നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

അച്ചു : നീയാണ് കുളിക്കാത്തത്, ഞാനിന്ന് കുളിച്ചില്ലെ അമ്മാ..!

 

 

ബിന്ദു ചേച്ചിൻ്റെ മടിയിൽ ഇരുന്നു കൊണ്ട് അച്ചു പറഞ്ഞു..!

 

 

ബിന്ദു : എൻ്റെ മോള് കുളിച്ച് നല്ല സുന്ദരി മണിയായി ഇരിക്കുവല്ലേ..! ഉമ്മാ..😘

 

 

ബിന്ദു ചേച്ചി അച്ചുവിൻ്റെ കവിളിൽ ഉമ്മ വച്ചു..!

 

 

ശോഭമ്മ : എൻ്റെ മോളെ ഇവൻ കേട് കാട്ടിയ..!

 

 

ബിന്ദു ചേച്ചിയുടെ മടിയിൽ നിന്നിറങ്ങി അച്ചു ശോഭമ്മയുടെ മടിയിൽ കേറി..!

 

 

അച്ചു : അവൻ എന്നെ പിച്ചി..!

 

 

ശോഭമ്മ : ആണൊടാ കൊച്ചിനെ നി പിച്ചിയാ..!

 

 

ശോഭമ്മ അതിനുപകരമായി നീരജിൻ്റെ മസിലിൽ പിച്ചി..! വേദനിച്ചില്ലെങ്കിലും നീരജ് എരിവ് വലിക്കുന്ന രീതിയിൽ സൗണ്ട് ഉണ്ടാക്കി..!

 

 

അച്ചു : 😃😄

 

 

അതുകണ്ട് അച്ചു ചിരിച്ചു..!

 

 

നീരജ് : ഞാനൊന്നും അവളെ പറഞ്ഞില്ല , ക്ലാസിലേക്ക് മുത്തശിയോട് വരോ ചോദിച്ചു..! മുത്തശി പറഞ്ഞ് ഇങ്ങനെ കിടക്കുന്ന ഞാൻ എങ്ങിനെയാ വരാന്ന്,അത് കൊണ്ട് പിണങ്ങി വന്നതാണ് അവള്..! ചോദിച്ച് നോക്ക് വേണേ അവളോട്..!

 

 

ബിന്ദു : ആണോ അച്ചു ,നി മുത്തശിയോട് ചോദിച്ചോ സ്കൂളിലേക്ക് വരോന്ന്..!

 

 

 

അച്ചു : ലാലി അവൾടെ മുത്തശ്ശനെ കൊണ്ട് വന്നല്ലോ..! ടീച്ചറ് പറഞ്ഞിട്ട്..

 

 

ശോഭമ്മ : എഹ്… ടീച്ചറ് അങ്ങനെ പറഞ്ഞാ..!

 

 

ബിന്ദു : അത് ഗ്രാൻ്റ് പേരൻ്റ്സ് ഡേയ്ക്കാണ്..! അത് കഴിഞ്ഞില്ലേ..👀

 

 

നീരജ് : നി വേണേ ശോഭമ്മയെ വിളിച്ചോണ്ട് പൊക്കോ..! വലിയമ്മയായി😉

 

 

ശോഭമ്മ : ആർക്കാടാ വയസായത്..? എനിക്കോ നിനക്കോ 👀

 

 

നീരജ് : മകൻ്റെ വയസിനെക്കാളും പ്രായം കുറഞ്ഞ എനികാണോ തള്ളേ നിങ്ങളെകാളും പ്രായം കൂടിയത്..😅

 

 

 

ശോഭമ്മ : 😂 അപ്പോ നിനക്ക് വയസെത്രയായി..

 

 

നീരജ് : എത്രയായി കാണും..? ഗസ്സ് ചെയ്യ്..😜

 

 

ബിന്ദു : ഒരു ഇരുപത്തിയെട്ട് ഇരുപത്തൊൻപത്..!

 

 

അച്ചു : സിക്സ്റ്റി

 

 

അച്ചു ഇടയിൽ കേറി പറഞ്ഞു..!

 

 

നീരജ് : പോടി ഊളെ , സിക്സ്‌റ്റി നിൻ്റെ ശോഭമ്മയ്ക്ക് ..😌

 

 

 

ശോഭമ്മ : ഇരുപത്തിയൊൻപത്..🙌

 

 

നീരജ് : ഉറപ്പിച്ചാ..എന്ന പിന്നെ കേട്ടോ..! എനിക്കാകെ ഇരുപത്തിയാറെ ഉള്ളൂ..😺

 

 

 

ശോഭമ്മ : നി അത്രയും ചെറുതാണ്..!

 

 

നീരജ് : പിന്നലഹാ..😼

 

 

ബിന്ദു : പക്ഷെ നിന്നെ കണ്ട അത്രയും പറയില്ല…!

 

 

നീരജ് : കിളവനെ പോലെ ഉണ്ടാ..🙀

 

 

ബിന്ദു : ഈ ശരീരം ഒക്കെ കാണുമ്പോ നമ്മൾ ഒരു ഇത്ര വയസ് ഗസ്സ് ചെയ്യില്ലെ അങ്ങനെ വെ

റുതെ പറഞ്ഞതാടാ..!

 

 

നീരജ് : ഇത് നാൻ കഷ്ടപ്പെട്ട് ജിമ്മിൽ പോയി ഉണ്ടാക്കി ഉരുക്കി എടുത്തതാ..😎

ഒപ്പം നീരജ് കൈ കൊണ്ട് ഒരു പോസ്സും അവർക്ക് മുന്നിൽ കാഴ്ച വച്ചു..!

 

.

.

.

.

.

 

ശോഭമ്മ : അതൊന്നും ശരിയാവില്ലടാ..!

 

 

നീരജ് : അരയ്ക്ക് കീഴ്പ്പൊട്ട് തളർന്നു എന്നല്ലെ പറഞ്ഞത്..! അപ്പോ ഇരിക്കാലോ..

 

 

ശോഭമ്മ : അപ്പോ നീയെന്താ പറയുന്നത് അമ്മയെ ചുവട്ടിൽ കൊണ്ട് വരണം എന്നാണോ..!

 

 

നീരജ് : അതാവുമ്പോ ഇങ്ങിനെ ഒരു മുറിയിൽ കിടക്കുന്നതിനെകാളും നല്ലതല്ലേ..!

 

 

ബിന്ദു : അവൻ പറയുന്നതിലും കാര്യമുണ്ട് ചേച്ചി…! ഇങ്ങനെ ഒരു ഭാഗത്ത് കിടകുമ്പോ തന്നെ നല്ല മുഷിച്ചിൽ ഉണ്ടാവും അമ്മയ്ക്ക്..! പക്ഷേ എങ്ങിനെ താഴെ കൊണ്ട് വരും..!

 

 

ശോഭമ്മ : അതെ വേറെ കുഴപ്പം ഒന്നുമില്ലെങ്കിൽ എനിക്കും കുഴപ്പമില്ല..! പക്ഷേ എങ്ങിനെ കൊണ്ട് വരും..!

 

 

നീരജ് : അതിനിപ്പോ ഇത്രേ ചിന്തിക്കാൻ എന്തിരിക്കുന്നു..! താഴേക്ക് എടുത്ത് കൊണ്ട് വരുന്നു ഒരു ചെയറിൽ ഇരുത്തുന്നു..! ഇല്ലേ ഒരു വീൽ ചെയർ കിട്ടിയാൽ അതിൽ ഇരുത്തിയാൽ പോരേ..😃

Leave a Reply

Your email address will not be published. Required fields are marked *