നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

കൈ രണ്ടും മടക്കി കെട്ടി ചുമരിൽ ചാരി നിന്നു കൊണ്ട് ശോഭമ്മ ചോദിച്ചു..!

 

 

നീരജ് : ഇവിടെ ഉള്ള കൂട്ടുകാർ അല്ല,നാട്ടിലെ ടീംസ് ആണ്..!

 

ശോഭമ്മ : അപ്പൊ പോവാൻ തന്നെ തീരുമാനിച്ച..!

 

നീരജ് : ഉം..!

നീരജ് ഒന്ന് അമർത്തി മൂളി..!

 

ശോഭമ്മ : അപ്പൊ ബിന്ദു പറഞ്ഞത് പോലെ ഞാൻ തല്ലിയത് കൊണ്ടാണ് പോണത് ..!

 

 

നീരജ് ഒന്നും മിണ്ടിയില്ല..!

 

 

ശോഭമ്മ : നാണം ഉണ്ടാ നീരജെ നിനക്ക്..! ഞാൻ നിന്നെ എന്തോരം ചീത്ത പറഞ്ഞിരിക്കുന്നു എന്നിട്ട് നിനക്ക് ഇത്ര വിഷമം വന്നിട്ടില്ലലോ..!

 

 

നീരജ് : ആർക്ക് വിഷമം..! കൂട്ടുകാരൻ വിളിച്ചു വരാൻ പറ്റോ ചോദിച്ചു..! ഞാൻ വരാന്നും പറഞ്ഞു..!അത്രേ ഉള്ളൂ..

 

 

ശോഭമ്മ : അച്ചോടാ സങ്കടം ആയാ..!

 

 

നീരജിന് പുറകെ വന്ന് ചേർത്ത് പിടിച്ചു കൊണ്ട് ശോഭമ്മ പറഞ്ഞു..!

 

 

ശോഭമ്മ : നി അച്ചുവിനെക്കാളും പരം ആണല്ലോ മോനെ.! പിന്നെ തല്ലിയത് അത് നി മറന്നേക്ക് അതിനുള്ള അവകാശം എനിക്കുണ്ടെന്ന് ഞാൻ ഇപ്പോഴും കരുതുന്നു..! ഞാൻ വന്നപ്പോ നി ഒരു പെൺ കുട്ടിയെ തല്ലണാ കണ്ടപ്പോ എനിക്ക് എന്തോ പോലെ ആയടാ..! ഒരു പെണ്ണിനെ തല്ലി ആളാവാൻ മാത്രം ചീപ്പ് അല്ലല്ലോ നി..! നി തലക്കാലത്തേക്ക് ശോഭമ്മയോട് ക്ഷമിക്..!

 

 

നീരജ് ഒന്നും മിണ്ടിയില്ല..!

 

 

ശോഭമ്മ : ഇനി ഞാൻ പറയില്ലേ..! നിനക്ക് ക്ഷമിക്കാൻ പറ്റുവാണേൽ ക്ഷമിക്ക്..!

 

 

അത്രയും പറഞ്ഞ് ശോഭമ്മ പോയി..!

 

 

അച്ചു : നി പോയ ഞാൻ എങ്ങിനെ സ്കൂളിൽ പോവും..!

 

 

നീരജ് : വേണേ നടന്ന് പോടി..😌

 

 

അച്ചു : അത്രേ ദൂരമോ..😕

 

.

.

.

.

 

 

ശോഭമ്മ : നിനക്ക് ഹോസ്പിറ്റലിൽ വല്ലതും പോണോ..! രാവിലെ കുഴപ്പം ഇല്ലാ പറഞ്ഞോണ്ടാ ഞാൻ അവരെ കൊണ്ട് പോയത്..!

 

 

നീരജ് : ഇത് അങ്ങനെ അങ്ങ് അടി കൊണ്ട് ഉടയുന്ന ശരീരം അല്ല..😏

 

 

ബിന്ദു : വാചകമടിക്ക് പിന്നെ എൻ്റെനിയനെ ഒരു കുറവുമില്ല..!

 

 

നീരജ് : 😕

 

 

ശോഭമ്മ : ലക്ഷ്മി വിളിച്ചിട്ട് വായിൽ തോന്നിയതൊക്കെ പറഞ്ഞു..! 😐

 

 

ബിന്ദു : അയ്യോ..! എന്നിട്ട്..?

 

 

ശോഭമ്മ : ഞാൻ പറഞ്ഞു പിള്ളാരുടെ ഭാഗത്താണ് തെറ്റ്, ആ പയ്യൻ ആളറിയാതെ തലിയതാണെന്നും പറഞ്ഞപ്പോഴാണ് ഒന്ന് തണുത്തത്..! കുടുംബകാർ എല്ലാരും അറിഞ്ഞിട്ടുണ്ട്..! ഞാൻ പിന്നെ ഓരോന്ന് പറഞ്ഞ് തണുപ്പിച്ച് കൊണ്ടിരിക്കുകയാണ്..! അതിനിടയിൽ രാവിലെ വേറൊരുത്തൻ്റെ ഷോ..,ബാഗും മറ്റും കെട്ടി പെറുക്കി പോവാൻ നിക്കുന്നു..!😡

 

 

നീരജ് : ☺️

 

 

ബിന്ദു : രണ്ടെണ്ണം ആദ്യം ഇവാനാ കൊടുക്കണ്ടത്..!

 

 

ശോഭമ്മ : രണ്ടെണ്ണം അല്ല അതിൻ്റെ അപ്പുറം കൊടുക്കണം..! പിന്നെ ഒന്ന് കൊടുത്തതിൻ്റെ ആണല്ലോ രാവിലെ കണ്ട ഷോ..!

 

 

നീരജ് : ഞാനെന്താ ചെണ്ടയ..!

 

 

>>>

 

 

ലീല : ആൻ്റിക്ക് അവനെ പറഞ്ഞ് വിടാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാ പോരെ…!

 

 

ശോഭ : ഈ ചെറിയ കാര്യത്തിന് വെറുതെ അവനെ പിരിച്ച് വിടാൻ പറ്റോ..!

 

 

ലീല : ഇതെല്ലാം കണ്ടിട്ട് ആൻ്റിക്ക് ഇപ്പോഴും ചെറിയ കാര്യം ആയി തോന്നുണ്ടൊ..!

 

 

ശോഭ : 😐

 

 

പ്രവീൺ : ഒരറ്റ അടിയെ കിട്ടിയുള്ളൂ..! പക്ഷേ ഞാൻ സ്വർഗം കണ്ടു അതിൽ തന്നെ..!

 

 

 

ലീല : അല്ലേലും ആൻ്റിക്ക് പഴയ പോലെ നമ്മളോടൊന്നും സ്നേഹം ഇല്ല.. ആഹ്…!

 

 

സംസാരത്തിനിടയിൽ കഴുത്ത് തിരിച്ചപ്പോ ലീല പിന്നെയും വേദന അറിഞ്ഞു..!

 

 

ശോഭ : സ്നേഹത്തിനും ഒരു കുറവുമില്ല..! നിങ്ങളുടെ ഒക്കെ പ്രായം തന്നെ നീരജിനുമുള്ള ..അവനും എനിക്ക് മോനെ പോലെ തന്നെയാണ്..! തെറ്റ് ആരുടെ ഭാഗത്താണെങ്കിലും ഞാൻ ചീത്ത പറയും ചിലപ്പോ തലിയെന്നും വരും..!

 

Leave a Reply

Your email address will not be published. Required fields are marked *