ഞാൻ തിരിഞ്ഞ് ബിന്ദുനെ നോക്കി..!
ബിന്ദു : ഈ ഗ്ലാസ് ആര് കഴുകും..!
ഞാൻ അപ്പോ തന്നെ ഗ്ലാസ് അവിടെ കണ്ട പൈപ്പിൻ ചുവട്ടിൽ കാട്ടി കഴുകി..! ഗ്ലാസ് കഴുകി ഡെസ്കിൽ വച്ചിട്ട് ഞാൻ അവരെ നോക്കി..!
ബിന്ദു : ന്തെ..?👀
നീരജ് : പാര..
എൻ്റെ സൗണ്ട് കുറഞ്ഞ് പോയതായി എനിക്ക് തന്നെ തോന്നിയ നിമിഷം..!
ബിന്ദു : എന്താന്ന്…?👀
നീരജ് : അല്ല തേങ്ങ പൊതിക്കാൻ പാര..!
ബിന്ദു : ആ അതെവിടെ എങ്ങാനും കാണും വേണേല് നോക്ക്..!
അത്രയും പറഞ്ഞ് ബിന്ദു വീടിനകത്തേക്ക് പോയി..! ഒപ്പം ശോഭയും..!
നീരജ് : എന്തിനെ…? എന്തിനെ ഇതിനെയെല്ലാം എൻ്റെ തലയിൽ കൊണ്ടിട്ടു..”
ആകാശത്തേക്ക് നോക്കി സ്വയം ചോദിച്ചു കൊണ്ട് നീരജ് കൂട്ടിയിട്ട തേങ്ങയിൽ നിന്നും ഒരണ്ണം എടുത്ത് ആഞ്ഞ് കുത്തി..! എന്നിട്ട് ഓരോന്നായി തേങ്ങ പൊതിക്കാൻ തുടങ്ങി..!
നീരജ് : വീട്ടുകാർക്ക് ഇല്ലാത്ത അഹങ്കാരം ആണ് വേലക്കാരിക്ക്..! പറഞ്ഞ് വരുമ്പോ അവളെക്കാളും ഉയർന്ന പോസ്റ്റാണ് എനിക്ക്..,ഞാനീ വീട്ടിലെ മന്ത്രി കം സേനാപതിയാണ്..!
” നിനക്കെന്തു മൈരെ ദേഷ്യം കൊണ്ട് കിളിപ്പോയ..! മന്ത്രിയാ, സേനാപതിയാ..! എന്തോന്ന് മൈരെ ഇത് വല്ല ബാലയ..! ” എൻ്റെ ഉള്ളിലെ ഏതോ കോണിൽ നിന്നും ഒരു അശരീരി പോലൊരു ശബ്ദം..! പറ്റില്ലെങ്കിൽ വേണ്ട,പോട്ടെ മൈര്..! എനിക്കെൻ്റെ രവി ഏട്ടൻ ഉണ്ട് ജോലി തരാൻ…!
അങ്ങനെ ഓരോ ഓരോ തേങ്ങ വീതം പൊളിച്ചിട്ടു..! വിയർപ്പ് തുള്ളികൾ പുരികത്തിലൂടെ ഒഴുകിയിറങ്ങി..! ഏതാണ്ട് അൻപത് തേങ്ങയോട് അടുത്ത് പൊതിച്ച് കാണും..! അങ്ങിനെ ഒരു ഗ്ലാസിൽ മോരും വെള്ളവും ആയിട്ട് വീണ്ടും ബിന്ദു വന്നു..ഒപ്പം ശോഭയും..!
ബിന്ദു : ആ..മതി മതി..! ഇനി ഇതെല്ലാം പെറുക്കി ചാക്കിൽ ആകിക്കോ..! എന്നിട്ട് ആ ചായ്പ്പിൽ കൊണ്ട് വെക്കണം..!
ഞാൻ പറഞ്ഞതുപോലെ തേങ്ങ ചണ ചാക്കിൽ ആക്കി ചായപ്പിൽ കൊണ്ട് വച്ചു..! എന്നിട്ട് തിരികെ വന്നു..
ബിന്ദു : അപ്പോ പണിഷ്‌മെൻ്റ് തലക്കാലം കഴിഞ്ഞിരിക്കുന്നു..!
എന്നും പറഞ്ഞ് അവർ രണ്ടാളും ചിരിക്കാൻ തുടങ്ങി..!
നീരജ് : 😐
ഞാൻ പൊട്ടാൻ പൂങ്കാവനം കണ്ടപ്പോലെ കാര്യം മനസ്സിലാവാതെ നിന്നു..! എൻ്റെ നിൽപ്പ് കണ്ടിട്ടാവണം അവര് എന്നോട് കാര്യം പറഞ്ഞു..! നിലവിൽ കണ്ടത് വെറും ഷോ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ ഭൂമിയിൽ നിന്ന് പറന്നുയർന്നത് പോലെ തോന്നി..! ഇവിടെ നിൽക്കാൻ എനിക്ക് തലപ്പര്യം ഇല്ലാന്ന് മാമൻ പറഞ്ഞതിൻ്റെ ആണ് ഈ പണിഷ്മെൻ്റ്…! പിന്നീട് കുറെ നേരം ഞങ്ങള് അങ്ങോട്ടും ഇങ്ങോട്ടും കുശലവർത്തമാനം തുടങ്ങി..! എൻ്റെ അങ്കലാപ്പ് മനസിലാക്കിയിട്ടെന്നോണം അവർ എന്നെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ചു..! ഈ വീട്ടിൽ നിൻ്റെ മേലെ കുതിരകേറാനോ ആതിപത്യം സ്ഥാപിക്കാനോ ആരും വരില്ലയെന്ന ഷോഭമ്മയുടെ ഉറപ്പ് കിട്ടിയതോടെ നരാച്ചി കൈക്കലാക്കിയ റോക്കിയെപ്പോലെ ഞാൻ മാറി..! ഒപ്പം ചത്ത് കുത്തി പണിയെടുക്കണ്ട എന്ന ഒരു താക്കീതും..! ഇവർ ഇത്ര സിംപിൾ ആയിരുന്നു എന്നത് എനിക്കപ്പോഴാണ് മനസിലായത്..! പുല്ല് ,മനസിൽ കുറെ തെറി പറഞ്ഞു..😁
>>> 18 : 26
അന്ന് വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ കൊറേ നേരം റീലും നോക്കി ഇരുന്നു..,ഒപ്പം ബിന്ദു ചേച്ചിയും..! പിന്നെ കറി വെക്കാൻ ഉള്ളത് കൊണ്ട് ചേച്ചിയും പോയി..! ആറുമണി കഴിഞ്ഞപ്പോൾ വീടിന് മുൻപിൽ അവർ വിളക്ക് കൊളുത്തി വച്ചു..! തൊട്ടടുത്തായി ഏതോ അമ്പലം ഉണ്ടെന്ന് തോന്നുന്നു..! കോളാമ്പിയുടെ സൗണ്ടിലൂടെ അമ്പലത്തിൽ നിന്നും
“നിത്യസത്യമായ ദേവി നിർമ്മലേ നമോസ്തുതേ..
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ….
അമ്മേ നാരായണ ദേവീ നാരായണ..
