊണ്ട് ആവുന്ന വിധത്തിൽ എഴുതി അപ്‌ലോഡ് ചെയ്തിട്ടുണ്ട്..!
പുതിയ അപ്ഡേഷൻ ആണോ എന്നറിയില്ല ഫ്രണ്ട്സ്, എൻ്റെ കീ ബോർഡിൽ ഇപ്പൊ ടൈപ്പ് ചെയ്യുമ്പോ ഈ കുത്ത് ,കോമ എന്നിവയൊന്നും ഓട്ടോ മാറ്റിക്കായി വരുന്നില്ല..! ഇത്തരം സാഹചര്യത്തിൽ മലയാളം കീ ബോർഡ് എടുത്ത് ഒരു കുത്തൊ,കോമയോ ചേർക്കേണ്ട അവസ്ഥയാണ്..! സത്യം പറഞ്ഞ ഇതൊരു ചടപ്പ് പണിയാണ്..! ഞാൻ ഇടയ്ക്കിടയ്ക്ക് ചിന്തിക്കും ഒറ്റ ദിവസം കൊണ്ട് എഴുതി അപ്‌ലോഡ് ചെയ്താലോ എന്ന്..! പിന്നെ നമ്മളൊക്കെ ഒരു സാമൂഹ്യ ജീവിയായത് കൊണ്ട് വേറെ കൊറെ കമ്മിറ്റ്മെൻസ് ഒക്കെ ഇല്ലേ..! ആ വിരസത പുറത്ത് എഴുതിയത് കൊണ്ട് പല ഭാഗവും ഒരു ജീവനില്ലാതെ പോലെ തോന്നും..! എനിക്കിനി അത് കറക്ട് ചെയ്യാൻ വയ്യ,അത് കറക്റ്റ് ആക്കാൻ നിന്നാൽ ഇനിയും വൈകും തോന്നിയത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു…! എന്തേലും തകരാറുകൾ ഉണ്ടേൽ എന്നോട് ക്ഷമിക്കണം..
അപ്പൊ അടുത്ത കഥയുമായി വേഗം വരാൻ നോക്കാ…😌🫰
