നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

ഈ സമയം കൊണ്ട് കിച്ചു തൂക്ക് പാത്രത്തിൽ പാല് വാങ്ങി തിരികെ വന്നു..! നീരജിൻ്റെ നിൽപ്പും നോട്ടവും പന്തിയല്ല കരുതി കിച്ചു നീരജിൻ്റെ കയ്യിൽ പിടിച്ചു വലിച്ചു..! ഒരു ആനയെ വഴി തെളിച്ച് കൊണ്ട് വരുന്നത് പോലെ നീരജിന് കിച്ചു റോഡിലേക്ക് ഇറക്കി..! നീരജിൻ്റെ നോട്ടം മുഴുവനും ആ പെൺകുട്ടിയിൽ ആയിരുന്നു..! നീരജ് നോക്കുന്നത് കണ്ട് ആ പെൺകുട്ടി നീരജിന് സൂക്ഷിച്ച് നോക്കി..! എന്നിട്ട് വേറെ ഏതോ ഭാഗത്തേക്ക് നടന്നു പോയി..!

 

.

.

.

 

 

നീരജ് : എന്നാലും ആരായിരിക്കും..! ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ല..!

 

 

ബൈക്കിൽ ചാരി നിന്ന് കൊണ്ട് നീരജ് പറഞ്ഞു..!

 

 

കിച്ചു : സംസാരിച്ചതാണേൽ ചിലപ്പോ അടി കിട്ടിയേനെ..! നാട്ടുകാരുടെ കയ്യിൽ നിന്ന്..😏

 

 

നീരജ് : 👀

 

 

കിച്ചു : നോക്കണ്ട ഉള്ള കാര്യം തന്നാ പറഞ്ഞത്..! നിങ്ങള് ആ കൗണ്ടറിൽ നിന്ന് ആ പെണ്ണിനെ നോക്കിയ നോട്ടം ഉണ്ടല്ലോ..! എൻ്റെ തൊലി ഉരിഞ്ഞു പോയി..തേങ്ങ..! കഴപ്പ് എല്ലാവർക്കും ഉണ്ട് എന്ന് പറഞ്ഞ് ഇങ്ങനെ നോക്കോ..ആരേലും..!

 

 

നീരജ് : ഇത് കഴപ്പ് അല്ലടാ ഇത് പ്രേമാണം..! പരിശുദ്ധ കാതൽ..!

 

 

കിച്ചു : ഇത് പ്രശ്നം ആണേ..! ഇങ്ങനെ ആണേൽ അടി ഉറപ്പാണ്..!

 

 

നീരജ് : എനിക്കെന്തോ അവളെ മൊത്തത്തിൽ അങ്ങ് ഇഷ്ടപ്പെട്ടു..! അത്ര തന്നെ നി കേറ്..!

 

 

നീരജ് വണ്ടിയിലേക്ക് കേറി..!

 

 

കിച്ചു : ഇതൊക്കെ ഇത്തിരി ഓവർ അല്ലേ അണ്ണാ.! അതിന് ഇപ്പൊ കണ്ടല്ലേ ഉള്ളോ അപ്പോഴേക്കും പ്രണയമോ..

 

 

 

നീരജ് : എനിക്കും അതന്നെ അറിയാത്തത്..! ചിലപ്പോ ഇതായിരിക്കും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത്..!

 

 

കിച്ചു : ആവോ..! പക്ഷേ ഞങൾ ഇതിനെ കഴപ്പ് എന്ന് പറയും..!

 

 

നീരജ് പെട്ടെന്ന് ബ്രേക്ക് പിടിച്ചു..! ബൈക്ക് ചെറുതായി സ്കിഡായി..! ടയർ റോഡിൽ ഉരഞ്ഞ് ബ്ലാക്ക് ലൈൻ ആയി..! നീരജ് തിരഞ്ഞ് കിച്ചുവിനെ നോക്കി..!

 

 

കിച്ചു : അല്ല അണ്ണാ.., അങ്ങനെ അല്ല..! ഇതിപ്പോ ആ ചേച്ചി ആരാണെന്ന് അണ്ണനോ എനിക്കോ അറിയാൻ പാടില്ലല്ലോ..!

 

 

നീരജ് : അതിന്..?

 

 

കിച്ചു : ചിലപ്പോ കല്യാണം കഴിഞ്ഞതാണെങ്കിലോ..! നമുക്ക് എല്ലാം ഒന്ന് അന്വേഷിച്ച് അറിഞ്ഞിട്ട് പോരെ..! അണ്ണൻ വണ്ടിയെടുക്ക് എന്നിട്ട് പാല് കൊണ്ട് പോയി കൊടുക്ക് വെറുതെ വെച്ച് പിരിക്കണ്ട..!

 

 

കിച്ചുവിൻ്റെ വാക്ക് കേട്ടിട്ടാണോ എന്തോ നീരജ് വണ്ടി പിന്നെയും മുന്നോട്ട് എടുത്തോ..!

 

.

.

.

.

 

ബിന്ദു : ഇതെത്ര നേരമായടാ..?

 

 

നീരജ് : സൊസൈറ്റി കുറച്ച് ദൂരെ ആണ് ചേച്ചി…😄

 

 

ബിന്ദു : എന്താണ് ഒരു ചിരിയും കളിയും..!

 

 

നീരജ് : ഏയ്…ഒന്നൂല്ല..!

 

 

ബിന്ദു : അപ്പൊ എന്തോ ഉണ്ടല്ലോ മോനെ..?

 

 

നീരജ് : ഒന്നൂല്ല …

 

നീരജ് ചിരിച്ചു..!

 

 

“നീരജെ…നീരജെ..” ബിന്ദു ചേച്ചി കുലുക്കി വിളിച്ചു..!

 

 

നീരജ് : എന്താ ചേച്ചി..😄

 

 

ബിന്ദു : നീയിത് ഏത് ലോകത്താ..! കൊറെ നേരായല്ലോ ചിരിച്ചോണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് …😳

 

 

നീരജ് സ്വബോധം വീണ്ടെടുത്തു..!

 

 

ബിന്ദു : നിനക്ക് വേറെ കുഴപ്പം ഒന്നുമില്ലല്ലോ…👀

 

 

നീരജ് : ഏയ്..! അത് ഞാൻ വേറെ എന്തോ ആലോചിച്ചിട്ട്..!

 

 

ബിന്ദു : ശരി..! കഴിഞ്ഞെങ്കിൽ അച്ചുവിന് സ്കൂളിൽ കൊണ്ടാക്ക്..!

 

 

അച്ചുവിനെ ഇപ്പൊ സ്കൂളിൽ കൊണ്ട് വിടുന്നതും വിളിക്കാൻ പോകുന്നതും നീരജ് ആണ്..! വീടിന് വെളിയിൽ പോകാനുള്ള ഒരു അടവാണ് അത് ശരിക്കും..! സ്കൂൾ ബസിൻ്റെ ഫീസ് നീരജിന് വണ്ടിയിൽ എണ്ണയിടിക്കാനും കൊടുക്കും..!

 

 

നീരജ് തിരിച്ച് കോട്ടേഴ്‌സിലേക്ക് ചെന്നു..! കണ്ണാടി നോക്കി..എന്തൊക്കെയോ മനസ്സിൽ ചിന്തിച്ച് കൂട്ടി..! ആ പെൺ കുട്ടിയെ കുറിച്ച് ഓർത്തപ്പോ അവൻ മുൻപ് കേട്ട പാട്ട് പിന്നെയും വച്ചു..!

Leave a Reply

Your email address will not be published. Required fields are marked *