നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 4 22അടിപൊളി 

 

 

നീരജ് : ആ പശ്ട് , ഒന്നാമത് ഞാനാ അവളെ ഫോൺ കൊടുത്ത് വശളാക്കുന്നത് എന്നാ പറയണത്..!

 

 

ബിന്ദു : അതെ നീ തന്നെയാണ് വശളാക്കുന്നത്..!

 

 

നീരജ് : കണ്ട ,കണ്ട ശോഭമ്മെ പറയണത് കേട്ട..!

 

 

നീരജ് പാത്രത്തിൽ കയ്യിട്ട് ഒരു ക്യാരറ്റ് എടുത്തു..!

 

 

ബിന്ദു : നിനക്ക് വേണേ ഒന്ന് കഴുകി വേറെ എടുത്തൂടെ..! ഇതിൽ വന്ന് കൈയിട്ട് വാരാണ്ട്..!

 

 

നീരജ് : അങ്ങനെ ചെയ്ത ഈ ഒരു സുഖം കിട്ടോ..!😄

 

 

 

ശോഭമ്മ : 😀

 

 

നീരജ് : എവടെ നമ്മടെ കഥാനായിക..🤔

 

 

ക്യാരറ്റ് കടിച്ച് കൊണ്ട് നീരജ് ചോദിച്ചു..!

 

 

ശോഭമ്മ : ചവിട്ടി തുള്ളിക്കൊണ്ട് മോളിലോട്ട് പോയിട്ടുണ്ട്..!

 

 

നീരജ് : എന്ന പിന്നെ ഞാൻ ഇപ്പൊ വരാ..😜

 

 

ബിന്ദു : കണ്ട വെറുതെ അവൻ വഴക്കിണ്ടാക്കാൻ പോവാണ്..!

 

 

നീരജ് കിച്ചനിലൂടെ മുകളിലെ മുത്തശ്ശിയുടെ റൂമിലേക്ക് നടന്നു..! പ്രതീക്ഷിച്ചത് പോലെ മുത്തശ്ശിയോടൊപ്പം അച്ചുവും അവടെ തന്നെ ഉണ്ടായിരുന്നു..! മുത്തശ്ശി കിടക്കുവാണേൽ അച്ചു ബെഡിൽ സൈഡിലായ് ഇരിപ്പാണ്..! അച്ചുവിനെ വാരിക്കൂട്ടികൊണ്ട് മുത്തശ്ശിയും…! ഞാൻ വന്നത് കണ്ടിട്ടില്ല , അച്ചു കാര്യായിട്ട് മുത്തശിയോട് എന്തോ പറയുവാണ്..!

 

 

നീരജ് : അല്ല ഈ കുരിപ്പ് ഇവിടെയും എത്തിയാ ..!

 

 

അച്ചു സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കി..!

 

 

അച്ചു : നി പോടാ കുരങ്ങാ..!

 

 

നീരജ് : നി പോടി..!

 

 

നീരജ് മുത്തശിയുടെ അടുത്ത് ബെഡിൽ ഇരുന്നു..! മുത്തശി നീരജിൻ്റെ കയ്യിൽ പിടിച്ചു,എന്നിട്ട് ചിരിച്ചു..! നീരജും അതിന് പകരമായി ഒന്ന് ചിരിച്ചു..!

 

 

നീരജ് : കാര്യയിട്ട് ഇവള് തള്ളി മറിക്കുവാണല്ലോ മുത്തശ്ശി..😆

 

മുത്തശി : 😊

 

 

മുത്തശി അതിനും ചിരിച്ചു..!

 

 

അച്ചു : നീയാണ് നുണയൻ , എനിക്ക് ഫോണ് തരാ പറഞ്ഞിട്ട് പറ്റിച്ചില്ലേ..!

 

നീരജ് : നി പോയി പടിക്കടി ആദ്യം..! അവള് നിലതീന്ന് പൊന്തിയില്ല അപ്പോഴേക്കും ഫോണ് വേണം പോലും..!

 

 

അച്ചു മുത്തശിയുടെ ഒപ്പം ചേർന്ന് കിടന്നു..!

 

 

നീരജ് : അവള് പനി പരത്തും മുത്തശി നോക്കിയും കണ്ടും കൂടെ കിടത്തിയാ മതി..😆

 

 

അച്ചു : പോടാ പട്ടി..!

 

 

നീരജ് അവളെ പിടിക്കാൻ കൈ നീട്ടിയതും മുത്തശി അവളെ വാരി പുണർന്നു..!

 

 

മുത്തശി : പനി പിടിച്ചാലും..! ഇങ്ങനെ തന്നെയല്ലേ കുട്ടിയെ, കിടക്കാൻ പറ്റു…!

 

 

തൻ്റെ നിസ്സഹായത ചെറിയ പുഞ്ചിരിയിൽ ചാലിച്ച് മുത്തശി പറഞ്ഞു..!

 

 

അച്ചു : മുത്തശി എൻ്റെപ്പം സ്കൂളിക്ക് വരോ..! ലാലി അവൾടെ അപ്പാപ്പനെ കൊണ്ട് വന്നല്ലോ..! മുത്തശി വരോ..😘

 

 

അച്ചു മുത്തശിയുടെ കവിളിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു..!

 

 

മുത്തശി : ഞാന് എങ്ങനാ അച്ചു കുട്ടാ വരാ..!

 

 

അച്ചു : നീരു മുത്തശീനെ വണ്ടിയിൽ കൊണ്ടോരും ..!

 

 

നീരജ് : മണ്ടത്തരം പറയാണ്ട് മിണ്ടാതെ ഇരി അച്ചു..!

 

 

അച്ചു അവിടന്ന് ദേശ്യപെട്ട് പിന്നെയും താഴേക്ക് പോയി..!

 

 

നീരജ് : മുത്തശി കിടന്നോ ഞാൻ ചുവട്ടിൽ പോയി വരാം..!

 

 

മുത്തശി : എപ്പോഴും ഇങ്ങനെ തന്നെ കിടക്കുവല്ലെ കുട്ടിയെ..! അതിലെന്താണ് ഒരു പുതുമ..😄

 

 

മുത്തശി ചിരിച്ചു കൊണ്ട് പതിയെ കണ്ണടച്ചു..! മുത്തശി കിടന്നപ്പോ നീരജ് ചുവട്ടിലെക്ക് പോയി..!

 

 

ശോഭമ്മ : നി പിന്നെയും എൻ്റെ കൊച്ചിനെ കരയിപ്പിച്ചു ലെ..!

 

 

ബിന്ദു ചേച്ചിയെ ചാരി നിന്ന് കൊണ്ട് അച്ചു എന്നെ നോക്കി..!

 

 

നീരജ് : ഞാനവളെ ഒന്നും ചെയ്തില്ല..!

 

 

ശോഭമ്മ : പിന്നെന്താ എൻ്റെ കൊച്ചിൻറെ മുഖം വാടിയിരികുന്നത്..!

 

 

നീരജ് : അത് കുളിക്കത്തത് കൊണ്ടായിരിക്കും..!

Leave a Reply

Your email address will not be published. Required fields are marked *