ശോഭമ്മ : അതീ തണുപ്പിൻ്റെ ആവും..! രാത്രി കിടക്കാൻ വയ്കാനൊന്നും നിക്കണ്ടാ..! ആറ് മണി ആവുമ്പോഴേക്കും ഗേറ്റ് പൂട്ടിക്കോ..! ഇനിയിപ്പോ ആര് വരാനാ..!
നീരജ് : ഓകെ..🤗
ശോഭമ്മ : ഗേറ്റ് പൂട്ടിക്കോ പറഞ്ഞത് നി പിന്നെയും മഞ്ഞ് കൊള്ളാണ്ടിരിക്കാൻ ആണ്..! അല്ലാതെ ഗേറ്റ് പൂട്ടിയിട്ട് മഞ്ഞ് കൊണ്ട് നടക്കാൻ അല്ല..!
നീരജ് : ഓ…ഉത്തരവ്..🫠
ശോഭമ്മ: 🤭
മുത്തശ്ശി : വെള്ളത്തിൽ ഇത്തിരി പനി കൂർക്കൻ്റെയിലയിട്ട് ആവി പിടിച്ച് മതി..🤗
നീരജ് : 😊👍
പകൽ മുഴുവൻ പറമ്പിലെ അല്ലറ ചില്ലറ പണിയിൽ മുഴുകി നടക്കുവായിരുന്നു നീരജ്..! ഇടയ്ക്ക് ഇൻ്റർവെൽ എന്നോണം ആൻ്റപ്പനെയും,അമലിനെയും വിളിച്ചു..! ഒരു കാര്യവുമില്ലാതെ തോട്ടത്തിലൂടെ ഓരോ കാര്യങ്ങള് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടന്നു..!
അമൽ : നിനക്ക് വല്ല കാര്യവും ഇണ്ടാ വല്ലവൻ്റെയും വീട്ടിൽ പോയി പാറാവ് പണി ചെയ്യാൻ..!
നീരജ് : പാറാവ , ഞാനിവിടത്തെ മോഡേൺ കാര്യസ്ഥൻ ആണ്..!
അമൽ : മൈരാണ് , നിനക്ക് ഞാൻ ഒരു വർക്ക് സെറ്റ് ചെയ്ത് തന്നതല്ലേ..! അപ്പോ നിനക്ക് അഭിമാനം, താറ് പൂറ്..! ഇപ്പൊ അഭിമാനം എവിടേ മൈരെ ആവിയായി പോയ..!😤
നീരജ് : അങ്ങനെ അഭിമാനം നോക്കിയിട്ട് ജീവിക്കാൻ പറ്റോ അളിയാ..! നമ്മളൊക്കെ മനുഷ്യന്മാർ അല്ലെ..!
അമൽ : നി ആ പണി വിട്ട് ഇങ്ങോട്ട് വാ..! അപ്പൻ എന്നെ പിടിച്ച് കുറച്ച് കുറച്ച് പണിയായ് തന്നൊണ്ടിരിപ്പാണ്..! നീയും കൂടി വന്ന എനിക്കുള്ള പകുതി പണി ഷെയര് ചെയ്യാ..!
നീരജ്: വേണമെന്നില്ല , ഇത് നല്ല പണിയാടാ..! നോ പ്രഷർ, നോ ടെൻഷൻ..! ഓൺലി വൈബ്സ്…
അമൽ : അല്ലേലും നിനക്ക് എൻ്റെ അണ്ടറിൽ പണിയെടുക്കുന്നതിനെക്കാളും നല്ലത് അവിടെ നിൽക്കുന്നതാണല്ലൊ..! അപ്പോ പിന്നെ ഈ അഭിമാനക്ഷതം ഒന്നും ഇല്ലല്ലോ…
അങ്ങനെ എന്തൊക്കെയോ പറഞ്ഞോണ്ട് ഇരിക്കുമ്പോ ബിന്ദു ചേച്ചി പാല് വാങ്ങാൻ പോവാൻ വിളിച്ചു..! ഞാൻ പറമ്പിൽ നിന്നും തിരികെ വന്നു..! അവിടെ നിന്നും പെറുക്കിയ തേങ്ങകൾ ചായപ്പിൻ്റെ സൈഡിൽ കൊണ്ട് പോയി കൂട്ടിയിട്ടു..! പൈപ്പിൽ കയ്യും കാലും കഴുകി..! നേരെ കടയിലേക്ക് പോവാൻ ബൈക്ക് എടുത്തു..! ഞാൻ ഒഴികെ ബാക്കി എല്ലാവരും ഗാർഡനിലെ ബെഞ്ചിൽ കൊച്ച് വാർത്താനവും പറഞ്ഞിരുപ്പാണ്..!
നീരജ് ബൈക്ക് എടുത്തു..! അപ്പൊ തന്നെ പിന്നാലെ വന്ന് അച്ചുവും ബൈക്കിൽ കയറി..!
ബിന്ദു : അച്ചു വണ്ടിയിൽ നിന്ന് ഇറങ്ങ്..!
അച്ചു : ഞാനും പോവും..!
നീരജ് : ഞാൻ കടയ്ക്കാണ് കുരിപ്പെ..!
അച്ചു : ഞാനും വരും..!
നീരജ് : എന്ന ഞാനിപ്പോ പോണില്ല..!
അച്ചു : എന്നാ ഞാനും പോണില്ല..!
നീരജ് : ചേച്ചി….
ശോഭമ്മ : അവളും വന്നോട്ടെടാ..!
നീരജ് : എന്തിനെ..! എന്നാ പിന്നെ ഈ പൈസൻ്റെ ബാലൻസ് ഇവിടെ കിട്ടുന്നു ആരും പ്രതീക്ഷിക്കണ്ട..😉
നീരജ് മെല്ലെ ബൈക്ക് മുന്നോട്ട് എടുത്തു..!
ബിന്ദു : അച്ചു പിടിച്ച് ഇരുന്നോണേ.. ഡാ..മെല്ലെ പോയ മതി..!
പിന്നിൽ നിന്നും ബിന്ദു ചേച്ചി വിളിച്ച് പറഞ്ഞു..! ഗേറ്റിന് മുൻപിൽ എത്തിയപ്പോൾ നീരജ് വണ്ടി നിറുത്തി..!
നീരജ് : പോയി …ഗേറ്റ് തുറക്ക്..!
അച്ചു : നീ പോയി ഗേറ്റ് തുറക്ക്..!😏
നീരജ് : അപ്പൊ വണ്ടി ആര് നോക്കും..?😐
അച്ചു : ഞാൻ നോക്കും..😏
നീരജ് : ഇതെന്താ കാക്ക ആട്ടൽ ആണെന്ന് കരുതിയാ😹
അച്ചു : വണ്ടി എങ്ങോട്ടും ഓടി പോവില്ല..! ഞാൻ പോയി ഗെയ്റ്റ് തുറന്ന നീ എന്നെ കൊണ്ട് പോവാതെ വണ്ടിയും കൊണ്ട് പോവും..!
