നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

അന്ന് രാത്രി ശോഭമ്മ പറഞ്ഞത് പോലെ നേരത്തെ ഗേറ്റും പൂട്ടി ഞാനും കിടന്നുറങ്ങി..! എത്രയോക്കെ തണുപ്പായലും എനിക്ക് ഒരു കുളി , അത് നിർബന്ധം ആണ്..! അങ്ങനെ കുളി കഴിഞ്ഞപ്പോ തണുപ്പ് പിന്നെയും കൂടി..! നല്ലൊരു കട്ടിയുള്ള ഒരു ബനിയനും ഷോർട്ട്സും എടുത്തിട്ട് പുതച്ച് മൂടി ഞാൻ കിടന്നു..! പെട്ടെന്നൊന്നും നേരം വെളുക്കല്ലേ ഈശ്വര എന്ന് പറഞ്ഞ് നീരജിൻ്റെ മനസ്സ് മന്ത്രിച്ചു..! അഥവാ വെളുത്താലും രാവിലേക്കുളള പാൽ പാക്കറ്റും വാങ്ങിയിട്ടുണ്ട്..! തണുപ്പ് അരിച്ചിറങ്ങിയപ്പോ ചീവിടിൻ്റെ ഒച്ച കൂടിയത് പോലെ ..! ആ സുഖത്തിൽ ആ പതുത്ത മെത്തയിൽ സമാധാനത്തോടെ നീരജ് കിടന്നുറങ്ങി..!

 

.

.

.

.

.

.

 

രാത്രി ഡെയ്‌സിയുടെ ഉച്ചത്തിലുള്ള കുര കേട്ടിട്ടാണ് നീരജ് കണ്ണ് തുറന്നത്..! എഴുന്നേൽക്കണ്ട എഴുന്നേൽക്കണ്ട എന്ന് കരുതിയതാണ് പക്ഷേ എഴുന്നേറ്റ് പോയി..!

 

 

നീരജ് : നായിൻ്റെ മോള്, മനുഷ്യനെ സമാധാനത്തോടെ കിടന്നുറങ്ങാനും സമ്മതിക്കില്ല..!

 

 

നീരജ് തല മാന്തി കൊണ്ട് എഴുന്നേറ്റു..! കാല് തറയിൽ വച്ചപ്പോ തന്നെ നല്ല തണുപ്പ്..! അവൻ സൈഡിൽ നിന്നും തൊപ്പിയെടുത്ത് തലവഴിയിട്ടു..! ഇനി മഞ്ഞ് കൊണ്ടിട്ട് ഒന്നൂടെ പനി വരുത്തി വയ്ക്കണ്ട..! ഡെയ്സി പിന്നെയും കുരച്ചു, നിറുത്താതെ..🐩🐶

 

 

നീരജ് : ഒന്ന് നിറുത്ത് മൈരെ..! ദാ വരുന്നു..!

 

 

ഇനി ഡെയ്സി എങ്ങാനും ഫെമിനിച്ചി ആണോ..! അല്ല പുരുഷ വിരോധി ആയതു കൊണ്ടാണോ ഇനി നീരജിനെ കിടത്തി ഉറക്കാത്തത് എന്നൊരു സംശയം ..!

 

നീരജ് ഡോറിൻ്റെ സൈഡിൽ ചാരി വച്ചിട്ടുള്ള മാമൻ്റെ മുള വടി എടുത്തു..! പേടിക്കാൻ ഒന്നുമില്ലെങ്കിലും രാത്രിയിലെ സുരക്ഷയ്ക്കായി മാമൻ കരുതിയ വടിയാണത്..! ഡെയ്‌സിയുടെ കുരയ്ക്കൽ കണ്ട് അവൻ ലൈറ്റ് ഒന്നും ഇടാൻ നിന്നില്ല..! ഗാർഡനിൽ ഒരു ഭംഗിക്ക് സെറ്റ് ചെയ്തിട്ടുള്ള പോസ്റ്റിൽ നിന്നുള്ള വെളിച്ചം അവിടെ ആകെ പരന്നിരുന്നു..! പുറത്തെ വെളിച്ചത്തിൽ മഞ്ഞിൻ്റെ കാഠിന്യം നീരജ് കണ്ട് മനസ്സിലാക്കി..! അവൻ വടിയും കൊണ്ട് കൂടിൻ്റെ അടുത്തേക്ക് നടന്നു..! ഒപ്പം കയ്യിൽ കരുതിയ ഒരു ടോർച്ചും..! ടോർച്ച് തെളിച്ച് അവൻ കൂടിന് ചുറ്റും നടന്നു..! അപ്പോഴും ഡെയ്സി കുര നിറുത്തിയില്ല..! നീരജ് വടി കൊണ്ട് കൂട്ടിൽ ഒന്ന് മെല്ലെ തല്ലി..! വല്ല ഇഴ ജന്തുക്കളും ആണേൽ ശബ്ദം കേട്ട് പൊക്കോട്ടെ കരുതി..! അവൻ ചുറ്റും ടോർച്ച് അടിച്ച് കൊണ്ട് നോക്കിയപ്പോ പിന്നിൽ നിന്നും കാൽ പെരുമാറ്റത്തിൻ്റെ ഒരു ശബ്ദം ..! നീരജ് തിരിഞ്ഞതും ഷൂസ് ഇട്ട കാല് കൊണ്ട് നെഞ്ചിലേക്ക് ചവിട്ട് കിട്ടിയതും ഒപ്പം..! ചവിട്ട് കിട്ടിയ മാത്രയിൽ കയ്യിലെ വടിയും ടോർച്ചും തെറിച്ച് വീണു..! ടോർച്ച് വെളിച്ചത്തിൽ പുൽ നാമ്പുകൾ മതിലിൽ പ്രതിബിംബം ഉണ്ടാക്കി..! നീരജ് ചവിട്ട് കിട്ടിയ ഭാഗത്തേക്ക് നോക്കിയപ്പോ ഒരാൾ പൂച്ചട്ടി പൊക്കിയെടുത്ത് തനിക്ക് നേരെ എറിയാൻ വരുന്നത് കണ്ടു..! പൂച്ചട്ടി തൻ്റെ മേലേക്ക് ഇട്ടതും നീരജ് ഉരുണ്ട് മാറി..! ഒരു നൂലിഴ വ്യത്യാസത്തിൽ അവൻ ഒഴിഞ്ഞ് മാറി..! തൻ്റെ മുൻപിൽ നിൽക്കുന്നത് ഒരു കള്ളൻ ആണെന്ന് നീരജിനെ മനസിലായി..! ഇരുട്ടിൽ മുൻപിലെ ആളുടെ മുഖം അവൻ കണ്ടില്ല..! മതിലിന് പുറത്ത് നിന്നും ചുവന്ന നിറത്തിൽ ബ്രേക്ക് ലാമ്പിൻ്റെ വെട്ടം തെളിഞ്ഞു കണ്ടൂ..! ഒരാളല്ല ,ഒരു കൂട്ടം തന്നെ ഉണ്ടാവാം..! താൻ സെക്യൂരിറ്റി ആയിരിക്കുന്ന ഇടത്തോളം കാലം ഈ വീട്ടിൽ നിന്നും പുറത്തുള്ള ഒരുത്തനും കേറി ഒരു മൊട്ട് സൂചിപ്പോലും എടുക്കാൻ പാടില്ല..!

നീരജ് ചാടി എഴുന്നേറ്റു..! തനിക്ക് നേരെ കൈ നീട്ടിയാളുടെ മുഖത്തേക്ക് കൈ നീട്ടി രണ്ടെണ്ണം കൊടുത്തു..! പിന്നിലേക്ക് വേച്ചുപോയ ആളുടെ വയറ്റത്തേക്ക് ഒരു സൈഡ് കിക്ക് കൂടി കൊടുത്തപ്പോ കള്ളൻ തെറിച്ച് പൂച്ചട്ടിയുടെ സൈഡിലേക്ക് പോയി വീണു..! പൂച്ചട്ടിയിൽ തല കൊണ്ട് ഇടിച്ചത് കാരണം കള്ളൻ അവിടെ തന്നെ ചുരുണ്ട് കിടന്നു..! ഒപ്പം ഉറക്കെ ചുമയ്ക്കുകയും ചെയ്തു..! ഈ കോലാഹലങ്ങളുടെ സൗണ്ട് കേട്ട് വീട്ടിൽ വെളിച്ചം തെളിഞ്ഞു..! പിന്നിലെ ചായപ്പിൽ നിന്ന് ബിന്ദു ചേച്ചി ഇറങ്ങി വരുന്നത് നീരജ് കണ്ടു..! നീരജ് കള്ളൻ്റെ അടുത്തേക്ക് നടന്നു ചെന്നു…! മുഖം കാണാത്ത രീതിയിൽ മലന്നാണ് കള്ളൻ്റെ കിടത്തം..! ഈ സമയം വെളിയിൽ നിന്നും മതിലു ചാടി ഒരുത്തൻ കോമ്പൗണ്ടിനകത്തേക്ക് ചാടി..! ചാടിയവൻ നീരജിനേകണ്ട് പകച്ച് നോക്കി നിന്നു..! അപ്പോഴേക്കും ശോഭമ്മ വീടിന് പുറത്തേക്ക് വരുന്നുണ്ടായിരുന്നു..! എന്തായാലും കള്ളൻമാരെ വെറുതെ വിടാൻ നീരജിന് താൽപ്പര്യം ഇല്ലായിരുന്നു..! ഒരുത്തൻ അടി കൊണ്ട് ചുരുണ്ടപ്പോ വേറൊരുത്തൻ പകച്ച് നിൽക്കുന്നു..! നീരജ് ചുവട്ടിൽ കിടക്കുന്നവൻ്റെ അടുത്തേക്ക് നടന്നു..! ആ നിമിഷം നീരജ് മിന്നൽ മുരളിയിലെ ജെയ്സൺ ആയി മാറിയപ്പോലെ ..!

Leave a Reply

Your email address will not be published. Required fields are marked *