നീരജ് : ദേ ഇപ്പൊ വന്നില്ല ഞാൻ..😹
മാമൻ : അല്ല പെട്ടെന്നുള്ള ഈ മനമാറ്റത്തിന് കാരണം എന്താണാവോ..👀
തൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന മാമനോടായി നീരജ് കഴിഞ്ഞ കുറച്ച് നാളുകളായി അവൻ്റെ ജീവിതത്തിൽ നടന്ന കാര്യങൾ ഒരു കുമ്പസാരം കണക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു..! അത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ നിൽകുന്ന മാമനും..!
നീരജ് : ശെരി വാ.. പോണ്ടെ..നമ്മക്ക്..!
മാമൻ : എങ്ങോട്ട്..?
നീരജ് : ബാങ്കിലേക്ക്..! അതിൻ്റെ പ്രൊസീജറും കാര്യങ്ങളും കഴിഞ്ഞ മാമൻ ഇങ്ങോട്ട് തിരിച്ച് വന്നോ..! എപ്പടി…,പിന്നെ ഇനി തൊട്ട് നല്ല കുട്ടിയാവൻ തീരുമാനിച്ചു..!നല്ല കോഴ്സ് വല്ലതിനും ചേരണം, പകൽ പഠിക്കുന്നു രാത്രി ജോലി ചെയ്യുന്നു..!
മാമൻ : അപ്പോ നിൻ്റെ ഉറക്കമോ..?
നീരജ് : ഷോട്ട് ടേം കോഴ്സ് അല്ലെ..! ഉച്ചവരെ കാണു തോന്നുന്നു..! ഒരു മനുഷ്യൻ മിനിമം 5 മണിക്കൂർ ഉറങ്ങിയാ പോരെ😉..! മടിക്കാതെ വേഗം റെഡി ആവ്..,തിരിച്ച് പത്തറുപത് (60km ) കിലോമീറ്റർ യാത്ര ചെയ്യാൻ ഉള്ളതാ..! അമ്മ പറഞ്ഞു മാമനെ കണ്ട് മാമനെയും കൊണ്ട് പോവാൻ..,അതാ ഞാൻ ഇങ്ങോട്ട് വന്നത്..! ഇല്ലേ ഡയറക്റ്റ് എൻ്റെ ന്യൂ വർക്കിംഗ് സൈറ്റിലേക്ക് വച്ച് പിടിച്ചേനെ..!
മാമൻ : അതൊക്കെ പോവ..! അതിനുമുമ്പ് ഞാൻ എല്ലാരേയും പരിചയപെടുത്തി തരാ..!
കൂട്ടിൽ കിടക്കുന്ന ലേബർ ഡോഗിൽ നിന്നും തുടങ്ങി വീടിൻ്റെ മുതലാളിയെ വരെ മാമൻ പരിചയപ്പെടുത്താൻ തുടങ്ങി..!
.
.
.
.
.
.
അങ്ങനെ ഒരു നീണ്ട പരിചയപെടലിനെ ശേഷം ഞാൻ എയറിൽ നിന്നും താഴെ ഇറങ്ങി…😕.! എൻ്റെ സകല കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ അങ്ങേരു അവിടെ വിളമ്പി..! അതോടെ ഞാൻ എയറിൽ കയറി..! സമയം ഒക്കെ വാണം കത്തിച്ചത് കണക്കെ പോയി..! അങ്ങിനെ ഉച്ചയ്ക്ക് എല്ലാരും കൂടെ ഫുഡ് അടിയും കഴിഞ്ഞ് ഒരു വട്ടമേശ സമ്മേളനം കൂടി..! അതിന് മുൻപ് ഒരു കാര്യം കൂടി ,മാമൻ പറഞ്ഞത് നേരാ..! പ്രതേകിച്ചു വേർ കാട്ടാതെ സ്വന്തം ബന്ധുക്കളെ പോലെ പെരുമാറുന്ന നല്ല വീട്ടുകാര്..! എന്ത് നല്ല മനുഷ്യര്..! ചുരുങ്ങിയ ടൈം കൊണ്ട് ഒരുപാട് നാളത്തെ സൗഹൃദ്ധം ഉള്ള ആൾക്കാരെ പോലെ അവരെന്നോട് സംസാരിക്കാൻ തുടങ്ങി..! അദ്യം ഉണ്ടായ മടി പിന്നീട് സംസാരിക്കാൻ തുടങ്ങിയപ്പോ ഇല്ലാണ്ടായി..! വേറൊന്നുമല്ല നമ്മള് പണിക്കാർ ആണല്ലോ എന്നൊരു കോംപ്ലക്സ് ഏത്..!
അങ്ങിനെ വട്ടമേശ സമ്മേളനം തുടങ്ങി അതിൻ്റെ ഇടയിൽ എവിടെയോ വച്ച് അമേരിക്ക ജപ്പാനിൽ അണുബോംബ് ഇട്ടത്പോലെ മാമൻ എനിക്കിട്ടൊരു പണി തന്നു..! വേറൊന്നുമല്ല , മാമൻ എൻ്റെ പണി ഇങ്ങോട്ടേയ്ക് ആക്കി തീർത്തു എങ്ങിനെയോ..! അതിനെ മാമൻ നിരത്തിയ നായങ്ങൾ ചില്ലറയല്ല..! ബാങ്കിലെ സെക്യൂരിറ്റി പണി ആവുമ്പോ മാമനെ ഡെയിലി വീട്ടി പോവാലോ..! എനിക്ക് ഇവിടെ നിന്ന് പഠിക്കാം, ഇതിനെ മുൻപ് സെക്യൂരിറ്റി പണിയുടെ ഓഫർ വന്നപ്പോ പോവാതെ ഇരുന്നത് ഇവിടത്തെ പണി വിട്ട് കളയേണ്ടി വരും കരുത്തിയിട്ടാണത്രെ..! ഇപ്പൊ ഞാൻ വന്ന് ചാടി കൊടുത്തപ്പോ മാമനെ വിശ്വസിച്ച് പോവാൻ ഒരാളായി പോലും..!
മാമ …മാമ വിളിച്ചിട്ട് അങ്ങേരു അവസാനം കട്ടപ്പയുടെ പരിപാടി കാണിക്കും കരുതിയില്ല..! ഒടുവിൽ യേറെ നേരത്തെ പ്രകസനത്തിന് ശേഷം മാമൻ എന്നെ ഇവർക്ക് മൊത്തത്തിൽ എഴുതി കൊടുത്തു..!
I am trapped..🙃
ഫുഡ് കഴിച്ച് കഴിഞ്ഞ് മാമനെ തഞ്ചത്തിൽ കിട്ടിയപ്പോ ഞാൻ പറയാത്ത ചീത്ത ഇല്ലായിരുന്നു..!
മാമൻ : എൻ്റെ പൊന്നു മോനേ.. ഇവരൊക്കെ നല്ല ആൾക്കാർ ആടാ..! നി തന്നെ നോക്ക് ,അവര് എന്തേലും ഇഷ്ടക്കുറവ് ഇത്ര നേരം കൊണ്ട് നിന്നോട് കാട്ടിയോ..!
നീരജ് : ദേ.. തന്തെ..! ഒരുമാതിരി മറ്റെ പണി കാണിക്കല്ലേ..! കണ്ട വീട്ടില് പണിക്ക് നിൽക്കാൻ ആണേൽ എനിക്കിത് പണ്ടെ. ആവായിരുന്നു..!
