ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…”
എന്ന ഭക്തി ഗാനം കേട്ട് കൊണ്ടിരുന്നു..! അങ്ങനെ ഫോണും തോണ്ടി ഓരോ അവരാത റീലും കണ്ടൊണ്ട് ഇരിക്കുമ്പോഴാണ് ജനലിൻ്റെ സൈഡിൽ വച്ച എന്തോ ബുക്ക് താഴെ വീണത്..! സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ജനലിൽ പല്ലി തൂങ്ങുമ്പോലെ പറ്റിപ്പിടിച്ച് രണ്ട് ഉണ്ട കണ്ണുകൾ എന്നെ തന്നെ നോക്കുന്നു..! ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് പുറത്തെ തിണ്ണയിലേക്ക് ഇറങ്ങി..! അപ്പോഴും കുട്ടി ഫ്രോക്കും ഇട്ട് കുരങ്ങിനെ പോലെ ജനലിൽ തൂങ്ങി നിൽപ്പാണ് കഥാകാരി..! ഞാൻ അവളെ തന്നെ നോക്കി..!
നീരജ് : നീയെതാ
നീരജ് ആ കുട്ടിയോട് ചോദിച്ചു..! ഇനി തൻ്റെ തോന്നലാണോ കരുതി അവൻ സ്വയം കണ്ണ് തിരുമി..! തോന്നല്ലല്ല, ഒറിജിനലാ..!
കുട്ടി : നീയേതാ…?
അവള് തിരിച്ചും അതെ ചോദ്യം ചോദിച്ചു.!
നീരജ് : നീയേതാന്നാ…താഴെയിറങ്ങടി..!
നീരജ് ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നതും അവള് ചുവട്ടിലെക്ക് ചാടി..!
കുട്ടി : നി പോടാ..
അവള് അവിടെ നിന്നും ഓടി..! ഒരു രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞതും ശോഭമ്മ അങ്ങോട്ടേക്ക് വന്നു..! അവരുടെ പിന്നിലോളിച്ചു നേരത്തെ കണ്ട ആ കുട്ടിയും..! ഞാനവളെ സൂക്ഷിച്ച് നോക്കി..അവളെന്നെ നോക്കി കണ്ണുരുട്ടി..!
ഷോഭമ്മ : നമ്മടെ ബിന്ദുൻ്റെ മോളാ..!
ശോഭ പറഞ്ഞ് മുഴുവിക്കുന്നതിനെ മുൻപായി ആ കുട്ടി ഇടയിൽ കേറി പറഞ്ഞു..!
കുട്ടി : എൻ്റെ അമ്മയാണ് ബിന്ദു..!
നീരജ് : അമ്പോ..!
കുട്ടി : നീയാണാ നീരജ്..!
നീരജ് : 😳
നീരജ് അവരെ പകച്ചുകൊണ്ട് നോക്കി..!
ശോഭമ്മ : അച്ചു ഏട്ടനോട് ഇങ്ങനെ ആണ സംസാരിക്കാ..കുറുമ്പ് കൂടുണ്ട് നിൻ്റെ..! അവര് അവളുടെ ചെവിയിൽ പിടിച്ചു..! കെട്ടഴിഞ്ഞ പശു കിടാവിനെ പോലെ അവള് ഓടി നടന്നു..!
ശോഭമ്മ : മൂപ്പത്തി ഇവിടെ വന്ന് എന്തേലും വിക്രസ്സ് ഒപ്പിച്ച..!
ശോഭമ്മ നീരജിനോടായി ചോദിച്ചു..!
നീരജ് : ഇല്ല ..എന്തെ..!
ശോഭമ്മ : ഒന്നുല്ല വെറുതെ ചോദിച്ചൂന്നെ ഉള്ളൂ..! ആള് ഭയങ്കര കുറുമ്പിയ പരിചയപ്പെട്ട് കഴിഞ്ഞാ പിന്നെ ചെവിതല തരൂല..!
നീരജ് : ബിന്ദു ചേച്ചിക്ക് പഠിക്കുന്ന ഒരു മോളുണ്ട് പറഞ്ഞപ്പോ ഞാൻ പ്രതീക്ഷിച്ചത് വലിയ ഒരാളെയ..😄
ശോഭമ്മ : രണ്ടാം ക്ലാസ്സിൽ പഠിക്ക്യാണ്..! പക്ഷേ എൻ്റെ പൊന്നോ എന്തേലും പറഞ്ഞു കൊണ്ടേ ഇരിക്കും ഏത് സമയവും..! പഠിപ്പിക്കുന്ന ടീച്ചർമാർക്ക് എന്നും പരാതിയാണ് പുള്ളിക്കാരിയെ കുറിച്ച്..! ക്ലാസിലെ പിള്ളാരെ തല്ലാ കടിക്യ ഇതൊക്കെയാണ് പ്രധാന വിക്രസുകള്..😅
ശോഭമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..!
നീരജ് : അപ്പോ കക്ഷിൻ്റെ ശേരിക്കുള്ള പേരെന്താ..!
ശോഭമ്മ : അക്ഷയാന്നാണ് ശെരിക്കുള്ള പേര്..! ഇവിടെ പിന്നെ എല്ലാവരും അച്ചുന്നാ വിളിക്യാ..
നീരജ് : 😊
ശോഭമ്മ അത്രയും പറഞ്ഞ് അവിടന്ന് പോയി..! ഞാൻ തിണ്ണയിൽ തൂണും ചാരി ഇരുന്ന് ഫോൺ നോക്കാൻ തുടങ്ങി..! അച്ചു മറ്റൊരു തൂണും ചാരി എന്നെ തന്നെ എത്തി നോക്കികൊണ്ടിരുന്നു..! ഞാൻ നോക്കുമ്പോ ആ കുരിപ്പ് വേറെ എവിടേലും നോക്കും..! ഇടയ്ക്ക് ശ്രദ്ധപ്പിടിച്ച് പറ്റാൻ ഓരോരോ സൗണ്ട് ഉണ്ടാക്കും..! ഒടുവിൽ ഞാൻ തന്നെ അവളെ വിളിച്ചു..!
നീരജ് : വാ…😊
ഞാൻ വിളിച്ചത് കേട്ട് മടിച്ച് മടിച്ച് അവളെൻ്റെ അടുത്തേക്ക് വന്നു..! എന്നിട്ട് എൻ്റെ അടുത്തിരുന്ന് അവള് റീൽസ് കാണാൻ തുടങ്ങി..! ഒന്ന് രണ്ട് റീൽസ് ഒക്കെ അവള് ഇരുന്ന് കണ്ടു..! പിന്നെ എന്നെ ഞെട്ടിച്ചു കൊണ്ട് ഫോൺ എൻ്റെ കയ്യീന്ന് തട്ടിപ്പിച്ചു വാങ്ങി ..! വാങ്ങിയാലോ കരുതിയതാണ് പിന്നെ കരുതി ചെറിയ പിള്ളേർ അല്ലെ ഇനി അതു വാങ്ങിയിട്ട് എങ്ങാനും കരഞ്ഞ ഞാൻ തല്ലിയഥാണെന്നെ വിചരിക്കൂ..! ആ പേടിയുടെ അടിസ്ഥാനത്തിൽ ഞാൻ ഒന്നും ചെയ്തില്ല..! അച്ചു റീൽ ഇരുന്ന് കാണാൻ തുടങ്ങി ,ഞാനത് നോക്കിയിരുന്നും പോയി..! ഇപ്പൊ അവളുടെ കാഴ്ചപ്പാടിൽ അവളുടെ ഫോൺ ഞാൻ നോക്കുന്നത് പോലെയായിരിക്കും..! അല്ല എൻ്റെ കാഴ്ചപ്പാടിലും അങ്ങനെ ഒക്കെ തന്നെയാണ് ” ഇതെൻ്റെ ഫോൺ തന്നെയല്ലേ..” എന്നൊരു സംശയം..!
