നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

കിച്ചു : ച്ചെ…! നീരജ് ഈസ് മൈ ഫ്രണ്ട്..! അതോണ്ട് നിൻ്റെ കൂടെത്തന്നെ ഉണ്ടാവും കട്ടള പോലെ..!

 

 

നീരജ് : അവസാനം കട്ടപ്പയുടെ പരിപാടി ചെയ്യോ..!

 

 

കിച്ചു : ഏയ്..! ( മാടൻ പള്ളിയിലെ മനോരോഗി ഇയ്യാളായിരുന്നോ..)

 

.

.

.

 

 

നീരജ് : എന്തോന്ന് സൊസൈറ്റിക്ക് ഇത്ര ദൂരോ..?

 

 

കിച്ചു : നാളെ..നാളെ..നാളെ..നാളെ

 

 

നീരജ് : നി ലോട്ടറി കച്ചവടവും തുടങ്ങിയ…😲

 

 

കിച്ചു : ഇത് ലോട്ടറിയും ആഴ്ച പിരിവ് ഒന്നും ഇല്ല..! ഇതാണ് ഇൻസ്റ്റയിലേ പുതിയ ട്രെൻഡിങ് ഫീഡ്..! പക്ഷേ പാവം കൊച്ച് എയറിൽ പോയി..!

 

 

നീരജ് : നോക്കട്ടെ..!

 

 

നീരജ് റീൽ നോക്കി കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി..!

 

 

കിച്ചു : എപ്പടി…?

 

 

നീരജ് : കൊള്ളാം ,പക്ഷേ എയറിൽ നിന്ന് ഇറങ്ങിയൊ..😅

 

 

കിച്ചു : അടുത്ത ട്രെൻഡ് വരുമ്പോഴേക്കും ഇറങ്ങുമായിരിക്കും..!

 

 

നീരജ് : പക്ഷേ കൊറെ പേരെടുത്തിട്ട് ഊക്കുന്നണ്ടല്ലൊ…!

 

 

കിച്ചു : വേറെ ഒന്നും കൂടി ഉണ്ട്..!

 

 

നീരജ് : ഇതിനൊരു അന്ത്യം ഇല്ലേ..?

 

 

കിച്ചു : ദേ കൺ തുറന്ന് കാണ്..!

 

 

” ഒഴിക്കല്ലെ… ഒഴിക്കല്ലെ …! എന്താ ജോമു…”

 

 

നീരജ് : ഇതൊക്കെ ആരാടാ..!

 

 

കിച്ചു : ഇതൊക്കെയാണ് ഇൻസ്റ്റായിലെ ട്രെൻഡ് ..!

 

 

നീരജ് : ശരി നടക്ക്..!

 

 

നീരജും കിച്ചുവും കൂടി വരി നിന്നു..! വലിയ തിരക്ക് ഒന്നുമില്ലെങ്കിലും ചെറിയൊരു ക്യൂ അവിടെ ഉണ്ടായിരുന്നു..! കിച്ചുവായിരുന്നു മുൻപിൽ നിന്നിരുന്നത്..! അവൻ ആണേൽ ഉച്ചത്തിൽ സൗണ്ടും വച്ച് റീൽസ് കാണുവാണ്..! ലൈനിൻ്റെ അവസാനം നിന്നത് ഞങൾ രണ്ടാളും ആയത് കൊണ്ട് ഞാൻ വേറെ ഒന്നും പറഞ്ഞില്ല..! നീരജ് പാത്രം തുറന്ന് അതിൻ്റെ അടി ഭാഗത്തുള്ള വെള്ളം ഒഴിച്ച് കളഞ്ഞ് ..അത് വീണ്ടും കുടഞ്ഞു..! വരി നിന്ന ആളുകൾ പാലും വാങ്ങി പാത്രവും കൊണ്ട് തിരികെ പോയി..! അവസാനം കിച്ചു കൗണ്ടറിൻ്റെ മുൻപിൽ എത്തി..!

 

കിച്ചു : അണ്ണാ …പത്രം കൊടുക്കണ്ണാ..!

 

കിച്ചു അത്രയും പറഞ്ഞ് നീരജിൻ്റെ മുൻപിൽ നിന്നും മാറി..! പത്രം വണ്ടിയുടെ ടാങ്കിന് മീതെ വച്ചിട്ട് അതിലെ വെള്ളം നീരജിൻ്റെ വയറിൻ്റെ ഭാഗത്ത് വട്ടത്തിൽ നനഞ്ഞിരുന്നു..! നീരജ് ബനിയൻ തുടച്ച് കൊണ്ട് മുന്നിലേക്ക് നോക്കി..!

 

കൗണ്ടറിലിരിക്കുന്ന പെണ്ണിനെ കണ്ടപ്പോ നീരജ് വണ്ടർ അടിച്ച് പോയി..! ഇതിന് മുൻപ് എവിടെയോ കണ്ട് മറന്ന് കൈ വിട്ട് പോയ ഒരാളെ പോലെ..! എന്താ പറയാ ഈ കുളിര് കോരുന്ന ഒരു സുഖം പോലെ..! അവള് തന്നെ തന്നെ നോക്കിയ നിമിഷം നീരജ് അലിഞ്ഞ ഐസ് പോലെയായി..!

 

 

ഇതേ സമയം റീൽ സ്ക്രോൾ ചെയ്ത കിച്ചുവിന്റെ ഫോണിൽ നിന്നും ബാക്ക് ഗ്രൗണ്ട് സ്കോർ പോലെ ശബ്ദം ഉയർന്ന് കേട്ടു..!

 

 

“പൂവേ പൂവേ താഴംപൂവേ

നെഞ്ചിൻ നാളം നീ

വീണ്ടും വീണ്ടും കാണാൻ തോന്നും

മായാജാലം നീ

അഴകേ ആഴിക്കണ്ണാളേ

തഴുകും അമ്പിളിക്കുഞ്ഞോളേ

അരികിൽ ചേർന്നിരിക്കൂലേ

നിലവേ…”

 

കിച്ചു : അണ്ണാ…അണ്ണാ..പാത്രം കൊടുക്കണ്ണാ..!😳

 

 

കിച്ചു നീരജിൻ്റെ കയ്യിൽ നിന്നും പാത്രം പിടിച്ച് വാങ്ങി കൊടുത്തു..! എന്നിട്ട് അവരാരും കാണാതെ നീരജിൻ്റെ കാലിൽ ചവിട്ടി..! അപ്പോഴായിരുന്നു നീരജ് കിച്ചുവിനെ നോക്കിയത്..!

 

 

കിച്ചു : അണ്ണാ ..ഞാനൊരു ഓളത്തിന് പറഞ്ഞതാണ്..! ഈ സ്ഥലത്തെ ഒരു പൂച്ചക്കുട്ടിയെ പോലും എനിക്കറിയില്ല..! അണ്ണൻ ദയവ് ചെയ്ത് അടി വാങ്ങി തരരുത്..!

 

 

നീരജ് ഇടം കണ്ണിട്ട് കൗണ്ടറിൽ ഇരിക്കുന്ന നീല ചുരിദാർ ഇട്ട കുട്ടിയെ നോക്കി..! നെറ്റിയിൽ ചന്ദന കുറി ,കഴുത്തിൽ ഒട്ടിപ്പിടിച്ച് കിടക്കുന്ന സ്വർണ നൂൽ പോലത്തെ മാല..! കാറ്റിൻ്റെ ശക്തിയിൽ രണ്ട് മൂന്ന് മുടിയിഴകൾ മുന്നിലോട്ട് വീണ് പാറി പറന്നു..! ആ പെൺകുട്ടി ആ മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് കോതി ഒതുക്കി..! കൈ കൊണ്ടപ്പോ ചെവിയിലെ ജിമിക്കി ചെറുതായി ആടി..! അതിൻ്റെ തലപ്പത്ത് തരി തരിയായി തൂങ്ങി കിടന്ന മണികളും ഒന്ന് വിറച്ചു..! അവളുടെ തലയുടെ അനക്കത്തിൻ്റെ ഒപ്പം ആ ജിമ്മിക്കിയും അടി കളിച്ചു..! നെറ്റിയിലെ ചന്ദന കുടിയുടെ മണം പാലിൻ്റെ മണത്തിനൊപ്പം ചേർന്ന് ആ അന്തരീക്ഷത്തിലൂടെ ഒഴുകി നടന്നു..! നോക്കുംതോറും നീരജ് അവളിലേക്ക് ലയിച്ച് ചേരുന്നപോലെ..! ആ പെൺകുട്ടിയുടെ ചുണ്ടുകളിൽ ചെറിയ ചിരി വിരിഞ്ഞു..!ഇനി ഇവളെങ്ങാനും ആണോ പണിക്കർ പറഞ്ഞ ആ പെൺകുട്ടി..! നീരജിൻ്റെ ചുണ്ടുകളിൽ ചെറിയ ചിരി പടർന്നു..!

Leave a Reply

Your email address will not be published. Required fields are marked *