നീരജ് : ( മിക്കവാറും ഈ നായി എൻ്റെ കയ്യിൽ നിന്ന് ഇടി വാങ്ങും..)
മൈൻഡ് വോയ്സ് ആയി പറഞ്ഞു കൊണ്ട് നീരജ് നാലാമത്തെ ബോളെറിഞ്ഞു..! അത് വൈഡ് അയപ്പോ പിന്നെയും നാലാമത്തെ ബോൾ റീ എറിഞ്ഞു..! റീ ബോളിൽ അവൻ അടിച്ച പന്ത് സുധി കേച്ച് പിടിച്ചു..! പിന്നെയും ഔട്ട് ആയതിൻ്റെ സെലിബ്രേഷൻ പിള്ളേർ നടത്തി..! അവൻ ക്രീസിൽ തന്നെ നിന്നു..!
കിച്ചു : അത് ഔട്ട് ഒന്നുമല്ല..! നോ ബോൾ ആണ്..അടുത്ത ബോൾ എറിയാൻ നോക്കടാ..
മനു : കിച്ചു ഏട്ടാ കളി അലമ്പാക്കണ്ടാ..അത് ക്ലിയർ ഔട്ട് ആണ്..!
കിച്ചു : നി പോടാ..,പോയി ബോള് പെറുക്കാൻ നിക്കടാ..ചെക്കാ..! അടുത്ത ബോൾ എറിയടാ..!
കിച്ചു നീരാജിനെ നോക്കി പറഞ്ഞു..!
നീരജ് : ഡാ.. അടുത്താളിറങ് അത് ഔട്ട് ആണ്..!
നീരജ് ഉറക്കെ വിളിച്ച് പറഞ്ഞിട്ട് ബൗളിംഗ് ചെയാനായി തിരിഞ്ഞു..!
കിച്ചു : ഔട്ടാ… ഏതൗട്ട്..! നി ബോള് ചെയ്യടാ..!
നീരജ് : കളി അലമ്പ് ആകാതെ അടുത്താൾക്ക് ബാറ്റിംഗ് കൊടുക്ക്..!
ബാറ്റിംഗ് ചെയ്യാനായി കിച്ചുവിൻറെ ടീമിലെ ഒരു പയ്യൻ മുന്നോട്ട് വന്നു..!
കിച്ചു : അവടെ ഇരിക്കടാ..! ഡാ..ഇവിടെ ഏതാണ് ഔട്ട് എങ്ങെനെ ആണ് ഔട്ട് എന്ന് ഞാൻ പറയും..! നി ബോളെറിയടാ..!
കിച്ചു ഉറക്കെ പറഞ്ഞു..!
നീരജ് : ( ഇതൊരു നടയ്ക്ക് പോണ ലക്ഷണമില്ല )
നീരജ് തിരിച്ച് പിച്ചിലേക്ക് നടന്നു..!
നീരജ് : ബോള് എറിയാൻ തൽക്കാലം സൗകര്യം ഇല്ല..! നി എന്ത് ചെയ്യും..
നീരജിൻ്റെ വായിൽ നിന്ന് അത് കേട്ടതും ക്രീസിൽ നിന്നും കിച്ചു ബാറ്റും കൊണ്ട് മുന്നോട്ട് വന്നു..!
കിച്ചു : എന്തടാ..നി ഇവിടെ വന്ന് ആളാവണ…!
നീരജ് : വെറുതെ പ്രശ്നം ഉണ്ടാക്കാതെ പോവാൻ നോക്കടാ..!
കിച്ചു : പ്രശ്നം ഉണ്ടാക്കിയ നി എന്ത് ചെയ്യോട വരുത്താൻ പട്ടി…
കിച്ചു ബാറ്റും കൊണ്ട് വേഗത്തിൽ വന്ന് നീരജിൻ്റെ നേരെ ഓങ്ങി..! നീരജ് അപ്പോഴേക്കും കിച്ചുവിൻ്റെ കയ്യിൽ പിടുത്തമിട്ടു..! എന്നിട്ട് ആ കൈ പിന്നിലേക്ക് മടക്കി..!
കിച്ചു : ആ..കൈ കൈ..കൈ..!
പിന്നിലേക്ക് മടക്കിയാ കയ്യിൽ നിന്നും ബാറ്റ് താഴേക്ക് വീണു..!
നീരജ് : എന്താ പറഞ്ഞേ വരത്തൻ പട്ടീന്നാ..! പറയടാ നി ഒന്നൂടെ വരത്തൻ പട്ടീന്ന്..!
കിച്ചു : അണ്ണാ കൈ വേദനിക്കുന്നു..പിടി വിടണ്ണ..😕
നീരജ് കൈ കൊറച്ച് കൂടി പിന്നിലേക്ക് മടക്കി..!
നീരജ് : നി വിളിക്കടാ..! നി വന്നപ്പോ തൊട്ട് തൊടങ്ങിയതാണ് ഈ അലമ്പ് പരിപാടി..!
കിച്ചു : അണ്ണാ ഒരു അഭദം പറ്റിയതാണ് പിള്ളാരൊക്കെ നോക്കുന്നു,കൈ വിടണ്ണ വേദനിക്കുന്നു..!
നീരജ് : വേദനിക്കട്ടെ…! കുത്തി കഴപ്പ് കാട്ടുമ്പോ ആളും തരവും അറിഞ്ഞ് കളിക്കണ്ടെ മോനേ..!
നീരജിൻ്റെ മുഖത്ത് അഹങ്കാരത്തിൻ്റെ ചിരി വിടർന്നു..!
കിച്ചു : അണ്ണാ..വെറുതെ വിളിച്ചതാണണ്ണ..! പിടി വിടണ്ണ..
അണ്ണായെന്നൊരു വിളിയിലാണോ അതോ അവൻ്റെ നാട്ടിൽ വന്ന് ഷോ കാട്ടി തല്ല് കൊള്ളണ്ടാലോ കരുതിയിട്ടാണോ എന്തോ നീരജ് പിടി വിട്ടു..! കൈ സ്വയം ഉഴിഞ്ഞ് കൊണ്ട് കിച്ചു നീരജിനെ നോക്കി..!
നീരജ് : ഓവറായി വേദനിച്ച..!
കിച്ചു : ആഹ്..
കിച്ചുവിൻെറ കൈ പിടിച്ച് നോക്കിക്കൊണ്ട് നീരജ് ചോദിച്ചു..!
നീരജ് : വല്ല അവിശ്യവും ഉണ്ടാ..!
കിച്ചു : സീ കേരളത്തിൽ കെജിഎഫ് ഉണ്ടായിരുന്നു..അതും കണ്ട് വന്നതിൻ്റെ എഫക്ടാ..😌
നീരജ് : അപ്പോ രാക്ഷസൻ സിനിമ കണ്ടോണ്ട് വന്ന നി ആൾക്കാരെ കൊല്ലോ..!😳
കിച്ചു : രാക്ഷസൻ പോലെയാണ കെജിഎഫ്..
അങ്ങിനെ എന്തൊക്കെയോ സംസാരിച്ചോണ്ട് നിൽകുമ്പോഴാണ് നീരജിൻ്റെ ഫോൺ റിംഗ് ചെയ്തത്..! നോക്കിയപ്പോ ബിന്ദു ചേച്ചി ,സമയം അഞ്ചര ..! അഞ്ച് മണിക്ക് മുൻപായി വരണം എന്ന ഓർഡർ ഉള്ളത് കൊണ്ട് നീരജ് അവിടന്ന് വേഗം തിരികെ ഓടി..! ഓടുന്നതിനിടയിൽ മുണ്ടിൻ്റെ തലപ്പ് അഴിഞ്ഞെങ്കിലും അതും മുറുക്കെ പിടിച്ച് നീരജ് ഓടി..!
