നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

ബിന്ദു : ചേച്ചിയോട് ചോദികട്ടെ..! ചേച്ചി ഈ ചകിരി എന്ത് ചെയ്യാനാ..!

 

 

ശോഭമ്മ : ഉണക്ക വല്ലതുമാണെങ്കിൽ കത്തിക്കാൻ എടുത്തോ..! പച്ചയാണെ പറമ്പിലെ തെങ്ങിൻ്റെ ചോട്ടിൽ കൊണ്ടിട്ടാ മതി..!

 

 

ഗൃഹനാഥയുടെ ഓർഡർ കിട്ടിയപ്പോ ചകിരിയും കൊണ്ട് വീടിനെ പിന്നിലെ പറമ്പിലേക്ക് നടന്നു..! ഉണക്ക ചകിരി ചാക്കിലക്കി വച്ചു,പച്ച അറബാനയിലാകി തോട്ടത്തിലേക്ക് നടന്നു..! ആ വീടിന് പിന്നിൽ വലിയ തോട്ടമാണ്..! തെങ്ങ് ,കമുങ്ങ് ,ജാതിക്ക ഇവയ്ക്ക് പുറമെ വേറെയും കുറച്ച് മരങ്ങൾ അവിടെ ഉണ്ടായിരുന്നു..! പറമ്പിൻ്റെ അതിരിൽ മതിലു കെട്ടിയിട്ടുള്ളത് കൊണ്ട് പുറമെ നിന്നും ആരും അകത്തേക്ക് കയറില്ല..!

 

.

.

.

.

.

 

നാല് മണിയോട് അടുത്തപ്പോ ബിന്ദു ചേച്ചി പറഞ്ഞ വീട്ടിൽ പോയി പാല് വാങ്ങി കൊണ്ട് വന്നു..! അത് വീട്ടിൽ കൊടുത്ത് അടുത്ത പണി ഇനി എന്ത് നോക്കി നിക്കുമ്പോ ആണ് ആ കാര്യം ഞാൻ മനസ്സിലാക്കിയത്..! ഉച്ചയ്ക്ക് തേങ്ങ പെറുക്കി കൂട്ടിയപ്പോ ആണ് മനസിലായത് പറമ്പിൻ്റെ അറ്റത്തെ മതിലിനപ്പുറത്തേക്ക് പാഠങ്ങൾ ആണെന്നും അവിടെ കുറെ പിള്ളാർ കളിക്കാൻ വരാറുണ്ടെന്നും..! അതോടെ പാടത്തേക്ക് പോകാൻ മതിലു ചാടാൻ ഞാൻ ഒരുങ്ങി..വിത്ത് പെർമിഷൻ..! റോഡിലൂടെ പോയ സമയം പിടിക്കും കരുതി എളുപ്പത്തിന് ഞാൻ മതില് ചാടി..! മതിലു ചാടി നിലത്ത് ലാൻഡ് ചെയ്തപ്പോഴാണ് മതിലിൻ്റെ ഉയരം മനസിലായത്..! പുറമെ നിന്നും അത്യാവശ്യം ഉയരം ഉണ്ടായിരുന്നു അകമേ നിന്നും ചാടുമ്പോഴുള്ള മതിലിനു..! ഈ പൊക്കത്തിലാണ് മതിലെങ്കിൽ പിന്നെ എങ്ങനാ വെളിയിൽ നിന്ന് ആള് ചാടുന്നത്..! അഴിഞ്ഞ കാവി മുണ്ട് നേരെ ഉടുത്തു ഞാൻ നടന്നു..! രണ്ട് മൂന്ന് വയലിൻ്റെ അപ്പുറത്തായാണ് പിള്ളേര് കളിക്കുന്നത്..! ഞാൻ അവരുടെ അടുത്തേക്ക് നടന്നു..!

 

 

നീരജ് : ഡാ..പിള്ളാരെ ഞാനും കൂടട്ടെ കളിക്കാൻ എന്നെയും കൂട്ടോ..!

 

 

ഇതിന് മുമ്പ് ഈ ഭാഗത്തോന്നും കാണാത്ത മുഖം ആയത് കൊണ്ട് അവന്മാർ പരസ്പരം നോക്കി..!

 

 

നീരജ് : ഞാൻ ഇവിടെ ഒക്കെ തന്നെയുള്ളതാടാ..! ഏതേലും ഒരു ടീമിൽ ഇട്..!

 

 

( മനു ) : എന്താ ബ്രോൻ്റെ പേര്..!

 

 

നീരജ് : നീരജ് ,നിൻ്റെയോ..?

 

 

മനു ) : മനു , ഡാ.. നീരജെട്ടൻ ഞങ്ങടെ ടീമേ..!

 

 

മനു ഉറക്കെ വിളിച്ച് പറഞ്ഞു..! എൻ്റെ വലിപ്പം കണ്ടിട്ടാണോ അതോ ടീമിലെ എണ്ണം കൂടിയത് കൊണ്ടാണോ എന്തോ ഞങ്ങടെ ടീമിൽ നിന്നും രണ്ട് പിള്ളാരെ അപ്പുറത്തെ ടീമിലേക്ക് കൊടുത്തു..!

 

 

മനു : ഏട്ടാ നമുക്ക് ബാറ്റിംഗ് ആണ് ..! ആറ് ഓവറ്, ആ കാണുന്ന കറുത്ത കവർ കെട്ടിയ വടി കണ്ട അതിൻ്റെ അപ്പുറത്ത് പൊങ്ങി പോയ ഔട്ട് ആണ്..,ഉരുണ്ടു പോയ റണ്ണില്ല..! ആ കാണുന്ന വരമ്പും അതിന് മുൻപിലെ വെള്ള കവറും കണ്ട അതാണ് ഇവിടത്തെ സിക്സും ഫോറും ലൈൻ..!

 

 

നീരജ് : ഓക്കേ..👍

 

 

മനു : പിന്നെ ദാ കാണുന്ന കുറ്റി കണ്ട അതിൻ്റെ അപ്പുറം പോയാലെ ഓടി റണ്ണെടുക്കാൻ പറ്റു..!

 

 

മനു എനിക്ക് കളിയിലെ നിയമങ്ങൾ പറഞ്ഞ് തന്നു..! ആൾറെഡി ഞങ്ങളുടെ പ്ലേയെസ് കളിക്കുന്നത് കൊണ്ട് ടീമിലെ മറ്റ് അംഗങ്ങളോടൊപ്പം പിന്നിലെ വരമ്പിലെ തണലത്ത് ഞാനും പോയി ഇരുന്നു..! വരമ്പത്തിരികുന്ന ഞങ്ങളുടെ പ്ലേയർസ് ഓരോരുത്തരുമായി എന്നോട് പരിചയപ്പെട്ടു..!

 

 

സുധി,മണി,അച്ചു, അപ്പു,വിക്കി,അഷ്‌ക്കർ എന്ന അക്കു, മനു പിന്നെ ഞാൻ ഇതാണ് ഞങ്ങളുടെ ടീം മെംബർസ്സ്..! ഞങൾ എട്ടാളും അവര് പത്താളും ഇതാണ് ടീമിൻ്റെ ആകെ സ്‌ട്രെങ്ത്ത്..! ഞങൾ എല്ലാരും കളിയുടെ കാര്യങ്ങളും മറ്റും ചർച്ച ചെയ്തോണ്ട് ഇരുന്നു അതിനിടയിൽ ഒരു വ്യാളി പാടത്തേക്ക് വന്നു..! വന്നപാടെ അവൻ എന്നെ തന്നെ നോക്കി , ഞാൻ തിരിച്ചും നോക്കി..! മനസ്സിൽ പറഞ്ഞ് കൊണ്ടിരുന്നത് , ” അവന്മാരുടെ നാട്ടിൽ വന്നിട്ട് നി അവന്മാരെ തന്നെ ചൊറിയുന്ന മൈരെ” എന്നതായിരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *