പ്രവീൺ : എന്താ..🤨
ശ്രീലീല : ഗാർഡനിൽ ഒരു കള്ളൻ..🥷
പ്രവീൺ : കള്ളനാ..😳..! ചേച്ചി ആൻ്റിയെ വിളിക്ക്..!
പറഞ്ഞ് തീരും മുൻപ് ലീല കോമ്പൗണ്ടിലേക്ക് എടുത്ത് ചാടി..! ബുഷിൻ്റെ മേലേക്ക് ചാടിയത് കൊണ്ട് വേറൊന്നും പറ്റിയില്ല..! എന്ത് ചെയ്യും എങ്ങനെ ചെയ്യും എന്നൊരു ധാരണയില്ല ,പണ്ട് എങ്ങാണ്ട് പഠിച്ച് മറന്ന കരാട്ടെ ക്ലാസിൻ്റെ ബലത്തിൽ ശ്രീലീല കള്ളൻ്റെ പിന്നിലേക്ക് പയ്യെ നടന്നു..! ശരീരം ടെൻഷൻ കൊണ്ട് ചൂട് പിടിച്ചു..! ആ തണുപ്പത്തും അവള് വിയർക്കാൻ തുടങ്ങി..! ശ്വാസം കഷ്ടപ്പെട്ട് പുറത്തേക്കും അകത്തേക്കും എടുത്ത് വിട്ടു..! കള്ളനെ കണ്ടാൽ അറിയാം ആരോഗ്യവാനാണെന്ന്..! ഒരു കയ്യിൽ വടി മറ്റേ കയ്യിൽ കയ്യിൽ ടോർച്ച്..! ഇതിൽ ഏതെങ്കിലും കൊണ്ട് അല്ലെങ്കിൽ അവൻ തന്ന താൻ ആവും തന്നെ ആക്രമിക്കുക എന്ന ചിന്തയോടെ അയാളുടെ അടുത്തേക്ക് ശബ്ദം ഉണ്ടാക്കാതെ നടന്നു..! മതിലിൻ്റെ മുകളിലേക്ക് വായിൽ ഇരുമ്പ് വടിയും മറ്റും കടിച്ച് പിടിച്ച് വലിഞ്ഞ് കേറുന്ന പ്രവീണിനെ കണ്ടപ്പോ അവൾക്ക് ഒരാശ്വാസം തോന്നി..! കള്ളൻ തനിക്ക് നേരെ തിരിയാൻ പോകുന്നു എന്ന് തോന്നിയ നിമിഷം, കയ്യിൽ കിട്ടിയ ചെടി ചട്ടി പൊക്കി കള്ളനെ നേരെ എറിഞ്ഞു..! നിർഭാഗ്യവശാൽ കള്ളൻ എങ്ങിനെയും ചാടി മറിഞ്ഞ് അതിൽ നിന്ന് രക്ഷപെട്ടു..! ചെടി ചട്ടി പട്ടി കൂട്ടിൽ കൊണ്ട് പൊട്ടി ചിതറി, അതിലെ മൺ തരികളും തെറിച്ചു വീണു..! പട്ടിയുടെ കുരയും ചട്ടി പൊട്ടിയ ശബ്ദവും കൂടി കേട്ടപ്പോ ചായപ്പിലെ ലൈറ്റ് തെളിഞ്ഞ് ഒരു ചേച്ചി ഇറങ്ങി വരുന്നത് കണ്ടു..! തൻ്റെ ആശ്വാസത്തിന് രണ്ടാമതരോ പൊൻ തൂവൽ കൂടി..! എന്നാൽ കള്ളനും അതേ വശത്തേക്ക് നോക്കി ,എന്നിട്ട് ശ്രീലീലയുടെ വയറ്റത്തേക്ക് ഒരു ചവിട്ടായിരുന്നു..! പ്രതീക്ഷിക്കാതെ കിട്ടിയ ചവിട്ടിൽ ഒന്ന് നിലവിളിക്കാൻ കൂടി പറ്റാതെ ശ്രീലീല തെറിച്ച് വീണു..! തെറിച്ച് പോയി വീണതും കഴുത്ത് കൊണ്ട് മറ്റൊരു ചെടി ചട്ടിയിൽ തട്ടി..! അസഹ്യമായ വേദന കടിച്ചമർത്തി ശ്രീലീല നിലത്ത് ചുരുണ്ട് കിടന്നു..! ഇതേ സമയം പ്രവീൺ ഇരുമ്പ് വടിയുമായി നിലത്തേക്ക് ചാടി..! കള്ളൻ അവനെ നോക്കിയ നിമിഷം അവൻ പകച്ച് കൊണ്ട് നിലത്ത് കിടന്ന ശ്രീലീലയെയും കള്ളനെയും മാറി മാറി നോക്കി..! കള്ളൻ ശ്രീലീലയുടെ അടുത്തേക്ക് നടന്നു ചെന്നു..!
വേദന കൊണ്ട് നിലത്ത് കിടന്ന ശ്രീലീല തലയുയർത്തി നോക്കാൻ ശ്രമിച്ചു..! കഴുത്തിന് സൈഡിലായി നല്ല വേദന..! കള്ളൻ തൻ്റെ അടുത്തേക്ക് നടന്ന് അടുത്തതും തനിക്ക് കിട്ടിയ ചവിട്ടിൻ്റെ വേദനയിൽ അതേ ചവിട്ട് തിരികെ കൊടുത്തു..! കള്ളൻ നിലത്തേക്ക് വയറും പൊത്തിപ്പിടിച്ച് മറിഞ്ഞ് വീണു..! അപ്പോഴേക്കും ശ്രീലീലയും എങ്ങിനെയൊക്കെയോ എഴുന്നേറ്റു..! അപ്പോഴും കഴുത്തിലെ വേദന കാരണം ഒരു കൈ കൊണ്ട് അവൾ കഴുത്ത് പൊത്തിപ്പിടിച്ചു..! കള്ളൻ സട കുടഞ്ഞെഴുന്നേറ്റപ്പോഴേക്കും വീട്ടിൽ പണിക്ക് നിക്കുന്ന ചേച്ചി തങ്ങളുടെ അടുത്തേക്ക് വന്നു..! കള്ളൻ തന്നെ തന്നെ നോക്കി..! അപ്പോഴേക്കും ആൻ്റി വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു..! കള്ളൻ്റെ അടുത്ത നീക്കം മനസ്സിലാക്കുന്നതിനെ മുൻപ് പ്രവീൺ കയ്യില് ഇരുമ്പ് വടികൊണ്ട് അവൻ്റെ കയ്യിലേക്ക് തല്ലി..! അടി കിട്ടിയ വേദനയിൽ അവൻ കൈ കുടഞ്ഞു മറ്റേ കൈ കൊണ്ട് പ്രവീണിൻ്റെ കവിളത്ത് ഒന്ന് കൊടുത്തു..! അടി കിട്ടിയ മാത്രയിൽ ബോധം പോയ പോലെ അവൻ പിന്നിലേക്ക് വേച്ച് പോയി..!
.
.
.
.
.
തനിക്ക് മുൻപിൽ കഴുത്ത് പൊത്തിപ്പിടിച്ച് നിൽക്കുന്ന കള്ളത്തിയേയും അടികൊണ്ട് പിന്നിലേക്ക് പോയ കള്ളനെയും നോക്കി നിന്ന നീരജിന് ശരിക്കും ഇല്ലാതാക്കിയത് ശോഭമ്മയുടെ അടിയിൽ ആയിരുന്നു..! കരണം പുകഞ്ഞൊരു അടിയായിരുന്നു.., കണ്ണ് നിറഞ്ഞു..! ചിലപ്പോ പേരിനൊപ്പം ഒരു അമ്മ കൂടിയുള്ള വിളിയിൽ നിന്നുള്ള ആളിൽ നിന്ന് കിട്ടിയത് കൊണ്ടാവും..! കവിളും പൊത്തി പകച്ച് നിന്നു നീരജ്..! കളിയറിയാതെ ആട്ടം കണ്ട കാഴ്ചക്കാരനെ പോലെ..! തനിക്ക് മുൻപിൽ നിന്നവർ അപ്പൊ കള്ളന്മാർ അല്ലായിരുന്നോ..! നീരജിൻ്റെ മുൻപിലൂടെ അവരെ രണ്ട് പേരെയും ശോഭമ്മ കൂട്ടികൊണ്ട് പോയി..! അടികൊണ്ട പെണ്ണ് തീ കത്തുന്ന കണ്ണുമായി കഴുത്ത് പൊത്തിപ്പിടിച്ച് നീരജിന് തന്നെ നോക്കി..നടന്നു പോയി..!
