നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

കിച്ചു : അണ്ണാ നാളെ കളിക്കാൻ വരോ..!

 

 

കിച്ചു പിന്നിൽ നിന്നും ഉറക്കെ വിളിച്ച് ചോദിച്ചു..! അതിന് മറുപടി പറയാതെ നീരജ് വരമ്പും കടന്ന് ഓടി..! നീരജ് ഓടി പോകുന്നത് കിച്ചു നോക്കി നിന്നു..!

 

 

കിച്ചു : ആ..ഡാ അടുത്ത ബോള് എറിയടാ..!

 

 

മനു : ഏട്ടാ..കളി അലമ്പ് ആക്കാതെ..! ഞങ്ങള് കളിക്കട്ടെ…!

 

 

കിച്ചു : നിങ്ങളൊരു അഞ്ചൊവർ എറിഞ്ഞിട്ട് പൊക്കോ..!

 

 

അപ്പോഴേക്കും പിന്നിൽ നിന്നും നീരജ് തിരികെ ഓടി വരുന്നത് എല്ലാവരും കണ്ടു..!

 

 

കിച്ചു : ഇയാള് പോയില്ലേ..! ഇന്നാടാ നിങ്ങള് കളിച്ചോ ..!

 

 

കിച്ചു ബാറ്റ് മനുവിൻ്റെ കയ്യിൽ കൊടുത്തിട്ട് അവിടന്ന് മാറി..!

 

 

കിച്ചു : എന്തേലും പ്രശ്നം ഉണ്ടോണ്ണ..?

 

 

തിരികെ വന്ന നീരജിനോടായി കിച്ചു ചോദിച്ചു..!

 

 

നീരജ് : ഫോൺ എടുക്കാൻ മറന്നു..! അത് എടുക്കാൻ വന്നതാ..!

ചെറുതായി കിതച്ച് കൊണ്ട് നീരജ് പറഞ്ഞു..!

 

 

കിച്ചു : ഞാൻ കൊണ്ട് വിടണോ അണ്ണാ..!

 

 

തിരിച്ച് പോവാൻ ഒരുങ്ങിയ നീരജ് തിരിഞ്ഞ് നോക്കി..! നീരജ് തിരിഞ്ഞതും കിച്ചുവിൻ്റെ മനസിൽ ” പണി പാളിയൊ” എന്നായിരുന്നു..!

 

 

കിച്ചു : വണ്ടി ഇണ്ട്..! ഞാൻ വേണേ കൊണ്ട് വിടാ കരുതി..! അണ്ണനെ വേണ്ടെങ്കിൽ വേണ്ട.. അണ്ണൻ പൊക്കോ..!

 

 

നീരജിൻ്റെ നോട്ടം കണ്ട് കിച്ചു പറഞ്ഞ് നിറുത്തി..!

 

 

നീരജ് : വാ..!

 

കിച്ചു മുന്നോട്ട് വച്ച കാര്യം അപ്പാടെ തള്ളാതെ കിച്ചുവിനോട് വണ്ടി എടുക്കാൻ നീരജ് പറഞ്ഞു..! കയ്യിലെ ബാറ്റ് പിള്ളേർക്ക് നേരെ ഇട്ട് കൊടുത്തു കൊണ്ട് കിച്ചു പറഞ്ഞു..!

 

കിച്ചു : ഇന്നാടാ കളിച്ചോ..! എനിക്കും അണ്ണനും ഒരിടം വരെ പോവാനുണ്ട്..! ആരേലും പ്രശ്നം ഉണ്ടാക്കിയ പറഞ്ഞാമതി..!

 

 

കിച്ചു കെജിഎഫ് കണ്ട ഓളത്തിൽ മുന്നോട്ട് നടന്നു ,പിന്നാലെ നീരജും..!

 

 

നീരജ് : ഇതാണാ വണ്ടി..!

 

 

ടിവിഎസിൽ കേറി കിച്ചു സ്റ്റാർട്ട് ആകുന്നത് കണ്ട് നീരജ് ചോദിച്ചു..!

 

 

കിച്ചു : പുച്ചിക്കാതെ അണ്ണാ..! ഇവൻ കിടു ആണ്..!

 

 

നീരജ് : പുച്ഛിച്ചതല്ല.., ഈ കുണ്ടും കുഴിയും നിറഞ്ഞ മൺ റോഡിലൂടെ ഇത് വലിയോടെ..!

 

 

കിച്ചു : അണ്ണൻ കേറ് അതൊക്കെ അവൻ പൊക്കോളും..!

 

 

അങ്ങനെ എങ്ങിനെയൊക്കെയൊ നീരജ് വീട്ടിലേക്ക് തിരിച്ചെത്തി..! നീരജിനെ ഇറക്കിയിട്ട് കിച്ചു തിരികെ പോയി..!

 

.

.

.

.

.

 

അച്ചു : അമ്മാ… ദാ വന്നു..!

 

നീരജിനെ കണ്ട അച്ചു ബിന്ദു ചേച്ചിയോട് ഉറക്കെ വിളിച്ച് പറഞ്ഞു ..! അപ്പോഴേക്കും ബിന്ദു ചേച്ചി കിച്ചണിൽ നിന്നും ഇറങ്ങി വന്നു..!

 

 

ബിന്ദു : നിന്നോട് ഞാൻ എത്ര മണിക്ക് വരാനാടാ പറഞ്ഞേ..! ഇവിടെ ഇരുന്ന് മുഷിയണ്ടാ കരുതി കുറച്ച് നേരം വെളിയിൽ പൊക്കോ പറഞ്ഞ കയറൂരി വിട്ടപോലെ അങ്ങോട്ട് പോവലേ..!

 

 

നീരജിനെ കണ്ട മാത്രയിൽ ബിന്ദു ചേച്ചി ചൊടിച്ചുക്കൊണ്ട് ചോദിച്ചു..!

 

 

നീരജ് : ഇത്തിരി വൈകി ചേച്ചി..! എന്തേലും വാങ്ങാൻ ഉണ്ടോ..😁

 

 

ചമ്മൽ മറക്കാനായി ചിരിച്ച് കൊണ്ട് നീരജ് ചോദ്യത്തിൻ്റെ ഗതി മാറ്റി..!

 

 

ബിന്ദു : ഇപ്പൊ ഒന്നും വാങ്ങാനില്ല , എന്നാലും ഒരു ആവിഷ്യതിന് വിളിച്ച കിട്ടണ്ടെ..!

 

 

നീരജ് : അതിനല്ലേ ചേച്ചി ഫോൺ..! ചേച്ചി വിളിച്ച ഞാൻ അപ്പൊ എടുക്കും പോരെ..☺️

 

 

ബിന്ദു : ഫോണിൽ വിളിച്ച് വരുത്താൻ ആണ നിന്നെ ഇവിടെ പണിക്ക് നിറുത്തിയത്..!

 

 

നീരജ് : എന്തോന്ന് ചേച്ചി..! ഒരു പണിക്കാരനും പണിക്കാരിയും മാത്രമാണോ നമ്മൾ..! മനുഷ്യൻമാരല്ലേ ചെറിയ എൻ്റർടൈൻമെൻ്റ് ഒക്കെ വേണ്ടേ..!

 

 

ബിന്ദു : ശോഭ ചേച്ചി അറിഞ്ഞിട്ടില്ല നി പോയത്..! പറയണോ..😉

 

 

നീരജ് : അയ്യോ ചേച്ചി കാല് വാരല്ലേ..!

Leave a Reply

Your email address will not be published. Required fields are marked *