ശോഭമ്മ : നി പിന്നെയും പിന്നെയും അവള് , ഇവള് പറയുന്നത് കൊണ്ട്..!
നീരജ് : ഞാൻ പിന്നെ എന്ത് പറയണം , അല്ലയോ ഭവതി എന്ന് പറയണോ..!
ശോഭമ്മ : അവളുടെ കയ്യിൽ നിന്ന് നി വാങ്ങാനുള്ള നല്ല സാധ്യത കാണുന്നുണ്ട് ഞാൻ..!
നീരജ് : നി അല്ല നീരജ്..😹
ശോഭമ്മ : നിന്നേക്കാളും നാല് വയസിനെ മൂത്തതാ..! ചേച്ചിയാണ് അപ്പൊ ആ ഒരു മാന്യത എങ്കിലും കാട്ടടെ..!
നീരജ് : എന്നെക്കാളും നാല് വയസ് പറയുമ്പോ മുപ്പത് വയസാ..🧐
ശോഭമ്മ : മുപ്പതല്ല , ഇരുപത്തിയൊന്പത് കഴിഞ്ഞു..!
നീരജ് : അതന്നെയല്ലേ ഞാനും പറഞ്ഞത് മുപ്പത് എന്ന്..! അപ്പൊ ഹാഫ് തള്ള ആയല്ലേ..😹
ശോഭമ്മ : നിന്നെ ഉണ്ടല്ലോ നീരജെ..ഞാൻ..!😃
നീരജിന് തല്ലാൻ ഓങ്ങിയതും നീരജ് ഒഴിഞ്ഞ് മാറി..!
ബിന്ദു : പക്ഷേ ആ കുട്ടിയെ കണ്ടാ അത്ര വയസ് പറയില്ല ടാ..!
നീരജ് : കുട്ടിയാ..! ഏത് വകയ്ക്ക്..! ക്ലാസ് ഫോട്ടോ വല്ലതും എടുത്ത് വെച്ച് നോക്കി നോക്ക് ചിലപ്പോ കൂടെ പഠിച്ചത് എങ്ങാനും ആവും..!😹
ശോഭമ്മ : നീരജെ നിനക്ക് ഇത്തിരി കൂടണ്ട്..!😡
നീരജ് : അയ്യോ ടാ..ശോഭമ്മയുടെ മുഖം കണ്ടാ തുടുത്തു..! 🙈
ശോഭമ്മ : 😌
നീരജ് : അപ്പൊ ഈ പുള്ളി കാരിയുടെ സോറി, ഈ ആൻ്റിയുടെ ഭർത്താവ് എന്ത് ചെയ്യുന്നു…!
ബിന്ദു : നീരജേ…!
ഇപ്രാവശ്യം ശോഭമ്മയ്ക്ക് മുൻപായി ബിന്ദു ചേച്ചി ഇടയിൽ കേറി..!
നീരജ് : എന്തായാലും കെട്ടിയവൻ കൊറെ അനുഭവിക്കുന്നുണ്ടാവും..! ഞാൻ പോണു..!
നീരജ് തിരിച്ച് കോട്ടേഴ്സിലേക്ക് നടന്നു..! ഇതെല്ലാം കണ്ടും കേട്ടും മുകളിലെ ബാൽക്കണിയിൽ ശ്രീലീല നിൽക്കുന്നുണ്ടായിരുന്നു ..! കണ്ണീർ നിറഞ്ഞ കണ്ണുകളിൽ തീ ജ്വാലകൾ കത്തിപടർന്നു..! അത് ആരെയും പൊളിക്കാൻ പാകത്തിന് വണ്ണം തിളച്ച് മറിഞ്ഞ് കണ്ണിൽ നിന്നും കവിളിലൂടെ ഒഴുകി..!
🔄…
ആൻ്റി പോലും തന്നെയൊരു പരിഹാസ പാത്രമായി കാണുന്നുണ്ടാവും..! ഒരു പീറ പണിക്കാരൻ കാരണം ഇത്രയും നാണം കെടേണ്ടി വന്നിട്ടില്ല..! ഇത്രയും നാളും അനുഭവിച്ച ഫ്രസ്‌ട്രേഷൻ ഒരു ലാവ കണക്കെ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങി..! പിന്നിൽ നിന്നും പ്രവീണിൻ്റെ ശബ്ദം കേട്ടതും ശ്രീലീല കണ്ണ് പുറം കൈ കൊണ്ട് തുടച്ചു..! ലീല പതിയെ തിരിഞ്ഞ് കൊണ്ട് റൂമിലേക്ക് കടന്നു..! പ്രവീൺ കണ്ണാടിയിൽ അടി കൊണ്ട ഭാഗം സൂക്ഷിച്ച് നോക്കി ,എന്നിട്ട് കിടക്കയിലേക്ക് മലർന്ന് വീണു..!
പ്രവീൺ : ആൻ്റി എന്ത് പറഞ്ഞു..!
പ്രവീൺ ലീലയുടെ മുഖത്ത് നോക്കി ചോദിച്ചു..!
ലീല : അമ്മ കൊറെ ചീത്ത പറഞ്ഞു..! അല്ലാതെ എന്ത് പറയാൻ..!
പ്രവീൺ : അങ്കിൾ വരോ ഇനി..!
ലീല : അച്ഛൻ വാഷിങ്ടണ്ണിലെ ഏതോ ഫ്രണ്ടിനെ കാണാൻ പോയിരിക്കുകയാണ്..! അച്ചൻ ഉണ്ടായിരുന്നതാണേൽ ഒരു ധൈര്യം ആയാനെ ഒപ്പം ആ ചെറ്റയ്ക്ക് വേണ്ടത് രണ്ടെണ്ണം പൊട്ടിച്ചേനെ..!
പ്രവീൺ : ഞാൻ മോണിംഗ് തിരികെ പോവും ടാ..!
സീലിംഗിലേക്ക് നോക്കി കൊണ്ട് പ്രവീൺ പറഞ്ഞു..!
പ്രവീൺ : നാളെ എൻ്റെ ഒപ്പം വരുണ്ടോ..! പോയിട്ട് കുറച്ച് കാര്യങ്ങള് ചെയ്ത് തീർക്കാൻ ഉണ്ട്..!
ലീല : ഞാനില്ല..! എന്നെ ഈയൊരു കോലത്തിലാക്കിയ അവനെ തിരിച്ചൊരു പണി കൊടുത്തിട്ടേ ഞാൻ വരുന്നുള്ളൂ..!
ലീല അവളുടെ പക വാക്കുകളിലൂടെ പറഞ്ഞു നിറുത്തി..!
പ്രവീൺ : വിട്ട് കള ലൈലൂ..! അവനെ കയ്യിൽ കിട്ടും ഒരു നാൾ..! നമ്മള് കസിൻസ് എല്ലാരും കൂടി കൂടുന്ന ഒരു ദിവസം അവൻ്റെ ലാസ്റ്റ് സപ്പർ ആയിരിക്കും..!
ലീല : അത് വരെ വെയിറ്റ് ചെയ്യാനുള്ള ക്ഷമ എനിക്കില്ല..! നി പൊക്കോ അടി കിട്ടിയത് എനിക്കല്ലേ അതിൻ്റെ ഇരട്ടി വേദന അവനെ ഞാൻ കൊടുക്കും..!
