നീരജ് : എൻ്റെ അച്ചുനേ കയറ്റാതെ ഞാൻ പോവോ…😊
അച്ചു : നീ പോവും..! അതോണ്ട് ഞാൻ ഇറങ്ങില്ല..!
അച്ചു കൈ കെട്ടി എൻ്റെ പിന്നിലായി ഇരുന്നു..!
നീരജ് : ദേ കുരിപ്പെ ഗേറ്റ് തുറക്കാണ്ട് നമ്മൾ എങ്ങനെ വെളിയിൽ പോവും..!
അച്ചു : നീ പോയി തുറക്ക്..!
നീരജ് : ഞാൻ തുറക്കില്ല…!
അച്ചു : ഞാനും തുറക്കില്ല..!😼
നീരജ് : ഇതെന്താണ് റെക്കോർഡ് ചെയ്ത് വച്ചിരിക്കുന്നതാ..! ദാ കണ്ടാ പാല് വാങ്ങാൻ നൂറ് രൂപയാണ് തന്നിരിക്കുന്നത്..! നിനക്ക് ഞാൻ മുട്ടായി വാങ്ങി തരാ..!
അച്ചു : വേണ്ടാ..! മുട്ടായി ഞാൻ വാങ്ങിച്ചോള..
നീരജ് : ശരി , നിന്നെയും കൊണ്ടേ ഞാൻ പോവു..! നി ഗേറ്റ് തുറക്ക്..,
അച്ചു : ഉറപ്പാണോ..🧐
നീരജ് :ഞാൻ നിന്നെ പറ്റിക്കൊ..!
അച്ചു : നി പറ്റിക്കും..!
നീരജ് : ഇല്ലാന്ന്, നി ഗേറ്റ് തുറക്ക്..!
ഒടുവിൽ നീരജ് പറഞ്ഞത് കേട്ട് അച്ചു വണ്ടിയിൽ നിന്നും ഇറങ്ങി..! അച്ചു ഗേറ്റ് ശക്തിയായി വലിച്ചോ..!
നീരജ് : ആദ്യം ആ കൊളുത്ത് മാറ്റ് പൊട്ടത്തി..!
മുകളിലെ ഓടമ്പൽ കാട്ടി നീരജ് പറഞ്ഞു..!
അച്ചു : അതെനിക്ക് എത്തൂലാ..
നീരജ് : അതെനിക്ക് എത്തൂലാ പോലും, എത്തിലെങ്കിൽ പിന്നെ എന്തിനാ പെണ്ണെ നീ വണ്ടിയിൽ കേറിയത്..!
അച്ചു : ഞാൻ ചെറിയ കുട്ടി അല്ലെ..! പിന്നെങ്ങനെ അത്രയും ഹയറ്റിൽ ഞാൻ എത്താ..
അച്ചു പാവത്തനിസം കളിച്ചു..! നീരജ് ബൈക്ക് സ്റ്റാൻഡിൽ നിറുത്തി ഇറങ്ങി..,ഗേറ്റ് തുറന്നു..! നീരജ് ബൈക്കിൽ തിരികെ കേറി..! പിന്നാലെ തന്നെ അച്ചുവും വലിഞ്ഞ് കേറി..! നീരജ് വണ്ടി റോഡിലേക്ക് ഇറക്കി..!
നീരജ് : ഗേറ്റ് അടച്ചിട്ട് വാ..! ഇല്ലേ വല്ല പട്ടിയും പൂച്ചയും കേറും..!
അച്ചു : ഇനി ഞാൻ ഇറങ്ങില്ല..!
അച്ചു നീരജിനെ കെട്ടി പിടിച്ചിരുന്നു..!
നീരജ് : ഇതെന്ത് കഷ്ടാ നോക്കണേ..!
നീരജ് ബൈക്ക് മുന്നോട്ട് എടുത്തു..! പിന്നിലിരുന്ന് വായിട്ടടിച്ച് അച്ചുവും എന്തൊക്കെയോ പറഞ്ഞു..!
.
.
.
.
നീരജ് : ഇതാണാ..അതോ ഇതാ..!
നീരജ് അച്ചുവിനെ നോക്കി ഓരോ മിഠായും ചൂണ്ടി കാട്ടി..!
അച്ചു : എനിക്ക് ചോക്ലേറ്റ് മതി..!
കടക്കാരൻ : ഇത് മതിയോ മോൾക്ക് ,ഇതും ചോക്ലേറ്റാ..!
അച്ചു : എനിക്ക് ഡയറി മിൽക്ക് വേണം..!
നീരജ് : ചേട്ടാ ,ഡയറി മിൽക്ക് ഉണ്ടാ..!
കടക്കാരൻ : അതില്ല മോനെ..!
മിഠായി ടിന്നിൽ താളം പിടിച്ചു അയ്യാൾ പറഞ്ഞു..!
നീരജ് : ഇവിടെ എവിടേലും ബേക്കറി വല്ലതും ഉണ്ടോ..!
കടക്കാരൻ : അപ്പുറത്തെ ജങ്ഷനിൽ ഉണ്ട്..! അവിടെ കാണും ഡയറി മിൽക്ക്..!
ഒടുവിൽ നീരജ് പാല് വാങ്ങി അതിൻ്റെ പൈസ കൊടുത്തു..! ബൈക്ക് സ്റ്റാർട്ട് ആക്കി രണ്ടാളും ബേക്കറിയിലേക്ക് വിട്ടു..! അവിടന്ന് പിന്നെ അച്ചു പറഞ്ഞ ഡയറി മിൽക്കും വാങ്ങി..! ബാക്കി പൈസക്ക് അഞ്ചിൻ്റെ നാല് സിപ് അപ്പും വാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു..! പിന്നിലിരുന്ന് അച്ചു സിപ് ഉറിഞ്ചി വലിച്ചു..,മുന്നിലിരുന്നു നീരജും..! അച്ചു ഉള്ളത് കൊണ്ട് ബൈക്ക് അത്യാവശ്യം പതുക്കെ ആണ് നീരജ് ഓട്ടിച്ചത്..!
നീരജ് : എൻ്റെ മേത്തെങ്ങാനും ആക്കിയ നി തീർന്നു..!
അതൊന്നും വക വെക്കാതെ അച്ചു സിപ് ആപ്പ് കുടിച്ചോണ്ടിരുന്നു..!
>>> 18:37
നീരജും അച്ചുവും കൂടിയിരുന്നു പുതപ്പ് തലവഴി ഇട്ട് ആവി പിടിക്കുവായിരുന്നു..! കണ്ണ് നീറാൻ തുടങ്ങിയപ്പോ നീരജ് പുതപ്പ് മാറ്റി ..! മുഖത്താകെ വിയർപ്പ് തുള്ളികൾ പടർന്നു..! മുൻപിലെ ആവി പാത്രത്തിൽ നിന്നും ചൂട് ആവി പറക്കുന്നുണ്ടായിരുന്നു..! നീരജ് അച്ചുവിനെ നോക്കി..! മുടിയെല്ലാം പാറി അവളുടെ കണ്ണൊക്കെ ചുവന്നിരിക്കുന്നു..! അതെല്ലേലും ഈയിടെയായി അച്ചു അങ്ങനെ ആണ്..! ഞാൻ തുമ്മിയാൽ അവൾക്കും തുമ്മണം , ഞാൻ വെളിയിൽ പോയ അവൾക്കും കൂടെ വരണം..! ദേ ഇപ്പൊ ഞാൻ ആവിപ്പിടിക്കുന്നത് കണ്ടപ്പോ അവൾക്കും പിടിക്കണം..! ഓരോരോ തൊല്ലകളെ…😹
