നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

.

.

.

.

 

ഒരു സുപ്രഭാതം…,

 

 

അച്ചു : നിന്നെ അമ്മ വിളികുന്നു..!

 

 

ഫോൺ നോക്കി കട്ടലിൽ ഇരുന്നുകൊണ്ട് അച്ചു പറഞ്ഞു..!

 

 

നീരജ് : നിനക്ക് സ്കൂളിൽ പോവണ്ടെ…!

 

 

നീരജ് മുഖത്തിൽ നിന്ന് പുതപ്പ് മാറ്റി കൊണ്ട് ചോദിച്ചു..!

 

 

അച്ചു : ഇന്ന് സാറ്റർഡേ ആടാ മണ്ട..!

 

 

നീരജ് : മണ്ടൻ നിൻ്റെ ലാലി..!

 

 

ലാലി അച്ചുവിൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..!

 

 

അച്ചു : നി പോടാ മണ്ടാ..! നീയൊരു മരമണ്ടനാണ്..! ലാലി സൂപ്പർ ആണ്..!

 

 

അച്ചു റീൽസ് നോക്കിക്കൊണ്ട് പറഞ്ഞു..!

 

 

നീരജ് : അപ്പോ ഞാൻ സൂപ്പർ അല്ലെ..👀

 

 

അച്ചു : അല്ല..!

 

 

നീരജ് : പിന്നെ..? നീയല്ലേ പറഞ്ഞത് നിൻ്റെ ബെസ്റ്റ് ഫ്രണ്ട് ഞാനാണെന്ന്..!😕

 

 

അച്ചു : ഞാൻ പറഞ്ഞില്ലേ നീയൊരു മണ്ടൻ ആണ്..!

 

 

നീരജ് കട്ടലിൽ നിന്ന് എഴുനേറ്റു..! പുതപ്പ് ചുരുട്ടി കൂട്ടി തലയണൻ്റെ മേലെ വച്ചു..! അലങ്ങോലമായി കിടക്കുന്ന കിടയ്ക്ക് വിരി നേരയാക്കി..!

 

 

നീരജ് : ഡേ…ഈ വിരിയിൽ എങ്ങാനും കേറി അലമ്പാക്കിയാൽ ഉണ്ടല്ലോ..! നിന്നെ ഞാൻ ചെവി പിടിച്ച് തൂക്കും..!

 

 

അച്ചു : ഞാൻ കിടക്കയിൽ കേറി കളിക്കും..! നിന്നെ ചീത്ത കേൾപ്പിക്കുകയും ചെയ്യും..!

 

 

നീരജ് : ഉറപ്പാണോ..!👀

 

 

അച്ചു : അതെ…👀

 

 

ചുണ്ട് കോട്ടിക്കൊണ്ട് അച്ചു നീരജിനെ നോക്കി കോക്രി കാട്ടി..! നീരജ് നേരെ ബാത്ത്റൂമിൽ കേറി , ടാപ്പ് തുറന്ന് മുഖം കഴുകി..! ഷേവിങ് മിററിൽ നോക്കിയപ്പോ കണ്ണിൻ്റെ കോൺ ഒന്ന് ചെറുതായി ചുവന്നതല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ലായിരുന്നു..! അവൻ വെളിയിൽ ഇറങ്ങിയപ്പോ അച്ചു ടേബിളിൻ്റെ മുകളിൽ കേറിയിരുന്നു ചുവട്ടിലെക്ക് കാല് തൂക്കിയിട്ട് ഫോൺ നോക്കുവായിരുന്നു..!

 

 

നീരജ് : നിന്നോട് ഞാൻ പറഞ്ഞതല്ലേ …ടേബിളിൻ്റെ മുകളില് കേറല്ലേന്ന്..!

 

 

ടർക്കിക്കൊണ്ട് മുഖം തുടച്ച് നീരജ് പറഞ്ഞു..! എന്നിട്ട് ടർക്കി ചെയറിൽ തൂക്കി..!

 

 

അച്ചു : പോടാ..😏

 

 

അച്ചുവിൻ്റെ കയ്യിൽ നിന്ന് നീരജ് ഫോൺ തട്ടിപ്പറിച്ച് വാങ്ങി..!

 

 

നീരജ് : ഞാൻ മണ്ടനാണ് , അല്ലിയോ..😈

 

 

അച്ചു : ആ..താ നീരജെ..!

 

 

ചിണുങ്ങിക്കൊണ്ട് അച്ചു പറഞ്ഞു..!

 

 

നീരജ് : ആ താ നീരജെ..!

 

അച്ചുവിൻ്റെ സാഹചര്യം മുതലെടുത്ത് കൊണ്ട് നീരജ് അതേ ടോണിൽ കളിയാക്കി..!

 

 

നീരജ് : മണ്ടന്മാരുടെ ഫോൺ തൽക്കാലം നി നോക്കണ്ട..!

 

 

അച്ചു : അത് ഞാൻ വെറുതെ പറഞ്ഞതാ..! സത്യായിട്ടും..,ലാലി അല്ല നീയാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട്..!

 

 

നീരജ് : പാവം കുട്ടി , നിന്നോടു ആരെങ്കിലും കൂട്ട് കൂടോ..! ഒന്നാമതെ നിൻ്റെ അമ്മ പറയുന്നത് ഞാനാ ഫോൺ തന്ന് വശളാക്കുന്നത് എന്നാ..!

 

 

അച്ചു : 😖

 

 

അച്ചു അവിടന്ന് ചവിട്ടി തുള്ളി പുറത്തേക്ക് പോയി ,നീരജ് അത് നോക്കി വെറുതെ ചിരിച്ചു..! അച്ചു പോയതിനെ പിന്നാലെ നീരജും പോയി..! ബിന്ദു ചേച്ചി ആ സമയം സാമ്പറിനുള്ള പച്ചക്കറി മുറിക്കുവായിരുന്നു..! ഒപ്പം വർത്തമാനം പറഞ്ഞ് പച്ചക്കറി അരിഞ്ഞ് ശോഭമ്മയും അടുത്ത് തന്നെ ഉണ്ട്..!

 

 

ബിന്ദു : ആഹ്..എഴുന്നേറ്റല്ലോ കഥാ നായകൻ..! ചുമ കുറവിണ്ടാടാ..!😊

 

 

നീരജ് : ആ…ചെറുതായിട്ട്..!

 

 

ബിന്ദു : തണുപ്പായിട്ടാണ്..!

 

 

നീരജ് : ഉം…

 

 

ശോഭമ്മ : നീ എന്താടാ എൻ്റെ കൊച്ചിനെ പറഞ്ഞത്..!

 

 

പയർ പൊട്ടിച്ചുകൊണ്ട് ശോഭമ്മ നീരജിനോടായി ചോദിച്ചു..!

 

 

നീരജ് : ഞാനെന്ത് പറയാൻ, ഫോണി നോക്കിയിരുന്നു ! അപ്പോ ഞാനത് വാങ്ങി അത്രെ ഉള്ളൂ..!

 

 

ശോഭമ്മ : എന്തിനാടാ അതിനെ കരയിപ്പിക്കുന്നത്..! അതങ്ങ് കുറച്ച് നേരം കളിച്ചിട്ട് തരത്തിലെ..!

Leave a Reply

Your email address will not be published. Required fields are marked *