ബിന്ദു ചേച്ചി അടുക്കളയിൽ പോയി ഒരു തൂക്ക് പാത്രം എടുത്തോണ്ട് വന്ന് നീരജിൻ്റെ കയ്യിൽ കൊടുത്തു..! ഷോർട്ട്സും ബനിയനുമായിരുന്നു നീരജിൻ്റെ അപ്പോഴത്തെ വേഷം..! ബൈക്ക് തിരിച്ച് നീരജ് വണ്ടി മുന്നോട്ട് എടുത്തു..!
.
.
.
.
നീരജ് കിച്ചുവിനെ വിളിച്ചു കൊണ്ട് റോഡിൽ നിന്നു..!
കിച്ചു ബനിയനും വലിച്ച് കേറ്റി കൊണ്ട് റോഡിലേക്ക് വന്നു..!
കിച്ചു : എന്താ മൈരെ രാവിലെ തന്നെ..!
നീരജ് : നി കേറ്..! നമുക്ക് സൊസൈറ്റി വരെ ഒന്ന് പോവാ..!
കിച്ചു ബൈക്കിൻ്റെ പിന്നിലേക്ക് കേറിയതും നീരജ് ബൈക്ക് മുന്നോട്ട് എടുത്തു ..!
കിച്ചു : ലോൺ എടുക്കാനാ..?
നീരജ് : ലോണാ…👀
നീരജ് ബൈക്ക് ഓടിച്ചു കൊണ്ട് ചോദിച്ചു..!
കിച്ചു : അല്ല നമ്മൾ സഹകരണ സംഘത്തിലേക്കല്ലെ..! ലോൺ കിട്ടാൻ സാധ്യത ഇല്ല എന്നാലും നമുക്ക് വഴി ഉണ്ടാക്കാം.! ഞാൻ കൂടെ ഉണ്ടല്ലോ..,നമ്മടെ ഏതേലും പരിചയാകാരനെ വിളിച്ച് പറഞ്ഞാ മതി ..! അപ്പൊ തന്നെ ലോൺ തരും..! ഇല്ലേ പലിശക്ക് വെളിയിൽ നിന്നും വാങ്ങുവാണേൽ പലിശ അടച്ച് മുടിയും.. ബ്ലേഡേ ബ്ലേഡ്..!
ഇതെല്ലാം കേട്ട് നീരജ് സ്വയം ചിന്തിച്ചു..! ” ഈ നിലവാരം ഇല്ലാത്ത തെണ്ടിയെ ഏത് നേരത്താണാവോ വിളിച്ചു കേറ്റാൻ തോന്നിയെ ..!
നീരജ് : എടാ..അവരതി..! ലോൺ എടുക്കാൻ പോകുന്ന സഹകരണ ബാങ്ക് അല്ല മൈരെ..! പാൽ സൊസൈറ്റി ഇല്ലേ അങ്ങോട്ടാ..!
കിച്ചു : ഓ…ഡാർക്ക്..! ഞാൻ ഈ സൊസൈറ്റി കേട്ടപ്പോ ലോൺ എടുക്കാൻ പോകുന്ന അർബൻ സൊസൈറ്റി ആണെന്ന് കരുതി..! പാൽ സൊസൈറ്റി ആയിരുന്ന..
നീരജ് : ഇല്ലാ നിന്നെയും കൊണ്ട് ഞാൻ ലോൺ എടുക്കാൻ പോക..! അങ്ങോട്ട് പോയ ലോൺ എടുക്കുന്നതിന് മുൻപ് ഞാൻ ബാങ്കിലേക്ക് പൈസ അടക്കേണ്ടി വരും..!
കിച്ചു : അതെന്തിനേ…!
നീരജ് : നിൻ്റെ തന്തയെ കെട്ടിക്കാൻ..🤬
വായിൽ വന്ന തെറി നീരജ് പറയാതെ അടക്കി വച്ചു..! നീരജും കിച്ചുവും ഒന്നും മിണ്ടാതെ ഇരുന്നു..!
കിച്ചു : അല്ലേലും ഈ സൊസൈറ്റി വെറും മൈരാണ്…!😏
നീരജ് : ( എന്തോന്ന് ഈ മൈരനെ വയ്യേ..🤯)
കിച്ചു : അല്ല ബോസെ , ഇതെന്താണ് പെട്ടന്നൊരു സൊസൈറ്റി പാലിനോട് സ്നേഹം കൂടാൻ കാരണം..! എന്തേലും വിശേഷം ഉണ്ടോ.., ഉണ്ടെങ്കിൽ പറ നമ്മളും പങ്കെടുക്കാ..!
നീരജ് : ആഹാ..! നി വിശേഷങ്ങളിൽ പങ്കെടുക്കാൻ നടക്കുകയാണോ , പറയണ്ടേ ..!😤
കിച്ചു : 😃
നീരജ് : ഇന്നലെ തൊട്ട് നല്ല വിശേഷങ്ങൾ ആണ് എനിക്ക് ചുറ്റും..! കുറച്ച് നാൾ കഴിഞ്ഞ ഇങ്ങനെ തന്നെ ആണേ ഒരു ശവത്തിനെ എടുക്കേണ്ടി വരും..! അപ്പൊ വിളിക്കാ…😈
കിച്ചു : എന്താണ് മൈരെ ഒന്ന് തെളിച്ച് പറ..
നീരജ് : 👀
നീരജ് മിററിലൂടെ കിച്ചുവിനെ നോക്കി..!
കിച്ചു : ഒന്ന് തെളിച്ച് പറ അണ്ണാ..!
നീരജ് കാര്യങ്ങള് ഒരു കാര്യം ഇല്ലെങ്കിൽ കൂടി കിച്ചുവിനോടായി പറഞ്ഞു..! അതെല്ലാം ഒരു വാക്ക് പോലും മിസ്സാവതെ കിച്ചു ഇരുന്ന് കേട്ടു..!
കിച്ചു : എന്നാലും ഒരു പെണ്ണല്ലെ മൈരെ തല്ലണ്ടായിരുന്നു..!
നീരജ് : നി എൻ്റെ ഭാഗത്താണോ അതോ അവളുടെ ഭാഗത്താണോ..!
കിച്ചുവിൻ്റെ പ്രതികരണം തനിക്ക് അനുകൂലമല്ല തോന്നിയത് കാരണം നീരജ് ഗിയർ ഷിഫ്റ്റ് ചെയ്ത് വണ്ടിയുടെ സ്പീഡ് കൂട്ടി..!
കിച്ചു : സ്പീഡ് ഇത്തിരി കൂടിയൊ…?🫨
നീരജ് : ഏയ്..! തോന്നിയതാവും..!😈
കിച്ചു : അണ്ണാ ഇത്തിരി സ്പീഡ് കുറയ്ക്കണ്ണാ…!
നീരജ് : നി എൻ്റെ ഭാഗത്താണോ അതോ അവളുടെ ഭാഗത്താണോ..?
കിച്ചു : അജയ് ഈസ് മൈ ഫ്രണ്ട്…🤠
നീരജ് : ഏഹ്…🙄..?
