നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

അപ്പോഴേക്കും കുക്കറിൻ്റെ വിസിൽ മുഴങ്ങിയതും ബിന്ദു ചേച്ചി അടുക്കളയിലേക്ക് പോയി..! ആ സമയം നോക്കി നീരജ് കോട്ടേഴ്സിലേക്ക് വലിഞ്ഞു..! പിന്നാലെ ബുക്കും കയ്യിൽ പിടിച്ച് അച്ചുവും പോയി..!

 

 

അച്ചു : ഫോൺ വേണം..!

 

ബനിയൻ മാറ്റുന്നതിനിടയിൽ നീരജിനോടായി അച്ചു ചോദിച്ചു..!

 

 

നീരജ് : എന്താന്ന് ഫോണാ..! ബുക്കെടുത്ത് പഠിക്കടി..!

 

 

നീരജ് തീർത്തും അവഗണിച്ച് കൊണ്ട് അച്ചുവിനോടായി പറഞ്ഞു..! എന്തേലും കുരുത്തക്കേട് ഒപ്പിച്ച തല്ലിക്കോന്ന് ബിന്ദു ചേച്ചി പറഞ്ഞത് നീരജിനെ ഒരു ലൈസൻസ് ആയി..!

 

 

അച്ചു : നി ഫോൺ തരിണ്ടോ ഇല്ലയോ..!

 

 

ബുക്ക് കട്ടലിലേക്ക് ഇട്ട് കൊണ്ട് അച്ചു പറഞ്ഞു..!

 

 

നീരജ് : നീന്നാ.., ചേട്ടാന്ന് വിളിക്കടി കുരിപ്പെ..!

 

 

നീരജ് അച്ചുനെ നോക്കി കണ്ണുരുട്ടി..!

 

 

അച്ചു : നി പോടാ..! നി ഫോൺ തന്നില്ലെങ്കിൽ ഞാൻ കരയും..! ഞാൻ അമ്മയോട് പറയും നീയെന്നെ തല്ലീന്ന്..!

 

 

നീരജ് : എന്ന നി പോയി പറയടി കുട്ടി പിഷാശെ..! നി ആരെയാടി പേടിപ്പിക്കുന്നത് ഈ എന്നെയോ..! നി എന്തേലും ഒപ്പിച്ച രണ്ടെണ്ണം പൊട്ടിച്ചോന്ന് നിൻ്റെമ്മ തന്നെയാ പറഞ്ഞത്..😏

 

 

അച്ചു : എന്ന ഞാന്..നി കളിക്കാൻ പോയത് ശോഭമ്മയോട് പറയും..!

 

 

നീരജ് : 🙂

 

 

അച്ചു നീരജിനെ ഭീക്ഷണിപെടുത്തി..!

 

 

നീരജ് : നി പറയോ..? നി പറയോന്ന്..!👀😡

 

 

അച്ചു : പറയും..😏

 

 

യാതൊരു കൂസലും ഇല്ലാതെ അച്ചു പറഞ്ഞു..!

 

 

നീരജ് : ഇന്നാ …ആര മണിക്കൂറെ ഫോൺ തരൂ..! അത് കഴിഞ്ഞ തിരിച്ച് തരണം..!

 

 

അച്ചു : നോക്കട്ടെ ടാ..!

 

 

നീരജ് : 🙂

 

 

ഈ കുരിപ്പിന് വരെ പേടിക്കേണ്ട അവസ്ഥയാണല്ലോ ദൈവമേ എനിക്ക്..! അച്ചുവിൻ്റെ ഭീക്ഷണിക്ക് മുൻപിൽ നീരജ് കീഴടങ്ങി..! അന്നത്തെ ദിവസം മാറ്റങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞുപ്പോയി..!

 

.

.

.

.

.

.

.

.

 

 

ദിവസങ്ങൾ ആഴ്ചകളായി,ആഴ്ചകൾ മാസങ്ങളായി..! അങ്ങിനെ നീരജ് ഇവിടെ വന്നിട്ട് ഒരു മാസം തികഞ്ഞു..! ഈ ഒരു മാസം കൊണ്ട് പല മാറ്റങ്ങളും നീരജിൻ്റെ ജീവിതത്തിൽ സംഭവിച്ചു..! നീരജിൻ്റെ കളിക്കാനുള്ള പോക്ക് ശോഭമ്മ കയ്യോടെ പൊക്കി..! നീരജിനെ ഒരു മകനായി കണ്ടത് കൊണ്ടാണോ എന്തോ ഇളവുകൾ നൽകി കൊണ്ട് കളിക്കാൻ പോവാനും വെളിയിൽ പോവാനും നീരജിനെ അനുമതി കിട്ടി..! ഒറ്റ മകനായി വളർന്ന നീരജിനെ ബിന്ദു സ്വന്തം ചേച്ചിയായി മാറി..! ബിന്ദുവിനെ സ്വന്തമായി ഒരു അനിയനെയും കിട്ടി, ഒരു ചേച്ചിയുടെ അധികാരം എന്നോണം നീരജിനെ ശാസിക്കാനും വഴക്ക് പറയാനും ബിന്ദുവും ഒപ്പം ശോഭമ്മയും കൂടി..! ഈ പെങ്ങൾ മാരുടെ കൊച്ച് മാമന്മാരുടെ സ്ഥിരം പേടി സ്വപ്നം ആയത് കൊണ്ട് അച്ചുവിൻ്റെ കടന്ന് വരവോടെ ആ കോളവും തികഞ്ഞു..! അച്ചുവും നീരജും നല്ല കൂട്ടാണ് , നീരജിനെ നൽകുന്ന എട്ടിൻ്റെ പണിയിലാണ് അച്ചുവിൻ്റെ സന്തോഷം..! നീരജിനും തിരിച്ചുമതെ , ഈ ടോം ആൻഡ് ജെറി ഇഫക്ട് പോലെ..! എന്നാലും രണ്ടാളും നല്ല കൂട്ടാണ്..! അച്ചു ക്ലാസിലെ സ്നേഹയെ കാണിക്കാൻ റിൽസ് ചെയ്യാൻ തുടങ്ങി..! ക്യാമറ മാൻ എഡിറ്റർ ഒക്കെ നീരജ് തന്നെ..! എഡിറ്റിംഗിൻ്റെ എ, ബി, സി, ഡി അറിയില്ലെങ്കിലും എങ്ങിനെയെങ്കിലും നീരജ് വീഡിയോ എഡിറ്റ് ചെയ്ത് കൊടുക്കും..! എഡിറ്റിംഗ് വീഡിയോ മോഷമായലും നല്ലാതായലും നീരജിനെ ചവിട്ടും കുത്തും കടിയും എന്നുമുള്ളതാണ്..! ഇതിനിടയിൽ നാട്ടിൽ നിന്നും നമ്മടെ മഞ്ഞ കുതിരയെ നീരജ് ഇങ്ങോട്ടേക്കു അയപ്പിച്ചു..! മഹാ മടിയനായ നീരജ് കോഴ്സ് ചെയ്യാനുള്ള മടി കൊണ്ട് നാളെ നാളെ നീളെ നീളെ എന്നായി ഇപ്പൊ..! നീരജ് വിക്രമാതിത്യൻ ആണെങ്കിൽ പുള്ളീടെ തോളിലിരികുന്ന വേതാളമാണ് കിച്ചു ഇപ്പൊ..! ഇതിനെയെല്ലാം പുറമെ നീരജ് കാര്യസ്ഥൻ പണി ചെറിയ ചെറിയ അബദ്ധങ്ങൾ വരുത്തി ചെയ്ത് പോകുന്നു..!

Leave a Reply

Your email address will not be published. Required fields are marked *