നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

വീടിൻ്റെ മതിലിനോട് ചേർന്ന് കാർപോർച്ചിന് സൈഡിലായി കെട്ടിയ ഒരു ചെറിയ ഔട്ടോസ്..! ഒരു ഇടത്തരം ഒറ്റമുറി റൂമും ചെറിയൊരു ബാത്ത്റൂം പിന്നെ വെളിയിലെ തിണ്ണയും ഇതാണ് എൻ്റെ പുതിയ താവളം..!

 

 

ശോഭ: ഇന്ന് വൃത്തിയക്കിയതാണ്..! വേണേങ്കിൽ ചായപ്പില് അവരോടൊപ്പം കിടക്കാം..! അവിടെ വേറെ റൂം ഉണ്ട്..!

 

 

നീരജ് : ഓ..വേണ്ട ഇത് മതി..😊

 

വിരസതയാർന്ന മനസുമായി നീരജ് ചിരിക്കാൻ ശ്രമിച്ചു..!

 

 

ശോഭമ്മ : എന്ന ബാഗും സാധനങ്ങളും ഇവിടെ വച്ചോ..! ചായ കുടിക്കാ ഡ്രസ്സ് മാറി വന്നോളു..!

 

 

ശോഭമ്മ അത്രയും പറഞ്ഞ് വെളിയിലേക്ക് പോയി..! തൻ്റെ മകൻ്റെ വയസിനെക്കാളും താഴെ ആയത് കൊണ്ടും ഞാനവർക്ക് മകനെപ്പോലെ ആയത് കൊണ്ടും അവരെന്നോട് അമ്മയെന്ന് വിളിച്ച മതി പറഞ്ഞു..! പിന്നെയി അമ്മാ വിളിയിൽ ഒരു തരം ക്രിഞ്ചും ഞാൻ വിളിക്കുന്നത് കൊണ്ട് പിച്ചക്കാരൻ ടച്ച് വരുന്നത് കൊണ്ടും എല്ലാരും വിളിക്കും പോലെ ശോഭമ്മ വിളിച്ച മതീന്ന് പറഞ്ഞു..! അല്ലെങ്കിലും ഞാനെൻ്റെ അമ്മയെ അമ്മാന്ന് വിളിച്ചത് വളരെ കുറവാണ്..! ഞാൻ തള്ളേ എന്നാ വിളിക്കു,അതാണ് അതിൻ്റെയൊരു സുഖം..!

 

ഡ്രസ്സ് മാറുന്നതിന് മുൻപായി ഞാൻ ആൻ്റപ്പനെ വിളിച്ച് പറഞ്ഞു.. ഇവരന്നെ ട്രപ്പിലാക്കിയ കാര്യം..! അതിനെ ആ പന്നി ” നിനക്ക് അങ്ങിനെ തന്നെ വേണടാ” എന്ന പറഞ്ഞത്.., മലരൻ..! അതോടെ ആ സംസാരം നീണ്ടു നിന്നില്ല..! ” ഇനി ഇവനും കൂടി അറിഞ്ഞുള്ള കളിയാണോ.. യേ അവൻ അങ്ങനെ ചെയ്യില്ല,കാരണം ഞാൻ ഇങ്ങനെ രക്ഷപെടാൻ അവൻ സമ്മതിക്കില്ല..😹

 

 

അങ്ങനെ ഡ്രെസ്സും മാറി ഞാൻ ചായ കുടിക്കാൻ വീടിന് പിന്നിലേക്ക് ചെന്നു..! ആ അതിന് മുൻപ് ഇവരെയൊക്കെ ഒന്ന് പരിചയപെടുത്തി തരാ..!

 

ചെസ്റ്റ് നമ്പർ വൺ..ബിന്ദു..! ഈ ചുരിദാർ ടോപ്പും ഇട്ട് ഡെസ്കിൽ ഇരുന്ന് ചായ കുടിക്കുന്ന ഇവരെ കണ്ട ഇവരാണ് ഈ വീടിൻ്റെ ഉടമ എന്ന് തോന്നുമെങ്കിലും അതു വെറും തോന്നലാണ്..! ഈ ബിന്ദു ചേച്ചിയാണ് ഇവിടത്തെ ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്..! ഒരു മോളുണ്ട് പഠിക്കുന്നു എന്നാണ് എനിക്ക് കിട്ടിയ ഇൻ്റർപോൾ അറിവ്..!

 

 

ചെസ്റ്റ് നമ്പർ ടൂ…ശോഭ കൃഷ്ണരാജൻ..! കണ്ടാ പാവമെന്ന് തോന്നുന്ന ഈ പച്ചക്കറി അരിയുന്ന ആളാണ് ഈ വീടിൻ്റെ ഹോം മിനിസ്റ്റർ..! ഒരു കണക്കിന് പാവം ഒക്കെ ആണെങ്കിലും ഊക്കിയപ്പോ ഈ പാവത്താനിസം ഒന്നും കണ്ടില്ല..! രണ്ട് മക്കൾ ഒരു പെണ്ണും ഒരു ആണും രണ്ടാളും നിലവിൽ നാട്ടിൽ ഇല്ല കല്യാണം കഴിച്ച് വിദേശത്ത് ജോലി ചെയ്യുന്നു..! നോട്ട് ദി പോയിൻ്റ് മോളുടെയും കല്യാണം കഴിഞ്ഞു..! പിന്നെ ശോഭമ്മ എന്ന് വിളിച്ച മതി പറഞ്ഞത് കൊണ്ട് നാൻ ഇവിടെ സേഫ് ആണ് എന്നല്ല അതിനർഥം..! സജിയേട്ട ഞാൻ ഇപ്പോഴും പറയാണ്,ഇവിടെ എനിക്ക് ഇഷ്ടപ്പെട്ടില്ല..! ചിലപ്പോ പരിചയം ഇല്ലാത്ത സ്ഥലം ആയതിൻ്റെ വിരസത ആയിരിക്കും..!

 

 

ചെസ്റ്റ് നമ്പർ ത്രീ കൃഷ്ണരാജൻ എക്സ് മിൽട്രി നിലവിൽ നാട്ടിൽ ഇല്ല..! പടം ആയോ എന്നെനിക്കറിയില്ല…

 

 

എൻ്റെ നിൽപ്പ് കണ്ടിട്ട് ബിന്ദു ചേച്ചി ചായ തന്നു..!

 

 

ബിന്ദു : ഉം…വേഗം ചായ കുടിച്ചോ എന്നിട്ട് വേണം ഇരുനൂറ്റി അമ്പത് തേങ്ങ പൊതിക്കാൻ..!

 

 

ചായ കുടിച്ച് കൊണ്ടിരുന്ന ഞാൻ പെട്ടെന്നത് കേട്ടപ്പോ ഞെട്ടി..! ഒപ്പം ചായ നെറുകിൽ കേറി ഞാൻ ചുമച്ചു…! ആ നിമിഷം ഞാനാ ബ്ലഡി മാമനെ സ്മരിച്ച് പോയി..!

 

 

ബിന്ദു : എന്താ തേങ്ങ പൊതിക്കൻ അറിയില്ലേ..!

 

 

എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് ബിന്ദു ചോദിച്ചു..! ഞാൻ അതിനെ തല മാത്രം ആട്ടി..! ചായ കുടിച്ച് ഞാൻ തേങ്ങ പൊതിക്കാനായി മുറ്റത്തേക്ക് ഇറങ്ങി..! അപ്പോഴേക്കും പിന്നിൽ നിന്ന് വിളി വന്നു.. എഗെയിൻ ബിന്ദു..!”

 

 

ബിന്ദു : ഹലോ സാറേ ..

 

 

നീരജ് : (യേണ്ടി നീയെന്നെ തൊന്ത്രവ് പണ്ണിറെ ..നാൻ എന്നെ പണ്ണെ…😕)

Leave a Reply

Your email address will not be published. Required fields are marked *