നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

“..താൻ ഈ വീടിന് കാവലായി നിൽക്കുന്നിടത്തോളം കാലം ഞാനീ വീട്ടിലുള്ളവരുടെ കാവലായി നിൽക്കാൻ വിധിക്കപ്പെട്ടവൻ ആവുന്നു..! പുറമേ നിന്നുള്ള ദുഷ്ട ശക്തികളിൽ നിന്നും ഞാനവരെ രക്ഷിക്കും..!

 

 

കള്ളൻ്റെ അടുത്തേക്ക് ചെന്നതും നീരജിൻ്റെ വയറ്റത്തേക്ക് ഒരു ആഞ്ഞ് ചവിട്ട്..! ചവിട്ട് കിട്ടിയ മാത്രയിൽ നീരജ് പിന്നിലേക്ക് വയറും പൊത്തിപ്പിടിച്ച് വീണു..! കല്ല് കൊണ്ട് കൈ മുറിഞ്ഞു..! വീണിടത്ത് നിന്നും നീരജ് പിന്നെയും എഴുന്നേറ്റു ഒരു സിംഹം കണക്കെ..! മുൻപിൽ നിന്ന ആളും ആളുടെ രൂപവും കണ്ട് നീരജ് സ്റ്റക്ക് ആയി നിന്നു…!

 

.

.

.

.

 

(കുറച്ച് മണിക്കൂറുകൾക്ക് മുൻപ് )

 

 

രാത്രി അതിൻ്റെ പീക്കിൽ നിൽക്കുന്ന സമയം..! റോഡെല്ലാം വിജനമായി കിടക്കുന്ന സമയം..! തെരുവ് വിളക്കുകൾ മിന്നിയും തെളിഞ്ഞും കത്തി..! അതിന് ചുറ്റും വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്ന ഈയാം പാറ്റകൾ..! ഈ സമയം റോഡിലൂടെ പൊടി പാറി പറത്തിക്കൊണ്ട് ഒരു ബ്ലാക്ക് കളർ ജീപ്പ് കോമ്പസ് ചീറി പാഞ്ഞ് വന്നു..!

 

 

പ്രവീൺ : എൻ്റെ പൊന്ന് ലൈലു ഒന്ന് പയ്യെ ഓടിക്ക്..!

 

 

പ്രവീൺ സീറ്റ് ബെൽറ്റ് വലിച്ച് നേരിട്ട് കൊണ്ട് കാറോടിക്കുന്ന ലീലയോട് പറഞ്ഞു..!

 

 

ലീല : ഇതൊക്കെ ഒരു ത്രിൽ അല്ലെ മോനെ..! ഇതിനെയൊക്കെ ഇങ്ങനെ പിടിച്ചാലോ..പിക്ചർ അബി ബാക്കി ഹേ…😈

 

 

ലീല ഗിയർ ഷിഫ്റ്റ് ചെയ്തു..,വണ്ടിയുടെ സ്പീഡ് പിന്നെയും കൂടി..!

 

 

പ്രവീൺ : ഞാൻ എന്നാ ശോഭാൻ്റിയെ വിളിച്ച് പറയട്ടെ…😐

 

 

ലീല : എന്ത്…👀

 

 

ലീല ഡ്രൈവ് ചെയ്തു കൊണ്ട് പ്രവീണിനെ നോക്കി..!

 

 

പ്രവീൺ : നമ്മൾ വരുന്ന കാര്യം..!

 

 

ലീല : ഓ…വേണ്ടാ..! എന്തായാലും അങ്ങോട്ട് തന്നല്ലേ പോണേ..! ആൻ്റിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ..!

 

 

പ്രവീൺ : വീട്ടിൽ നിന്ന് ആരേലും വിളിച്ച് പറഞ്ഞ് കാണൊ നമ്മൾ വരുന്നത്..!

 

 

ലീല : പറഞ്ഞലെന്ത് പറഞ്ഞില്ലെങ്കിൽ എന്ത്..! നി ഇങ്ങനെ നെഗ്റ്റീവ് ആവല്ലെ പാച്ചു..!

 

 

പ്രവീൺ : അല്ല ഞാൻ പറഞ്ഞെന്ന് ഉള്ളൂ..! നീയുള്ളത് കൊണ്ടാ ഞാൻ വന്നത് ഇല്ലേ പിള്ളാരുടെ ഒപ്പം കറങ്ങാൻ പോവാ പറഞ്ഞിട്ടിരുന്നതാ..!

 

 

ലീല : പിള്ളേരെ എന്തിനാടാ കൂട്ട് പിടിക്കുന്നത് പെണ്ണിൻ്റെ ഒപ്പം കറങ്ങാൻ പോവനല്ലേ..! എന്തേലും പ്രശ്നം ആയ അതാ പിള്ളാരുടെ തലയിലും😹

 

 

പ്രവീൺ : 😅 അങ്ങനെ ഒന്നുമില്ല..!

 

 

ലീല : ആദ്യം മോൻ പഠിക്ക് എന്നിട്ട് പോരെ കറക്കം ഒക്കെ..! മധു ആൻ്റി വിളിച്ചപ്പോ പറഞ്ഞായിരുന്നു നിൻ്റെ പഠനത്തിൻ്റെ പ്രോഗ്രസ്..! ഇനി ഏതോക്കെ സെമിലെ പേപ്പർ കിട്ടാൻ ഉണ്ട്..!

 

 

പ്രവീൺ : ആകെ ഒരു സമാധാനം ചേച്ചിൻ്റെ ഒപ്പം വരുമ്പോഴാണ്..! അതും കൂടി കളയല്ലേ…

 

 

ലീല : ചുമ്മാതാ മോനെ…😹

 

 

അങ്ങനെ എന്തൊക്കെയോ പറഞ്ഞും സംസാരിച്ചും കൊണ്ട് ശ്രീലീലയും പ്രവീണും അവരുടെ ആൻ്റിയായ ശോഭ വിശ്വംഭരൻ്റെ വീട്ടിലേക്ക് യാത്ര തുടർന്നു..!

 

 

ഏതാണ്ട് ഒന്നേ മുക്കാല് രണ്ട് മണി ആയപ്പോഴേക്കും ശ്രീലീലയും പ്രവീണും ആൻ്റിയുടെ വീടിനടുത്തെത്തി..! ശ്രീലീല കാർ ഗേറ്റിന് മുൻപിൽ നിന്ന് കുറച്ച് മാറി മതിലിൻ്റെ ഓരത്ത് നിറുത്തി..!

 

 

പ്രവീൺ : ആൻ്റിയേ വിളിച്ച് പറയട്ടെ നമ്മൾ വന്ന കാര്യം..!

 

 

ശ്രീലീലയെ എല്ലാവരും ലൈലു എന്നാണ് വിളിക്കുന്നത്..!

 

 

ലൈലു : അപ്പൊ പിന്നെ സർപ്രൈസ് പൊളിയില്ലേ…മണ്ടാ..🙂

 

 

പ്രവീൺ : എന്നാ പിന്നെ വാച്ച് മാൻ അങ്കിളിനെ വിളിച്ചാലോ..!

 

 

ലീല : നിൻ്റെയില് നമ്പർ ഉണ്ടോ..👀

 

 

പ്രവീൺ : ഇല്ല…🫠

 

 

 

ലീല : എന്ന വാ..!

 

 

ഡോർ തുറന്ന് ലീല പുറത്തിറങ്ങി..! ഒപ്പം കൈകൂട്ടി തിരുമ്പിക്കൊണ്ട് പ്രവീണും..!

Leave a Reply

Your email address will not be published. Required fields are marked *