” എന്നെ ഏതേലും ടീമിൽ ഇടടാ..” അവൻ അറ്റിറ്റുഡ് പിടിച്ച് കൊണ്ട് പറഞ്ഞു..!
കിച്ചു ഏട്ടൻ ഞങ്ങൾക്കെ
ഒപ്പോസിറ്റ് ടീമിലെ പിള്ളേർ അവനെ അവരുടെ ടീമിലേക്ക് വിളിച്ചെടുത്തു..!
നീരജ് : ( ഓ അപ്പോ ഈ വ്യാളിയുടെ പേര് കിച്ചുന്നായിരുന്ന )
കിച്ചു : ( അതെന്തായാലും നന്നായി ഇവൻ്റെ കുറ്റി ഞാനിന്ന് എറിഞ്ഞിടും ,കണ്ട വരത്തൻ മാരൊക്കെ അങ്ങിനെ ഇവിടെ വന്ന് ആളാവണ്ട..! )
കിച്ചു ഗ്രൗണ്ടിലേക്ക് ഇറങ്ങിയതും ബോൾ ചെയ്ത് കൊണ്ടിരുന്ന പയ്യൻ്റെ കയ്യിൽ നിന്ന് ബോൾ വാങ്ങി..!
ബോളർ പയ്യൻ : ഏട്ടാ ഓവർ കഴിഞ്ഞിട്ടില്ല..!
കിച്ചു : തൽക്കാലം നി അത്ര ബോൾ എറിഞ്ഞാ മതി..! പോടാ പോയി ബോള് പെറുക്കാൻ നിക്ക്..!
സുധി : ഇയ്യാളീ കളി അലമ്പാക്കും..! ഞാനപ്പോഴേ പറഞ്ഞതല്ലെ ഇയാളെ ഒന്നും കളിക്കാൻ കൂട്ടണ്ടായെന്ന്..!
മനു : കിച്ചു ഏട്ടനെ കൂട്ടിയിലെങ്കിൽ നാളെ തൊട്ട് ഇവിടെ കളിക്കണ്ട പറയും..! അതാണ്..!
കിച്ചു : ഡാ…വേഗം ആര വച്ച ബാറ്റിംഗ് നിക്ക്..! അടുത്താളെ ഔട്ടാക്കാൻ ഉള്ളതാ..!
അഹങ്കാരം നിറഞ്ഞ ശബ്ദത്തോടെ കിച്ചു വിളിച്ച് പറഞ്ഞു..! മനു അവനെ പ്രാകി കൊണ്ട് ബാറ്റിംഗ് നിൽക്കാൻ പോയി..!
ഇതേ സമയം പുല്ല് പറിച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ട് അപ്പു മണ്ണിൽ തുപ്പി..!
നീരജ് : എന്തോന്നടെ കൂടുവത്രോ..😅
മണി : ഇത് ഇവൻ്റെ സ്ഥിരം പണിയാണ് ഏട്ടാ..! ബാറ്റിംഗ് കിട്ടാൻ വേണ്ടി സ്വന്തം ടീമിനെ പ്രാകി തോപ്പിക്കാ..
അപ്പു : നി പോടാ കൊട്ട മണിയാ..! ഇന്നലെ ഞാൻ ബാറ്റിംഗ് നിന്നപ്പോഴും മനു പ്രാകി ഏട്ടാ അതോണ്ടാ..!
അപ്പുവിൻ്റെ പ്രാക്ക് കൊണ്ടാണോ കിച്ചുവിൻ്റെ ബോള് കൊണ്ടാണോ എന്തോ രണ്ട് ബോള് കഴിഞ്ഞതും മനു ഔട്ടായി..! ഞാൻ അവനെ നോക്കി, അവൻ ഞാനല്ല രാമ നാരായണ പറഞ്ഞിരുപ്പാണ്..! ഔട്ടായി വന്ന മനു അപ്പു ആണ് തന്നെ പ്രാകിയതെന്നറിഞ്ഞ നിമിഷം അപ്പുവും മനുവും തമ്മിലുള്ള അടി തുടങ്ങി..!
നീരജ് : ഡാ..ഒന്ന് മിണ്ടാതെ ഇരിക്കടാ..!😅
നീരജ് ഇതെല്ലാം കണ്ട് ചിരിച്ച് കൊണ്ട് പറഞ്ഞപ്പോ അവന്മാർ ഒന്നും ചെവി കൊടുത്തില്ല..!
കിച്ചു : ഞാനെങ്ങാനും അങ്ങോട്ട് വന്ന സ്റ്റമ്പ് പുഴക്കി രണ്ടിനെയും തല്ലും..!
കിച്ചുവിൻ്റെ ഉയർന്ന ശബ്ദത്തിൽ സ്വിച്ച് ഇട്ടത് പോലെ അവന്മാർ വഴക്ക് നിറുത്തി..! അങ്ങിനെ പിന്നെയും കളി തുടർന്നു..! ഓവർ ചേഞ്ചിംഗ് ഒന്നുമില്ലാതെ കിച്ചു ബൗളിംഗ് തുടർന്നു..! ഇത് പിള്ളേരെ രോഷകുലരാക്കിയെങ്കിലും അവർ സംയമനം പാലിച്ചു കൊണ്ട് കളി തുടർന്നു..! അവസാനം ആകെ എനിക്ക് കിട്ടിയത് കഷ്ടിച്ച് ഒരോവർ..! ഒരു സിക്സും രണ്ട് ഫോറും ഒരു സിംഗ്ളിലും കൂടി ആകെ ഞാൻ എടുത്തത് പതിനഞ്ച് റണ്ണ്..! അതോടെ ഓവറും കഴിഞ്ഞു..!
ജയിക്കാൻ 34 റണ്ണുമായി ഞങൾ ഫീൽഡിംഗിലേക്ക് കടന്നു..! അദ്യം തന്നെ ബാറ്റിങ്ങിനെ ഇറങ്ങിയത് കിച്ചു ആയിരുന്നു…! തുടക്കം തൊട്ടേ മൈരൻ അലമ്പ്,ഒരു സിക്സോ ഫോറോ അടിച്ച പന്ന എന്നെ തന്നെ നോക്കും..! ഞാനെന്ത് മൈരെ അമ്പയറാ..🧐..! രണ്ടാമത്തെ ഓവറിൽ അവൻ ഒരു സിക്സ് അടിച്ചു നിർഭാഗ്യവശാൽ അത് പോയി വീണത് കറുത്ത കവറിൻ്റെ അപ്പുറത്ത്..! ടീം ഒന്നാകെ അവൻ്റെ ഔട്ട് ആഘോഷിച്ചു..! പക്ഷേ ആ നായിൻ്റെ മകൻ ഔട്ട് ആയി സമ്മതിച്ചുമില്ല ബാറ്റിംഗ് തുടർന്ന് കൊണ്ടേ ഇരുന്നു..! മൂന്നാമത്തെ ഓവറായിട്ടും അവൻ ഫുൾ അലമ്പ് ,സ്വന്തം ടീം പോലും അവനെ പ്രാകുന്നുണ്ടാവും..! ഒടുവിൽ നാലാമത്തെ ഓവർ എറിയാൻ ഞാൻ ക്രീസിലേക്ക് വന്നു..! ആദ്യത്തെ രണ്ട് ബോള് മിസാക്കിയെങ്കിലും മൂന്നാമത്തെ ബോൾ അവൻ സിക്സ് അടിച്ചു..! നിലവിൽ സ്കോർ ഇരുപത്തി അഞ്ചു..! നാലാമത്തെ ബോൾ എറിയാൻ വേണ്ടി ഞാൻ വന്നപ്പോ ആ നായി എന്നെ തന്നെ നോക്കി ക്രീസിൽ കാർക്കിച്ച് തുപ്പി..!
