പ്രവീൺ : ലൈലു… ഓകെ ആണോ..! ആണെങ്കിൽ ഞാനൊരു കാര്യം പറയട്ടെ..!
ലീല : എന്താ..👀
പ്രവീൺ : നമ്മടെ ഭാഗത്തും ചെറിയ മിസ്റ്റേക് ഇല്ലേ എന്നൊരു ഡൗട്ട്..! നമ്മളും അവനെ കള്ളനാണെന്ന് വിചാരിച്ചു അവനും നമ്മൾ മതിലു ചാടി വന്നപ്പോ കള്ളൻ ആണെന്ന് കരുതി..!
ലീല : എന്ന് പറഞ്ഞിട്ട്..!
പ്രവീൺ : അല്ല പറഞ്ഞെന്നെ ഉള്ളൂ..! പിന്നെ ഒരു കാര്യം കൂടി..!
ലീല : ഇനിയെന്താ..?
പ്രവീൺ : ഫാമിലി ഗ്രൂപ്പിലും മറ്റ് ഗ്രൂപ്പിൽ ഒന്നും കേറാൻ നിക്കണ്ടാ..! നമ്മളിപ്പോ ഫുൾ എയറിലാ..😕
ലീല പ്രവീണിൻ്റെ ഫോൺ വാങ്ങി നോക്കി..! കസിൻസ് എല്ലാരും ഉള്ള ഗ്രൂപ്പിൽ മെസ്സേജുകളുടെയും ട്രോളൻ സ്റ്റിക്കറുകളുടെയും പെരുമഴക്കാലം..! അതിനിടയ്ക്ക് ആരുടെയൊക്കെയോ ഓഡിയോയും..!
ലീല : 😤
ഇതെല്ലാം കണ്ടും കേട്ടും ലീലയുടെ തല പുകഞ്ഞു..!
പ്രവീൺ : എന്ന പിന്നെ ഗുഡ് നൈറ്റ്..! ഞാൻ കിടന്നുറങ്ങാൻ പോണു..! രാവിലെ നേരത്തെ തന്നെ ഞാൻ പോവും ..! പിന്നെ പണി വല്ലതും കൊടുക്കാൻ ആണേൽ ഈ ബെൽറ്റ് ഒക്കെ അഴിച്ചിട്ട് മതി ടാ..!
പ്രവീൺ റൂമിൽ നിന്നും പുറത്തേക്ക് പോയി..!
ലീല ഫോൺ എടുത്ത് വാളിനോട് ചേർന്നിരുന്നു..! എയറിൽ ആണെന്ന് അറിഞ്ഞിട്ടും അവൾ ഗ്രൂപ്പിൽ കേറി..! ഇന്നേ വരെ കാണാത്ത രീതിയിൽ എല്ലാവരുടെയും വക പൊങ്കാല..! സ്റ്റിക്കർ ഇട്ട് ട്രോളൻ ഒരു ടീംസ് ഓഡിയോ ഇട്ട് ട്രോളൻ വെറെരു ടീംസ്..! അതിൻ്റെ ഇടയിൽ കഴുത്തിൽ ബെൽറ്റ് ഇട്ട് മുക്കും ചുവന്ന് തലയിൽ കെട്ടുമായ ഇരിക്കുന്ന തൻ്റെ ഫോട്ടോ ലീക്കായ തുണ്ട് വിഡിയോ പോലെ ഗ്രൂപ്പിൽ കറങ്ങി കളിക്കുന്നത് ലീല കണ്ടു..! ചിലർ ആ ഫോട്ടോ എഡിറ്റ് ചെയ്ത് മാല ഇട്ടിരിക്കുന്നു..! അടിയിൽ rip ലൈലു..! ലീല ഗ്രൂപ്പിൽ വന്ന ഓഡിയോസ് കേൾക്കാൻ തുടങ്ങി..!
🔉 ( ശ്രീജിത്ത് ) : നല്ല വൃത്തിക്ക് അടിയും കൊണ്ട് വന്നേക്കുന്നു..! എന്തായാലും ഇപ്പൊ കാണാൻ നല്ല മുടിക്കി ആയിട്ടുണ്ട്..( ചിരി )..😂😂
🔉 ( മായ ) : ഈ തല്ല് കൊള്ളാനാണോ ലൈലു നി ഇവിടന്ന് അവിടം വരെ പോയത്..!
🔉( കിരൺ ) : ആ ബെൽറ്റ് ഒന്ന് തരൊ..നല്ല കഴുത്ത് വേദന..😌
ശ്രീലീല മെസ്സേജുകളും വോയിസും മാറി മാറി കേട്ട് കൊണ്ടിരുന്നു..! ചാകര കിട്ടിയ മുക്കുവനെ പോലെ എല്ലാരും ലീലയെ എടുത്തിട്ട് ഊക്കിക്കൊണ്ടിരുന്നു..!
>>>5:39
പ്രവീൺ തിരിച്ച് പോകാനായി തീരുമാനിച്ചു..! കാർ എടുത്ത് മുന്നോട്ട് പോയപ്പോ..ഗേറ്റ് അപ്പോഴും അടച്ചിരിക്കുവായിരുന്നു..! പ്രവീൺ ഉച്ചത്തിൽ ഹോൺ അടിച്ചു..!
ഉറങ്ങി എഴുന്നേൽക്കാനുള്ള സമയം ആവാത്തത് കൊണ്ട് നീരജ് അപ്പോഴും ഉറക്കത്തിൽ ആയിരുന്നു…! പിന്നെയും ഹോർണിൻ്റെ ചെവിയടപ്പിക്കുന്ന ശബ്ദത്തിൽ നീരജ് മനസില്ലാ മനസ്സോടെ എഴുന്നേറ്റ് മുഖം കഴുകി..! എന്നിട്ട് നേരെ പുറത്തേക്ക് പോയി..! ഗേറ്റ് തുറക്കാൻ വേണ്ടി പ്രവീൺ കാറും കൊണ്ട് നിൽക്കുന്നു..!
നീരജ് : നായിൻ്റെ മോൻ്റെ ഓരോ അവരാതങ്ങൾ..!
നീരജ് സ്വയം പറഞ്ഞ് കൊണ്ട് ഗേറ്റിൻ്റെ അടുത്തേക്ക് നടന്നു..! നീരജിന് കണ്ടപ്പോ പ്രവീൺ ആക്സിലേറ്റർ റേസ് ചെയ്ത് സൗണ്ട് ഉണ്ടാക്കി..! നീരജ് ഗേറ്റ് വലിച്ച് തുറന്നു..! ഗേറ്റ് തുറന്നതും പ്രവീൺ നീരജിനെ ഇടിക്കാൻ എന്നോണം മുന്നോട്ട് എടുത്തു..! അത് കണ്ട് നീരജ് കുലുങ്ങിയില്ല..,അവൻ അവിടെ തന്നെ നിന്നു ഒരു പുച്ഛ ചിരിയോടെ..!
നീരജ് : 😏
പ്രവീൺ : നല്ല ബോഡി ആണല്ലോ..! ഇത് ഇടി കൊണ്ട് പഞ്ചർ ആകുമല്ലോ..! നീ കരുതി ഇരുന്നോ..😏
നീരജ് : ഇടി കൊണ്ട് പഞ്ചറാവൻ ഇത് നിന്നെപ്പോലെ വെണ്ണയും പിണ്ണാക്കും തിന്ന് ഉണ്ടാക്കിയതല്ല..!
