നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

സുമേഷ് സീറ്റിൻ്റെ അടിയിൽ കയ്യിട്ട് നെപ്പോളിയൻ്റെ ഒരു കുപ്പി എടുത്ത് കാണിച്ചു..!

 

 

നീരജ് : ഈ രാവിലെ തന്നെയാ…😹

 

 

 

സുമേഷ് : യേ…ഇത് ഇപ്പൊ വീട്ടിൽ കൊണ്ട് വെക്കും..! എന്നിട്ട് വൈകീട്ട് അവിശ്യകാർ വരും..😅 അപ്പോ കൊടുക്കും..! ബ്രോ എങ്ങിനെ അടിക്യോ…!

 

 

നീരജ് : വല്ലപ്പോഴുമൊക്കെ..!പിന്നെ ദൈവം അനുഗ്രഹിച്ച് ഡെയിലി ഓരോന്ന് വീതവും അടിക്കും..!😅

 

 

സുമേഷ് : അത് ശെരി..! അപ്പോ നമ്മളൊക്കെ ഒരേ ജാതിയാണ്..!

 

 

നീരജ് : 😂

 

 

സുമേഷ് : ഈ ഭാഗത്ത് എന്താ പരിപാടി അപ്പോ..!

 

 

നീരജ് : ഞാൻ എൻ്റെ മാമൻ്റെ അടുത്തേക്കോന്ന് വന്നതാ..!

 

 

സുമേഷ് : ആഹാ..!

 

 

കുറച്ച് നേരം കൊണ്ട് ഒരുപാട് കാര്യങ്ങൾ ഞങൾ സംസാരിച്ചു..! ഒടുവിൽ ആശാൻ്റെ കത്തിവെപ്പുകൾക്കിടയിലുംഅവനെന്നെ പറഞ്ഞ സ്ഥലത്തെത്തിച്ചു..! നല്ല കിടുക്കൻ ഇരുനില വീട്..! ആഡംബരമായി ഒന്നുമില്ല,ഒരു നാടൻ തനിമയുള്ള വീട്..!

 

 

സുമേഷ് : ഇതാണാ മാമൻ്റെ വീട്..! നല്ല റിച്ച് ടീം ആണല്ലേ..!

 

 

നീരജ് : ഇതാണെൻ്റെ വീടെങ്കിൽ ഞാൻ നിൻ്റെ വണ്ടിയിൽ കേറോ..! വല്ല ബെൻസിലും വരൂലെ..😂

 

 

സുമേഷ് : ഓ..സോറി ബ്രോ..! അല്ല അപ്പോ മാമൻ്റെ വീടല്ലേ..!👀

 

 

നീരജ് : മാമൻ ഇവിടത്തെ സെക്യൂരിറ്റി ആണ്..!😅

 

 

നീരജ് പേഴ്സിൽ നിന്നും പൈസ എടുത്ത് സുമേഷിനെ കൊടുത്തു..! ബാലൻസ് അതേപോലെ തന്നെ സുമേഷ് തിരിച്ചും കൊടുത്തു..!

 

 

നീരജ് : എന്ന പിന്നെ ശെരി..! അരിഷ്ടമൊക്കെ കുടിച്ച് നല്ല കുട്ടിയായി നടക്ക്..!😅

 

 

സുമേഷ് : വെയിറ്റ്..!

 

 

നീരജ് സുമേഷിനെ നോക്കി..! സുമേഷ് വണ്ടിയിൽ നിന്നും ഇറങ്ങി..! എന്നിട്ട് കാക്കി ഷർട്ട് രജനി സ്റ്റൈലിൽ മാറ്റി അവൻ്റെ വിസിറ്റിംഗ് കാർഡ് എടുത്ത് കൊടുത്തു..!

 

സുമേഷ് : ഇതിരികട്ടെ..! എന്തേലും ഉണ്ടേൽ വിളിച്ചാ മതി..! നമ്മടെ ഏരിയാണ്..!

 

 

നീരജ് അതൊരു ചെറിയ ചിരിയോടെ വാങ്ങി..! സുമേഷ് ഓട്ടോയും കൊണ്ട് തിരികെ പോയി..! നീരജ് ബാഗും എടുത്ത് തിരിഞ്ഞ് ആ വീടിൻ്റെ മുൻപിലേക്ക് നടന്നു..!

 

 

നീരജ് : എന്തായാലും കൊള്ളാം.., വല്യ ബോർ ഇല്ല..

 

 

ഒരു കാര്യവുമില്ലെങ്കിൽ കൂടിയും അവൻ അവൻ്റേതായ രീതിയിൽ ഒരു റിവ്യൂ കൊടുത്തു..! അങ്ങനെ റിവ്യൂവും കൊടുത്ത് വീടിൻ്റെ വാസ്തുവും നോക്കി നിൽകുമ്പോഴുണ്ട് കുട്ടൂസനെപ്പോലെ ചിരിച്ചുകൊണ്ട് എൻ്റെ മാമൻ വന്നത്., രാമൻ മാമനെ..!

 

 

നീരജ് : എന്താണ് മാമ ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോ..മൊത്തത്തിൽ..!😂

 

 

മാമനെ കണ്ടപ്പാടെ നീരജ് പറഞ്ഞു..!

 

 

മാമൻ : പോടാ…😄

 

 

നീരജ് മാമനെ ചേർത്ത് പിടിച്ചു..!

 

 

നീരജ് : സുഖം..!

 

 

മാമൻ : എന്ത് സുഖം ,ഭഗവാൻ്റെ കൃപക്കൊണ്ട് ഇങ്ങനെ അങ്ങ് പോകുന്നു..!

 

 

നീരജിന് മറുപടി പറഞ്ഞ് കൊണ്ട് മാമൻ നീരജിൻ്റെ ബാഗ് എടുത്തു..!

 

 

നീരജ് : ബാഗ് ഞാൻ എടുക്ക മാമാ..!

 

 

മാമൻ : പോടാ..! നിന്നെ ഞാൻ എന്തോരം എടുത്തോണ്ട് നടന്നതാ..! പിന്നെയാണോ ഈ ബാഗ്..!

 

 

അത്രയും പറഞ്ഞുകൊണ്ട് രാമൻ മാമൻ മുൻപിലെ ആ വലിയ ഇരുമ്പ് ഗേറ്റിൻ്റെ പാളി ഒന്ന് തുറന്നു..!

 

 

രാമൻ : എങ്ങിനെ ഉണ്ടെടാ..!

 

 

നീരജ് : അഹ്..കൊള്ളാം..! അല്ല മാമൻ രാത്രി ഉറങ്ങുമ്പോ ഈ വീട്ടിൽ ഇതുവരെ കള്ളൻ ഒന്നും കയറിയിട്ടില്ലെ..!😜

 

 

നീരജ് മാമനെ ആക്കിക്കൊണ്ട് പറഞ്ഞു..!

 

 

മാമൻ : രാത്രി ഈ രാമൻ ഒരു കോട്ടുവാ പോലും വിടില്ല..!😏

 

 

നീരജ് : എങ്ങിനെ വിടാന ഫുൾ ഉറക്കമല്ലേ..!😂 ഇനി കിടന്ന് ഉരുളണ്ട അമ്മ പറഞ്ഞു..!

 

 

മാമൻ : അത് ശെരി..! അങ്ങനെ സെക്യൂരിറ്റി പണി പറയുമ്പോ രാത്രി ഫുൾ ഉറക്കം ഒന്നും ഇവിടെ ഒഴിക്കണ്ട..!

Leave a Reply

Your email address will not be published. Required fields are marked *