നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

മാമൻ : ഞാൻ പറഞ്ഞ് എല്ലാം സെറ്റ് ആക്കിയിട്ടുണ്ട് നി ഒന്ന് കൊണ്ടും പേടിക്കണ്ട..!

 

 

നീരജ് : ഞാൻ പറയണതെന്ത്..നിങ്ങള് കേൾക്കുന്നതെന്ത്..! പറ്റില്ല പറഞ്ഞാ ..പറ്റില്ല..! ഞാൻ ഇവിടെ പണിക്ക് നിൽക്കാൻ പോണില്ല..!

 

 

മാമൻ : ദേ ചെക്കാ കളിക്കല്ലേ നി..! നിനക്കിവിടെ നിൽക്കാണ്ടിരിക്കാനുള്ള ഒരു കാരണം നി പറ..! നി പറയണത് ശെരി ആണേൽ നിന്നെ ഞാൻ തന്നെ തിരികെ വിട്ടേക്ക..!

 

 

നീരജ് എന്തോ ആലോചിചെടുത്തത് പോലെ മാമനോട് പറഞ്ഞു..!

 

 

നീരജ് : ഞാനിവിടെ പണിക്ക് നിന്ന ഈ വീട്ടില് വരുന്ന എല്ലാ മാരണങളും എൻ്റെ നെഞ്ചത്തായിരിക്കും കേറാ..!

 

 

മാമൻ : മാരണങ്ങളോ ,അതെന്ത് മാരണങ്ങള്..!

 

 

നീരജ് : മാരണങ്ങള് പറഞ്ഞാ..! ഈ കാശുള്ള എല്ലാ വീട്ടിലും കാണും കാശിൻ്റെ കുന്തളിപ്പ് അവിടെ പണി ചെയ്യുന്ന്നവരോട് കാണിക്കുന്ന ഓരോ ശവങ്ങള്..!

 

 

മാമൻ : അങ്ങനത്തെ ഒരു മാരണങ്ങളും ഈ വീട്ടിലില്ല..! അതോണ്ട് നി സേഫാ..😃

 

 

നീരജ് : ഈ വീട്ടിൽ ഇല്ലെങ്കിലും റിലേഷനിൽ എങ്ങാനും കാണും..! എനിക്ക് വയ്യ കൃഷ്ണൻ കളിക്കാൻ..

 

 

മാമൻ : ഏത് കൃഷ്ണൻ..?

 

 

നീരജ് : രാപകൽ സിനിമയിലെ കൃഷ്ണൻ..( അമ്മ മനസ് തങ്ക മനസ്സ്…🥵)

 

 

മാമൻ : അതിനെ നി ഇവിടെ കിടന്ന് അരിയൊന്നും ആട്ടണ്ട…😅

 

 

നീരജ് : എന്നാലും ഞാനിവിടെ നിൽക്കില്ല..!

 

 

മാമൻ : ഇത്ര കാലം ഞാനിവിടെ നിന്നിട്ട് എന്നോടാരും ഒന്നും കാട്ടിയില്ലാലോ നി ഈ പറഞ്ഞ കുന്തളിപ്പ്..!

 

 

നീരജ് : നിങ്ങളെ പോലെ ആണോ ഞാന്..! നിങ്ങള് കെളവൻ ഞാൻ യൂത്ത്..

 

 

മാമൻ : ആയിക്കോട്ടെ ഞാൻ കിളവൻ തന്നെ..! നിയൊന്നു ആലോചിച്ച് നോക്കൂ..! എത്ര കാലം ഞാനി വീടും കുടിയും വിട്ട് ഇവിടെ വന്ന് പണിയെടുക്കുന്നത്..! എടാ ..കുറച്ച് കാലം എങ്കിലും മര്യതയ്ക്ക് എൻ്റെ ഭര്യൻ്റെയും മകളുടെയും ഒപ്പം ജീവിക്കാൻ ഒരു അവസരം താടാ..! ഞാനും മനുഷ്യൻ അല്ലെ,പെട്ടെന്നൊരു ദിവസം ഞാൻ അങ്ങ് തട്ടിപ്പോയ..!

 

 

നീരജ് : എന്നാലും..! എന്നാലും വേണ്ട മാമ..! മാമൻ ബാങ്കിലേക്ക് പോക്കോ..! ഞാൻ തിരിച്ച് പൊക്കോള..

 

 

മാമൻ : എന്നിട്ട് വേണം നി വേറെ കച്ചറ ഇണ്ടാക്കാൻ ..! നി നോക്ക് നീരജെ,ഇവിടെ എന്താണ് ഒരു കുറവ്..! എൻ്റെ ഒരു അഭിപ്രായത്തിൽ നിൻ്റെ ഭാവിക്ക് നല്ലത് ഇവിടത്തെ പണിയാണ്..! അത്യാവശ്യം നല്ല കൂലി,നിനക്ക് പഠിക്കണമെങ്കിൽ അതും ഇവിടെയാണ് നല്ലത്..! ടൗണും അടുത്താണ്..! രാത്രിയും വേണമെങ്കിൽ പകലും നിനക്ക് സുഗായി ഉറങ്ങാ..! പിന്നെ അവരുടെ സ്വന്തക്കരക്കോ വിദേശത്താണ് വേണമെങ്കിൽ അവിടെയും പോകാൻ നിനക്ക് യോഗം ഉണ്ടേൽ പോവ..!

 

 

നീരജ് : വിദേശത്ത് പോവാൻ ഇവരുടെ ഔദാര്യം വേണ..! പാസ്പോർട്ടും വിസയും ഉണ്ടേൽ ആർക്ക് വേണേലും പോവ..!

 

 

മാമൻ : ഇതാണ് ,നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..! അല്ലെങ്കിലും പോത്തിൻ്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ലല്ലോ..!

 

 

നീരജ് : അപ്പോ ആര പോത്ത് ഞാനാ…👀

 

 

മാമൻ : ആ രണ്ടും കണക്കന്നെ..!

 

 

ഒടുവിൽ വേദം ഒതലിന് ശേഷം മാമൻ അമ്മയെ വിളിച്ചു..! ” ഇങ്ങോട്ടെങ്ങാനും വന്ന അവൻ്റെ ചിരട്ട ഞാൻ തല്ലി പൊട്ടിക്കും..” ഇതായിരുന്നു അമ്മയുടെ മറുപടി..! ഒടുവിൽ മാമൻ്റെ വേദം ഓതൽ ഫലിച്ചു എന്നതിനെ തെളിവായി നീരജ് സമ്മതിച്ചു..! സമ്മതം കിട്ടിയതും പെട്ടിയും കിടക്കയും എടുത്ത് യാത്രയും പറഞ്ഞ് രാമൻ മാമൻ സ്ഥലം വിട്ടു..! ഇതിൻ്റെ എല്ലാം മാസ്റ്റർ പ്ലാൻ അമ്മയും മാമനും ആണെന്നറിഞ്ഞപ്പോ ഇതിൻ്റെ അപ്പുറത്തേക്ക് അവനെ വേറൊന്നും ചെയ്യാനും തോന്നിയില്ല..! മാമൻ റ്റാറ്റാ പറഞ്ഞ്പോയപ്പോ ആകെ മൊത്തം ഒരു ശൂന്യതയും വിരസതയും മാത്രം.., തെണ്ടി…!

 

 

.

.

.

.

.

 

ശോഭ: ഇതാണ് താമസ സ്ഥലം..! മാമനും ഇവിടെ ആയിരുന്നു കിടക്കാറ്..!

Leave a Reply

Your email address will not be published. Required fields are marked *