ലീല : മോനെ പോലെ അല്ലെ അല്ലാതെ സ്വന്തം മോൻ ഒന്നും അല്ലലോ..! ഞങ്ങളും ആ പണിക്കാരനും ആൻ്റിക്ക് ഒരുപോലെ ആണോ..! ഇവനെ പോലെയുള്ളവരെ ഒക്കെ നിർത്തേണ്ടത്ത് നിർത്തണം..!
ശോഭ : പണിക്കാരായിട്ട് ഞാൻ ആരെയും കണ്ടിട്ടില്ല..! ഇനിയോട്ടും ഒരു വേർതിരിവോടെ കാണുകയും ഇല്ല..! പിന്നെ ആരെ എവിടെ നിർത്തണം എന്നൊക്കെ നമുക്ക് പിന്നെ ആലോചിക്കാം..ആദ്യം നിങ്ങള് വാ കഴിക്കാ..!
>>>18:10
പകൽ തല്ല് കൊണ്ടാ ആ പെണ്ണിൻ്റെയും ചെക്കൻ്റെയും വേണ്ടപ്പെട്ടവരൊക്കെ വന്ന് ഡാർക്ക് ആക്കിയിട്ടു പോയി എന്ന് ബിന്ദു ചേച്ചി പറഞ്ഞു..! ഇതൊക്കെ മുൻകൂട്ടി കണ്ടത് കൊണ്ടാവാം ശോഭമ്മ എന്നെ പുറത്തേക്ക് പറഞ്ഞു വിട്ടത്..! വന്നവരെല്ലാവരും എനിക്കെതിരെ സംസാരിച്ചപ്പോ ആകെ എനിക്ക് വേണ്ടി സംസാരിച്ചത് ശോഭമ്മയായിരുന്നു എന്നാണ് ഇതെല്ലാം കണ്ടും കേട്ടും നിന്ന ബിന്ദു ചേച്ചി പറഞ്ഞത് ..! പാവം ശോഭമ്മ ,ഞാൻ വെറുതെ അവരെ സംശയിച്ചു..! ഇങ്ങനെ ഒരു സാഹചര്യത്തിൽ എനിക്ക് വേണ്ടി നിലകൊണ്ട ശോഭമ്മയോടുള്ള ആദരവ് അന്ന് കാർ കഴുകി ഞാൻ കാണിച്ചു കൊടുത്തു..😌..! പിന്നെ ഫൈനൽ ഡിസിഷൻ എടുക്കാൻ നേരം എനിക്ക് വേണ്ടി പച്ച കാർഡ് പൊക്കിയ മുത്തശ്ശിയേയും ഞാൻ മനസാ സ്മരിച്ചു..!
.
.
.
.
ലീല : നിനക്കുള്ള പണി ഞാൻ ഇവിടന്ന് പോകുന്നതിനെ മുൻപായി തരണുണ്ട്..! നി സൂക്ഷിച്ചോ..!
നീരജിൻ്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് ലീല പറഞ്ഞു..!
നീരജ് : ( നീയെന്നെ കൊറെ അങ്ങ് പണിയും..! നി പോടി മൈരെ, നീയും ആ കൂട്ടി കിടക്കുന്ന ഡെയ്സിയും ഇപ്പൊ കണ്ടാൽ ചേച്ചിയും അനിയത്തിയുമാണെന്നെ പറയു..! കഴുത്തിൽ ബെൽറ്റ് ഇട്ട മനുഷ്യ രൂപമുള്ള പട്ടി..നിന്ന് കുരയ്ക്കാതെ പോടി…😏 )
അവള് പോകുന്നത് വരെ മറുത്തൊന്നും പറയരുതെന്ന് ബിന്ദു ചേച്ചിയുടെ ഓർഡർ ഉള്ളത് കൊണ്ട് അവളോട് പറയാൻ ഉള്ളത് നീരജ് മൈൻഡ് വോയിസ് ആയി പറഞ്ഞു തീർത്തു..!
ലീല : നിനക്ക് ഈ ശ്രീലീല ആരാണെന്ന് അറിയില്ല..! നിനക്ക് ഞാൻ കാണിച്ചു തരാ ആരാണെന്ന്..!
നീരജ് : ( ഷെ..അങ്ങനെ ചിന്തിക്കാനേ പാടില്ല..😌)
നീരജ് : (.ഒരു ശ്രീലീല വന്നേക്കുന്നു..! ഇതേ പേരിൽ ഒരു തെലുങ്ക് നടി എങ്ങാണ്ടിണ്ട് അവർക്കില്ലല്ലോ ഇത്ര അഹങ്കാരം..! ഒരു പൊടിക്ക് അടങ്ങ്..)
ആ പെണ്ണും പിള്ള എന്തൊക്കെയോ എൻ്റെ മുഖത്ത് നോക്കി പറഞ്ഞിട്ട് റോബോട്ട് നടക്കുമ്പോലെ തിരിഞ്ഞിട്ട് അകത്തേക്ക് പോയി..! അവള് പോയി കഴിഞ്ഞപ്പോ ബിന്ദു ചേച്ചി എന്നെ നോക്കി..! എന്നിട്ട് സാരമില്ലടാ എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു..!
നീരജ് : ഇതൊന്നും എനിക്ക് ഏൽക്കില്ല ചേച്ചി..! ഞാൻ വിറയ്ക്കനേൽ ഞാൻ തന്നെ കരുതണം..!
ശോഭമ്മ : അതേല്ലേ..
ശോഭമ്മ പിന്നിൽ വന്ന് നിന്നത് നീരജ് കണ്ടില്ല..!
ശോഭമ്മ : വല്ല കാര്യവും ഉണ്ടോ..നിനക്ക്..?😕
നീരജ് : എൻ്റെ പൊന്ന് ശോഭമ്മേ , ഞാൻ അതിനെ ഒന്നും ചെയ്തില്ല..! ഇങ്ങോട്ട് മതിലു ചാടി വന്നിട്ട് എന്നെ ആണ് ആദ്യം തലിയത്..! ആ ചെടി ചട്ടി പൊട്ടിച്ചതും ആ പെണ്ണാ…!
ശോഭമ്മ : പെണ്ണല്ല , ശ്രീലീല..!
നീരജ് : പെണ്ണല്ലെങ്ങി പിന്നെ ആണാണോ..😅..!
ശോഭമ്മ നീരജിൻ്റെ കയ്യിൽ പിച്ചി..!
നീരജ് : ആഹ്…😖☹️
ശോഭമ്മ : തൽക്കാലത്തേക്ക് ഇത്തരം ചളി ഒന്നും നി അടിക്കാണ്ടിരിക്കുന്നതാ നല്ലത്..! അവളെ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ്..!
നീരജ് : അവള് കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണേ,ഞാൻ നാടൻ തലിൻ്റെ ആളാ..😏
ശോഭമ്മ : അവളല്ല , ശ്രീലീല..!
നീരജ് : ഇതെന്ത് കഷ്ടം ആണ്..! അതിന് ഇനി ഞാൻ അവളോട് സംസാരിക്കാനെ പോണില്ല..! പിന്നെ എന്തിനാ ഈ റെക്കോർഡ് ചെയ്ത് വച്ചിരിക്കുന്നത് പോലെ ശ്രീലീല, ശ്രീലീല പറഞ്ഞോണ്ടിരിക്കുന്നത്..!
