നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

പ്രവീൺ : ലൈലൂ…തണുക്കുന്നു..🥶

 

 

ലീല : ഒന്ന് മിണ്ടാതെ വാടാ..!

 

 

ലീലയും പ്രവീണും ഗേറ്റിന് മുൻപിൽ പോയി നിന്നു..!

 

 

ലീല : ഇത് ചാടി കടക്കാൻ പറ്റില്ലടാ..!

 

 

ഗേറ്റിൻ്റെ വലിപ്പവും അത് ചാടി കടക്കാൻ പറ്റില്ല എന്ന് തോന്നിയത് കണ്ട് ലീല പറഞ്ഞു..!

 

 

പ്രവീൺ : അപ്പൊ നമ്മൾ എന്ത് ചെയ്യും..! സർപ്രൈസ് ഒന്നും വേണ്ട ആൻ്റിയെ വിളിക്ക് ചേച്ചി, തണുക്കുന്നു..😶‍🌫.!

 

ലീല : നീയൊരു ആൺ കുട്ടി അല്ലെ..ബോൾഡ് ആക് മാൻ..! ബീ കൂൾ..

 

 

പ്രവീൺ : തണുപ്പായത് കൊണ്ടാ പറഞ്ഞത്..😉

 

 

ലീല : നല്ല ചളി..അവള് ഇട്ടിട്ട് പോവാണ്ട് നോക്ക്…😬

 

 

ഗേറ്റിന് മുൻപിലെ ആൾരൂപങ്ങളെ കണ്ട് കൂട്ടി കിടന്ന പട്ടി കുരയ്ക്കാൻ തുടങ്ങി..!

 

 

പ്രവീൺ : ആ പട്ടി കുരയും തുടങ്ങി…ഇതിൽ കൂടുതൽ ഈ രാത്രി സർപ്രൈസ് കൊടുക്കാൻ എന്താ വേണ്ടത്..🙄

 

 

ലീല : നമ്മളെ കണ്ടിട്ടാവും വാ..!

 

 

ലീലയും പ്രവീണും കാറിൻ്റെ അടുത്തേക്ക് ചെന്നു..!

 

 

ലീല : അകത്ത് കടന്നിട്ട് തന്നെ കാര്യം ഉള്ളൂ..!

 

 

പ്രവീൺ : അതന്നെ എങ്ങിനെ..!

 

 

ലീല ചുറ്റും നോക്കി..! എന്നിട്ട് എന്തോ ഒരു വഴി തെളിഞ്ഞത് പോലെ പ്രവീണിനെ നോക്കി ചിരിച്ചു..!

 

 

ലീല : 😁

 

 

പ്രവീൺ : എന്തേ..👀

 

 

ലീല : നമ്മളീ മതിലു ചാടുന്നു..!

 

 

പ്രവീൺ : ഈ മതിലാ..😳..! അതിന് നമ്മള് ഈ മതിലിൽ എങ്ങിനെ കേറും..! ഞാനൊന്നും ഇല്ല..! ചേച്ചി ആൻ്റിയെ വിളിക്ക്..

 

 

ശ്രീലീല : എന്ന നി കാറിൽ ഇരി..! ചേച്ചി ചാടിക്കൊളം, മക്കള് ഇരുന്ന് കാണ്😏

 

 

ശ്രീലീല പ്രവീണിനെ പുച്ഛത്തോടെ നോക്കി..!

 

 

പ്രവീൺ : എന്തോ ചെയ്യ്..! ഞാൻ കുനിഞ്ഞ് നിൽക്കില്ല ടാ..!

 

 

ശ്രീലീല : 👀

 

 

പ്രവീൺ : അല്ല മതിലിൽ കേറണ്ടേ ,ചേച്ചിക്ക് അതിന് മതിലിൽ എത്തിലല്ലോ..! അവസാനം എന്നോട് ഒന്ന് കുനിഞ്ഞ് നിക്കൊ മാത്രം ചോദിക്കരുത്..! ചവിട്ടി കേറാൻ…

 

 

ശ്രീലീല : നിൻ്റെ സഹായം ഒന്നും വേണ്ട..! നി കാറ് കുറച്ച് ചേർത്തി ഇട് ,ഞാൻ അതിൻ്റെ മേലെ കേറിയിട്ട് മതിലിൽ കേറി കോളാ..!

 

 

പ്രവീൺ കാർ മതിലിനോട് ചേർത്തി ഇട്ടു..! അവൻ കാറിന് പുറത്തേക്ക് ഇറങ്ങി..!

 

 

ലീല : കാർ ഓഫാക്കണില്ലെ..👀

 

 

പ്രവീൺ : ചേച്ചി ഇപ്പൊ ഗേറ്റിൻ്റെ കീയും ആയി വരില്ലേ..!

 

 

ലീല കാറിൻ്റെ ബോണറ്റിൽ ചവിട്ടി വണ്ടിയുടെ ടോപ്പിൽ കേറി..! മതിലിൽ പിടിച്ച് തൂങ്ങികൊണ്ട് ഒരു കാൽ അതിൻ്റെ പുറത്തേക്ക് എടുത്ത് വച്ചു..! നിസ്സാരം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ശ്രീലീല മതിലിൻ്റെ മേലെ കേറി..!

 

 

പ്രവീൺ : ഹോസ്റ്റലിൽ ഉള്ളപ്പോ ഇത് തന്നെലെ പണി..!😹

 

 

ലീല : വായടക്കടാ..

😅😌

 

 

പിന്നെയും പട്ടിയുടെ കുര തുടങ്ങി..! നിറുത്താതെ ഉള്ള കുര..!

 

 

പ്രവീൺ : നോക്കിയിരുന്നോ..ഇപ്പൊ പട്ടിയുടെ കുര കേട്ട് ആരേലും വരും..😅

 

മിണ്ടാതെ ഇരിയടാ,

തിരിഞ്ഞ് നോക്കികൊണ്ട് ലീല പ്രവീണിനോട് പറഞ്ഞു..! പിന്നെ തിരിഞ്ഞ് നോക്കിയപ്പോ പട്ടിയുടെ കൂടിനടുത്തേക്ക് പോകുന്ന ഒരാളെ ആണ് കണ്ടത്..! ഒരു കയ്യിൽ ടോർച്ച്, മറുകയ്യിൽ വടി..! തല ക്യാപ് പോലെ എന്തോ കൊണ്ട് മറച്ചിരിക്കുന്നു..! രാമനങ്കിൾ ആണെങ്കിൽ കോട്ടർസിലെ ലൈറ്റ് കത്തേണ്ടതാണ്..! കോട്ടർസിൽ അപ്പോഴും ഇരുട്ടായിരുന്നു..! അയാള് വടിയും കൊണ്ട് പട്ടിയുടെ കൂടിൽ തല്ലിയതും പട്ടി മിണ്ടാതെ ഇരുന്നു..!

 

 

” വന്നിരിക്കുന്നത് അപ്പൊ ഒരു കള്ളൻ തന്നെ..”

 

 

ശ്രീലീല മതിലിൽ കുനിഞ്ഞ് ഇരുന്നു..!

 

 

പ്രവീൺ : ചാടണില്ലേ..😅

 

 

ലീല :ശ്…. 🤫

 

ചുണ്ടത്ത് വിരൽ വച്ച് കൊണ്ട് മിണ്ടല്ലെ എന്ന് രീതിയിൽ ശ്രീലീല പ്രവീണിനോട് പറഞ്ഞു..!

Leave a Reply

Your email address will not be published. Required fields are marked *