സുമ : ഒടുവിൽ നീയക്കോ കൂടി ആ..തള്ളയെ കൊല്ലോ..😂
നീരജ് : അറം പറ്റണ വർത്താനം പറയല്ലേ മൈരാ..!
സുമ : ഓ…ഞാനത് തിരിച്ച് എടുത്തിരിക്കുന്നു..! ഇനി ഞാൻ പറഞ്ഞിട്ട് അവര് പടം ആവണ്ടാ..!
നീരജ് : എന്തോന്ന് മലരേ..! നീയൊരു ദുരന്തം ആയി മാറല്ലേ..!
സുമ : ഓ…!
ഒടുവിൽ സുമ വണ്ടിക്കൊണ്ട് വീട്ടിനു മുന്നിൽ നിറുത്തി..! ചെയർ ഇറക്കി അവനെ പൈസയും കൊടുത്ത് വിട്ടാക്കി..! നീരജ് അതും ഉരുട്ടി ശോഭമ്മയെ കാണിക്കാൻ കൊണ്ട് പോയി..!
നീരജ് : ഇതാണ് മൊതല്..! ഇതെങ്ങാനും വർക്ക് ആയാ നല്ല സാധനം പണം എറിഞ്ഞ് വാങ്ങിച്ചോണം..😅
ശോഭമ്മ : എനിക്കൊരു പേടി പോലെ മോനേ..!
നീരജ് : എന്തിനെ..,എല്ലാം ഞാൻ ഏറ്റു..! എന്തെ പോരെ..😊
നീരജ് മുകളിലെ റൂമിലേക്ക് നടന്നു..! മുത്തശി അച്ചുവുമായി കാര്യമായ സംസാരത്തിൽ ആയിരുന്നു..!
നീരജ് : എഴുന്നേറ്റ് മാറടി..!
ബെഡിൽ ഇരുന്ന അച്ചുവിനോടായി നീരജ് പറഞ്ഞു..!
അച്ചു : 👻
അച്ചു തിരിച്ച് അവനെ കോക്ക്രി കാട്ടി..!
മുത്തശി : അവള് അവിടെ ഇരുന്നോട്ടെ മോനേ..😊
നീരജ് : മുത്തശ്ശിയോട് ഒരു കാര്യം ചോദിച്ച സത്യം പറയോ..!
മുത്തശി : ചോദിക്കു , നോക്കട്ടെ..
നീരജ് : മുത്തശിക്ക് എപ്പോഴും ഇവിടെ ഈ റൂമിൽ തന്നെ ഇരുന്ന് ബോർ അടിക്കണില്ലെ..!
മുത്തശി : നല്ല ചോദ്യയായി , എല്ലാം എൻ്റെ വിധിയാണ് കുട്ടിയെ..! ഇങ്ങനെ കിടക്കാൻ ആവും ഈ ജീവിതത്തിൽ എനിക്ക് പറഞ്ഞിട്ടുള്ള വിധി..! അല്ലേലും വയസും പ്രായോം ആയില്ലേ..ഇനിയിപ്പോ ഞാനായി എന്ത് ചെയ്യാനാ..! ഒരു മൂലയ്ക്ക് ഇങ്ങനെ കിടക്ക മരിക്കണ വരെ..!
നീരജ് : അങ്ങനെയിപ്പോ എല്ലാം വിധിക്ക് വിട്ടു കൊടുക്കണ്ടാ..! നമുക്കെ ഒന്ന് ഇരുന്ന് നോക്കിയാലോ..!
മുത്തശി : നല്ല കാര്യായി, വൈദ്യൻ മാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എന്നെക്കൊണ്ട് ഇരികാൻ പറ്റിയിട്ടില്ല..!
നീരജ് : അത് വൈദ്യൻ മാർ അല്ലെ..! പതിനെട്ടിൻ്റെ അടവൊന്നും വേണ്ട തൽക്കാലം ഒരു മൂന്നിൻ്റെ അടവ് ഒന്ന് പയറ്റി നോക്കിയാലോ..!
നീരജ് മുത്തശിയുടെ കാലിൽ തൊട്ടു..!
നീരജ് : തൊടുന്നത് വല്ലതും അറിയുന്നുണ്ടോ മുത്തശി..!
മുത്തശി : അരയ്ക്ക് കീപ്പോട്ട് എനിക്ക് ഒന്നും അറിയില്ല കുട്ടിയെ..!
നീരജ് : ഞാൻ മുത്തശിയെ പൊക്കി എടുക്കട്ടെ..!
മുത്തശി :😊
നീരജ് അരയ്ക്ക് അടിയിലൂടെ കയ്യിട്ട് മുത്തശിയെ കോരി എടുത്തു..! സഹായത്തിന് ശോഭമ്മയും അച്ചുവും..! നീരജ് മുത്തശിയെ താങ്ങിയപ്പോ,ശോഭമ്മ മുത്തശിയുടെ തലയും കഴുത്തും താങ്ങി..! അവർ മെല്ലെ മുകളിൽ നിന്നും താഴ്ത്തേക്ക് പടികൾ ഇറങ്ങി നടന്നു..! ആ സമയം കൊണ്ട് ബിന്ദു ചേച്ചി വീൽ ചെയർ നിവർത്തി നേരെയാക്കി വച്ചു..!
നീരജ് : എന്തേലും ബുദ്ധിമുട്ട് തോന്നുവാണെ പറയണേ..!
നീരജ് പതുക്കെ മുത്തശിയെ ചെയറിലേക്ക് ഇരുത്താൻ ശ്രമിച്ചു..!
ശോഭമ്മ : ഡാ..മെല്ലെ നോക്കി..! അമ്മെ എന്തേലും വേദനയോ പ്രശ്നമോ തോന്നുവാണേ പറയണേ..!
ഒടുവിൽ നീരജ് മുത്തശിയെ ചെയറിൽ ഇരുത്തി..! എന്നിട്ട് പയ്യെ വിട്ട് മാറി..! എല്ലാവരും മുത്തശിയെ ഉറ്റു നോക്കി..!
മുത്തശി : 😊
ശോഭമ്മ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല എന്ന് കണ്ടപ്പോ എല്ലാരും സന്തോഷത്തിൽ ആയി..! അച്ചു ഒരു പൂമ്പാറ്റയെപോലെ മുത്തശിക്ക് ചുറ്റും ഓടി..! മുത്തശ്ശിയുടെ ചിരി കണ്ടിട്ട് ശോഭമ്മ സന്തോഷം കൊണ്ട് കരഞ്ഞുപ്പോയി..! അവർ നീരജിനെ കെട്ടി പുണർന്നു.., ഒരായിരം നന്ദി ആ വാരിപുണരലിൽ ഉണ്ടായിരുന്നു..!
