ഓരോ റീലു സ്ക്രോൾ ചെയ്യുമ്പോഴും അവള് അതൊക്കെ ലൈക് അടിക്കും..! ഇനി ചില രീല്സ് ഉണ്ട്,അതിൻ്റെ അര്ത്ഥം അറിഞ്ഞിട്ടാണോ അവള് കാണുന്നത് പോലും എനിക്കറിയല്ല..!എന്തോ അതും ലൈക് അടിക്കിച്ച് അവളിരുന്നു ചിരിക്കുന്നുണ്ട്..! ചില രീൽസ് കാണുമ്പോ അവള് പറയും..
അച്ചു : നമുക്ക് ഇത് പോലെ ചെയ്യണം..!
എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ല,ഞാനതിനെ മറുപാടിയായി മൂളി..! എന്തിനെ ആ റീല് സേവ് പോലും ചെയ്തിട്ടില്ല..! ഞാൻ പിന്നെ റീല് ബാക്ക് സ്ക്രോൾ ചെയ്ത് അത് സേവ് ചെയ്തു..! ഇടയിൽ കൂടി എൻ്റെ കൈ സ്ക്രീനിൽ തൊട്ടപ്പോൾ അവളെന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി..!
അച്ചു : 👀
നീരജ് : അത് സേവ് ചെയ്ത് വച്ചാലേ പിന്നീട് എടുക്കുമ്പോ അതുപോലെ ചെയ്യാൻ പറ്റൂ..!
ഞാൻ വീഡിയോ സേവ് ചെയ്തത് അവൾക്ക് പറഞ്ഞു കൊടുത്തു..! എന്നിട്ട് ഒരു നന്മമരം കൂടി കളിച്ചു..! പിന്നീടാണെനിക്ക് മനസ്സിലായത് ഞാൻ ചെയ്തത് ഒരു വലിയ അബദ്ധം ആണെന്ന്…! പിന്നീട് വന്ന പല റീലുകളും വലുതും ചെറുതുമായി ക്യൂട്ട്‌നെസ് ഇടുന്നതും കോമഡിയുമായ റീലുകൾ അവള് സ്വയം സേവ് ചെയ്ത് കൂട്ടി..! പിന്നീട് എപ്പോഴോ നെറ്റ് തീർന്നപ്പോ ഫോണും തന്നിട്ട് അവള് പോയി..! പിന്നാലെ ബിന്ദു ചേച്ചി കഴിക്കാൻ വിളിക്കാൻ വന്നു..!
ബിന്ദു : ഡാ…
നീരജ് : ഓ..
ബിന്ദു : അവള് എന്തേലും കുരിത്തക്കേട് കാട്ടിയ..!
നീരജ് : ഇല്ലാ..!
ബിന്ദു : ഇനി എന്തേലും ഒപ്പിച്ച രണ്ടെണ്ണം പൊട്ടിച്ചോ നി..!
നീരജ് : എഹ്..🤨
ബിന്ദു : കുരുത്തകേട് ഒപ്പിക്കാൻ മിടുക്കിയാണ്..! അവള് പിന്നെ എന്ത് കാണിച്ചാലും ഇവിടെ ഉളളവർ സപ്പോർട്ട് ആണ്..! പഠിച്ച കള്ളിയാ..
നീരജ് : ഓക്കേ…😁
” ഓണറിൻ്റെ കയ്യീന്ന് അനുവാദം കിട്ടിയ സ്ഥിതിക്ക് നിൻ്റെ വിളച്ചിൽ ഒന്നും ഇനി നടക്കില്ലെടി കുട്ടി പിശാശെ…” എന്നായിരുന്നു എൻ്റെ മനസിൽ മുഴുവനും..!
അങ്ങനെ രത്രയിലെ അത്താഴവും കഴിച്ചു എല്ലാരോടും റ്റാറ്റാ പറഞ്ഞ് കുടിക്കാൻ വെള്ളവുമായി ഞാൻ റൂമിലേക്ക് പോയി..! കിടക്കുന്നതിന് മുമ്പായി വീടിനെ ചുറ്റും ഒന്ന് നടന്ന് എല്ലാം ഓക്കേ അല്ലെ എന്ന് ഉറപ്പ് വരുത്തി..! റോഡിന് മുൻപിൽ ആരെങ്കിലും ഉണ്ടോ നോക്കി അതിനുശേഷം ഗേറ്റ് അടച്ചു..! ആൾറെഡി അടച്ച ഗേറ്റ് പിന്നെയും പൂട്ടിയില്ലേ എന്നുറപ്പിച്ചു..! അങ്ങനെ വീടും പരിസരവും സുരക്ഷിതമാണെന്ന വീണ്ട് വിചാരത്തോടെ ഞാൻ നടക്കുമ്പോ ചായപ്പിൻ്റെ മുൻപിലൊരു രൂപം..! ഞാൻ സൂക്ഷിച്ച് നോക്കി..! ബിന്ദു ചേച്ചി ആണൊന്നൊരു സംശയം..!
” മഞ്ഞ് കൊള്ളാതെ കേറി പോടാ..” എന്നൊരു ശബ്ദം കേട്ടതും എനിക്ക് ആളെ മനസ്സിലായി ബിന്ദു ചേച്ചി..!ഞാൻ ഇളിഭ്യനായി തിരികെ റൂമിലേക്ക് മടങ്ങി..! സ്ഥലം മാറി കിടന്നിട്ടാണ് തോന്നുന്നു എനിക്കെന്തോ നല്ല ഉറക്കം വന്നു.😅.! അങ്ങിനെ ആ പതുപതുത്ത കിടക്കയിൽ വെട്ടിയിട്ട വാഴ കണക്കെ ഞാൻ കിടന്നുറങ്ങി..!
>>>7:30
രാവിലെ തന്നെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് നീരജ് ഉണർന്നത്..! ചിറിയിലൂടെ ഒഴുകി ഇറങ്ങിയ തുപ്പൽ അവൻ പുറം കൈ കൊണ്ട് തുടച്ചു..! കണ്ണിൽ ഉറക്കം ക്ഷീണം തളം കെട്ടി കിടന്നു..! നീരജ് കിടക്കയിൽ കൈക്കൊണ്ട് ഫോണിനായി പരതി..! ഫോൺ കയ്യിൽ കിട്ടിയപ്പൊ അവൻ കണ്ണ് തിരുമ്മിക്കൊണ്ട് ഫോൺ ഡിസ്പ്ലേ നോക്കി ” unknown number “..! അവൻ ഫോൺ അറ്റൻഡ് ചെയ്തു..!
നീരജ് : ഹലോ..!
ഉറങ്ങി എഴുന്നേറ്റത് കൊണ്ട് അവൻ്റെ ശബ്ദത്തിൽ കര കരപ്പ് അനുഭവപ്പെട്ടു..!
മറുതലയ്ക്കൽ : ഇതെന്ത് ഉറക്കമാണ് മോനെ..! വാതിൽ തുറക്കടാ..!
നീരജ് : എഹ്ഹ്…ആര..!
മറുതലയ്ക്കൽ : നീരജെ ബിന്ദു ചേച്ചി ആണ്..!
