നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

അച്ചു : ഞാനല്ല ,നീയാണ് വട്ടൻ..!😉

 

 

ബിന്ദു : മംച്ച്…

 

 

അപ്പോഴേക്കും ശോഭമ്മ പുറത്തേക്ക് വന്നു..!

 

 

ബിന്ദു : എന്ത് പറ്റി ചേച്ചി..!

 

 

ശോഭമ്മ : അവൾക്ക് ഈ ചായ വേണ്ടെന്ന്..!

 

 

ബിന്ദു : ചായയ്ക്ക് എന്തേലും കുഴപ്പം ഉണ്ടോ..! ഉണ്ടോടാ..👀

 

 

അവസാനമെന്നോണം ചേച്ചി നീരജിനോടായി ചോദിച്ചു..!

 

 

നീരജ് : നല്ല ഉഗ്രൻ ഊള ചായ..😅

 

 

ബിന്ദു : കാര്യത്തിൽ ചോദിച്ചതാ..😠

 

 

നീരജ് : ഇത്തിരി മധുരം കൂടിയത് ഒഴിച്ച ബാക്കി ഒക്കെ പെർഫെക്റ്റ് ആണ്..🙂

 

 

ബിന്ദു ചേച്ചിയുടെ മുഖം മാറിയതും നീരജ് സ്വിച്ച് ഇട്ട പോലെ ഉത്തരം പറഞ്ഞു..!

 

 

ശോഭമ്മ : ചായയല്ല , അവളേ ഈ പാക്കറ്റ് പാല് ഉപയോഗിച്ച ചായ കുടിക്കില്ല..!

 

 

നീരജ് : അതിന് ചായ കുടിച്ചാ മതി..! ആരും പാക്കറ്റ് കൂടി കുടികാറില്ല..!😌

 

 

അച്ചു : 😅

 

 

ഒന്നും മനസ്സിലായില്ലെങ്കിലും അച്ചു ചിരിച്ചു..!

 

 

നീരജ് : വല്ലതും മനസ്സിലായിട്ടാണോ നി ചിരിക്കണത്..😂

 

 

അച്ചു : 😏

 

 

ശോഭമ്മ : നീരജെ …🙂

 

 

നീരജ് : എന്തോന്ന് നീരജ്..! ഞാനെവിടെ പോയി പാല് കറക്കാൻ ആണ്..!

 

 

ബിന്ദു : തൽക്കാലത്തേക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ ചേച്ചി..! ഇല്ലേ ഞാൻ കട്ടൻ ഇട്ട് തരാ..!

 

 

ശോഭമ്മ : നിക്ക് ഞാൻ കട്ടൻ മതിയോ ചോദിക്കട്ടെ..!

 

 

ശോഭമ്മ അകത്തേക്ക് പോയി..!

 

 

നീരജ് : വെറും ഷോ..😌

 

 

നീരജ് അകത്തേക്ക് നോക്കി പറഞ്ഞു..!

 

 

ബിന്ദു : നിൻ്റെ ആസ്ഥാനത്തെ കോമഡി കൊള്ളില്ല ടാ..! എപ്പോഴും അത് ദഹിച്ചെന്ന് വരില്ല..!😡

 

 

നീരജ് മിണ്ടാതെ നിന്നു..! അതായിരിക്കും ആ സമയത്ത് നല്ലതെന്ന് കരുതി..!

 

 

ശോഭമ്മ : മോളേ..! തൽകാലത്തേക്ക് ഇത് കുടിക്ക്..! ഇല്ലെങ്കിൽ ആൻ്റി കട്ടൻ ഇടാൻ പറയട്ടെ..!

 

 

ലീല : ഞാൻ പാക്കറ്റ് പാല് കുടിക്കില്ലാന്ന് ആൻ്റിക്ക് അറിയില്ലേ..!

 

 

ശോഭആൻ്റി : ഇതിപ്പോ ഇവിടെയും രണ്ട് ദിവസം മുൻപ് വരെ കറവയുള്ള വീട്ടിൽ നിന്നും വാങ്ങിയ പാലാണ് ഉപയോഗിച്ചിരുന്നത്..! ഇപ്പൊ പശുനെ എന്തോ വയ്യായ്ക അതോണ്ട പാല് കിട്ടാത്തതും ഇവിടെ പാക്കറ്റ് പാല് ഉപയോഗിക്കുന്നതും..!

 

 

ലീല : പാല് വാങ്ങാൻ പറ്റില്ലേ..! സൊസൈറ്റിയിൽ പോയി വാങ്ങാൻ പറ..! അതിനല്ലേ ചെല്ലും ചിലവും കൊടുത്ത് ഒരുത്തനെ ഇവിടെ നിറുത്തിയിരിക്കുന്നത്..!ആൻ്റിക്ക് ബുദ്ധിമുട്ടാണേൽ ഞാൻ പോയി പറയാ..!

 

 

ശോഭ ചെകുത്താനും കടലിനും ഇടയിൽ പെട്ടവൻ്റെ അവസ്ഥയായി..!

 

 

ഇതെല്ലാം കേട്ട് ബിന്ദു ചേച്ചി നീരജിനെ നോക്കി..!

 

 

നീരജ് : ഇവളുടെ അപ്പൻ ആണല്ലോ എനിക്ക് ചെല്ലും ചിലവും തരുന്നത്..!

 

 

ലീല പുറത്തേക്ക് നടന്നു വന്നു..! ചുവന്ന നിറത്തിലുള്ള ഡ്രസ് ആയിരുന്നു അപ്പൊ അവൾ ധരിച്ചിരുന്നത്..! അതിന് ചേരാത്ത വിധം കഴുത്തിൽ വീതി കൂടിയ ബെൽറ്റും..!

 

 

ലീല പറഞ്ഞ് കാര്യം വഷളാക്കുന്നതിനെ മുൻപേ..! ശോഭ ഇടയിൽ കേറി നീരജിനോട് സൊസൈറ്റിയിൽ പോയി പാല് വാങ്ങിയിട്ട് വരാൻ പറഞ്ഞു..! ശോഭമ്മയുടെ നിർദേശ പ്രകാരം നീരജ് എഴുന്നേറ്റു..! നീരജിന് നോക്കി ലീല ഒരുത്തരം പ്രതികാരം കലർന്ന രീതിയിൽ ചിരിച്ചു..!

 

 

 

ലീല : ( ഞാൻ ഇവിടെന്ന് പോകുന്നതിനെ മുൻപ് ഈ ശ്രീലീല നിന്നെ കരയിപ്പിച്ചിരിക്കും…! നി നോക്കികോടാ , നീയെന്താ പറഞ്ഞ് മുപ്പത് വയസായ തള്ളയല്ലെ..! ഈ ശ്രീലീലയ്ക്ക് എന്തു ചെയ്യാൻ പറ്റുമെന്ന് കാട്ടി തരാം..!നി ആളറിയാതെ ആണ് കളിച്ചത്..! നി കരയും ഇല്ലേ ഈ ശ്രീലീല നിന്നെ കരയിപ്പിക്കും..! )😏😈

 

 

ലീല നീരജിന് നോക്കി ചിരിച്ച് കൊണ്ട് മനസിൽ പറഞ്ഞു..!

 

 

നീരജ് : വല്ല കുപ്പിയോ പാത്രോ ഉണ്ടെങ്കിൽ താ..!😼

Leave a Reply

Your email address will not be published. Required fields are marked *