നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

>>>5:45

 

 

ബിന്ദു : നിനക്ക് ബോധം ഇല്ലേ നീരജെ…!

 

 

നീരജ് : എൻ്റെ പൊന്ന് ചേച്ചി ,ഞാൻ പറഞ്ഞില്ലേ..! കള്ളന്മാരാണ് പറഞ്ഞാണ് തല്ലിയത്..! ശോഭമ്മയുടെ ആങ്ങളയുടെ മകൾ ആണെന്നറിഞ്ഞതാണെങ്കിൽ ഞാൻ തല്ലൊ..!

 

 

ബിന്ദു : എടാ…അപ്പൊ ഒരു പെൺ കുട്ടിയാണെന്ന് അറിഞ്ഞ അതിന് ഇങ്ങനെ തല്ലൊ..!

 

 

നീരജ് : പെൺകുട്ടിയാണൊ ആൺകുട്ടിയാണോ എന്നൊന്നും നോക്കിയിട്ടില്ലല്ലോ തല്ലുന്നത്.. ആഹ് പതിയെ..! കുറച്ച് ചൂട് കുറയ്ക്കാൻ പറ്റൊ..!

 

 

ചൂട് വെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ് കൊണ്ട് ബിന്ദു ചേച്ചി പിന്നെയും നീരജിൻ്റെ പുറത്ത് ചൂട് വെക്കാൻ തുടങ്ങി..!

 

 

നീരജ് : ചേച്ചി തന്നെ ഒന്ന് ആലോചിക്ക് നോക്ക്, രാത്രി മതിലു ചാടിയിട്ടാണൊ ആരേലും ബന്ധു വീട്ടിക്ക് വരുക..!

 

 

മലർന്ന് കിടന്ന് നീരജ് ഒരു കൈ കുത്തി തിരിഞ്ഞ് കൊണ്ട് ബിന്ദു ചേച്ചിയോട് ചോദിച്ചു..!

 

 

നീരജ് : ശോഭമ്മ വെറുതെ തല്ലിയപ്പോ എൻ്റെ മൈൻഡ് അങ്ങ് ബ്ലാങ്ക് ആയപ്പോലെ ആയി..! ഇല്ലേ ആ കമ്പി കൊണ്ട് തല്ലിയവൻ്റെ തല ഞാൻ അടിച്ച് പൊട്ടിച്ചേനെ..!

 

 

അത് കേട്ടതും ബിന്ദു ചേച്ചി ആ പാത്രത്തോടെ നീരജിൻ്റെ മുതുകത്ത് വെച്ചു..!

 

 

നീരജ് : ഔഹ്…ചേച്ചി..

 

 

പാത്രത്തിൻ്റെ ചൂടിൽ നീരജ് കിടന്ന കിടപ്പിൽ നിന്ന് എഴുന്നേറ്റു..!

 

 

ബിന്ദു : തെറ്റാണെങ്കിലും ശരിയാണെങ്കിലും നമ്മള് ഇവിടത്തെ പണിക്കാരാണ് അത് നിനക്ക് എപ്പോഴും ഓർമ വേണം..!

 

 

നീരജ് : എന്താണ് ഉദ്യോഗം തെറിക്കോ..👀

 

 

ബിന്ദു : ഒന്നും പറയാൻ പറ്റില്ല..!

 

 

നീരജ് : തെറിക്കുവാണേൽ അങ്ങ് തെറിക്കട്ടെ..! എനിക്ക് തിരിച്ച് നാട്ടിൽ പോയ മതീന്നായി..!

 

 

ബിന്ദു : മതി ആവി പിടിച്ചത്..! എഴുന്നേറ്റോ..!

 

 

നീരജ് ബെഞ്ചിൽ നിന്നും എഴുന്നേറ്റ് ഇരുന്നു..! ബനിയൻ തോർത്ത് തൂക്കുമ്പോലെ ഇടം തോളിൽ തൂക്കിയിട്ടു..!

 

 

ബിന്ദു : കയ്യില് ചെറിയ നീര് ഉണ്ടല്ലോ..! വേദന ഉണ്ടാ..

 

 

നീരജ് : ആ…പിന്നെ വേദന ഉണ്ടാവില്ലേ..! ടയർ അഴിക്കണ കമ്പി വച്ചാണ് മൈരൻ തല്ലിയത് …!

 

 

ബിന്ദു : ചോദിച്ച് വാങ്ങിയതല്ലേ..!😅

 

 

നീരജ് : ചോദിച്ച് വാങ്ങിയതെന്നും അല്ല..! ഇങ്ങോട്ടാണ് ആദ്യം തല്ലിയത്..! ഡെയ്സി കുരയ്ക്കണ സൗണ്ട് കേട്ടാണ് പുറത്ത് പോയി നോക്കിയത്..! പിന്നെ മതിലു ചാടി വന്നത് കള്ളനാണോ ബന്ധുക്കരനാണോ എന്ന് ചോദിക്കാനുള്ള മഹാ മനസ്‌കത ഒന്നും നമ്മക്കില്ലേ..😏

 

 

ബിന്ദു : ശോഭ ചേച്ചി ആ പിള്ളേരെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി ഇരിക്യായാണ്..

 

 

നീരജ് : ഉം…🙂

 

 

ബിന്ദു : വിടടാ…ശോഭ ചേച്ചി തല്ലിയപ്പോ നിനക്ക് സങ്കടം ആയാ..!

 

 

നീരജിൻ്റെ താടി പിടിച്ച് പൊക്കിക്കൊണ്ട് ബിന്ദു ചേച്ചി ചോദിച്ചു..!

 

 

നീരജ് : എനിക്കെന്തിനെ സങ്കടം ആവണം..! ചേച്ചി പറഞ്ഞത് പോലെ ഞാൻ ഇവിടത്തെ പണിക്കാരൻ മാത്രം അല്ലെ..! പണിക്കാർക്ക് ഇത് സഹജമായിരിക്കും..!

 

 

ബിന്ദു : നിന്നെ വെറുമൊരു പണിക്കാരൻ ആയിട്ടാണ് ഇവിടുള്ളവർ ഇത് വരെ കണ്ടിട്ടുള്ളത്..!

 

 

 

നീരജ് : ആവോ..! ഇതൊക്കെ കൊണ്ടാണ് അന്നേ ഞാൻ മാമനോട് പറഞ്ഞത് എനിക്ക് ഈ പണി സെറ്റാവില്ലാന്ന്..!

 

 

നീരജ് രോഷം കൊണ്ട് കത്തി നിൽക്കുന്ന സമയത്താണ് ഗേറ്റ് കടന്ന് കാർ കടന്ന് വന്നത്..!

 

ബിന്ദു : ശോഭ ചേച്ചി ആണല്ലോ..!

 

നീരജ് : 😶

 

നീരജ് നോക്കി നിൽക്കെ കാറിൽ നിന്നും ശോഭമ്മയും കൂടെ ഉള്ള ആ രണ്ടാളും ഇറങ്ങിയത്..! ആ പയ്യന് കാര്യമായിട്ട് ഒന്നും പറ്റിയിട്ടില്ല പക്ഷേ ആ പെണ്ണിനെ കിട്ടേണ്ടത് പോലെ കിട്ടിയിട്ടുണ്ട് എന്ന് അവളുടെ ഇപ്പോഴത്തെ രൂപം കണ്ടാൽ അറിയാം..! ഡോർ തുറന്ന് വന്ന ശോഭമ്മ ഡോർ തുറന്ന് ആ പെണ്ണിനെ ഇറക്കി..! കഴുത്തിൽ ബെൽറ്റ് ഒക്കെ ഇട്ട് ഇപ്പൊ മുടുക്കിയിട്ടുണ്ട്..! നെറ്റിയിൽ സ്പോർട്സ് ബാൻഡ് പോലെ കെട്ടിയിരിക്കുന്ന വെള്ളത്തുണി..! നീരജിനെ ചിരി വന്നു..! അവൻ നടന്ന് ചായപ്പിനകത്തേക്ക് നടന്നു..! അവിടെ ബിന്ദു ചേച്ചി എന്തോ അരയ്ക്കുന്നുണ്ടായിരുന്നു..! ബെൽറ്റ് ഇട്ട് കാറിൽ നിന്ന് ഇറങ്ങുന്ന രംഗം മനസിലേക്ക് വന്നപ്പോ അവൻ ഒന്നൂടി ചിരിച്ചു..! ഇപ്രാവശ്യം ചിരി അടക്കി പിടിക്കാൻ നിന്നില്ല..! ചിരിച്ച് കഴിഞ്ഞപ്പോഴാണ് വയറിൽ അസഹ്യമായ വേദന അനുഭവപെട്ടത്..! നീരജ് വയറ് പൊത്തിപ്പിടിച്ച് കൊണ്ട് നിലത്തേക്ക് ഇരുന്നു..! ഒപ്പം നല്ല വൃത്തിക്ക് നാല് ചുമയും..! ചുമച്ച് കഴിഞ്ഞപ്പോ കുടൽമാല വല്ലതും പുറത്തേക്ക് വന്നിട്ടുണ്ടോ എന്നാണ് നീരജ് നോക്കിയത്..! കണ്ണെല്ലാം നിറഞ്ഞു ആ ചുമയിൽ തന്നെ..! നീരജിന് നേരെ ബിന്ദു ചേച്ചി ഗ്ലാസിൽ എന്തോ വെള്ളം നീട്ടി..!

Leave a Reply

Your email address will not be published. Required fields are marked *