തന്ത്രലാവണ്യം – 5 Likeഅടിപൊളി  

ആദിത്യൻ ഓരോ മുഖവും നോക്കി.

അതൊരു സാധാരണ തൊഴിലവസാനമല്ലെന്ന ഭയം

അവരുടെ ഉള്ളിലുണ്ട്. എന്നാൽ ആ ഭയം ഏതു പഴയ സംഭവങ്ങളിൽനിന്നാണ് ഉണ്ടായതെന്ന് ആരും തുറന്നുപറഞ്ഞില്ല.

“പറഞ്ഞുവിട്ടവർക്കു പണം കൊടുക്കുമോ?” ആദിത്യൻ ചോദിച്ചു.

മാളു തലകുലുക്കി.

“കയ്യിൽ പണം കൊടുക്കും. പിന്നെ ഇവിടെ വരരുതെന്ന് പറയും.”

“പിന്നീട് അവരെ കണ്ടിട്ടുണ്ടോ?”

“ചിലരെ.”

“മറ്റുള്ളവരെ?”

“അവർ ജോലിക്കായി വേറെ നാട്ടിലേക്കു പോയി കാണും.”

പഴയ ഡ്രൈവറെക്കുറിച്ചുള്ള കഥ ആദിത്യൻ ഓർത്തു.

അവനും പോയതാണെന്ന് പറഞ്ഞിരുന്നു.

ഈ കഥകൾ എല്ലാം കെട്ടുകഥയാണെന്ന് തള്ളാനാവില്ല. എല്ലാ കാണാതാകലുകളും കൊലപാതകമല്ലെന്നതുപോലെ, എല്ലാ യാത്രകളും സ്വമേധയുള്ളതുമാവണമെന്നില്ല.

ദേവകി തലകുനിച്ച് ജോലി തുടർന്നു.

അവളുടെ വിരലുകൾ വിറക്കുന്നു.

ആദിത്യന്റെ ഉള്ളിൽ സംരക്ഷണബോധം ഉയർന്നു.

ഈ പൂജയ്ക്കുള്ളിൽ എന്തോ നടക്കുന്നു.

ദേവകി അതിന്റെ ഭാഗമാകാൻ പോകുന്നു.

ബുധനാഴ്ച വിക്രമൻ ആദിത്യനെ കാര്യാലയത്തിലേക്കു വിളിച്ചു.

മേശപ്പുറത്ത് വലിയൊരു പട്ടികയുണ്ടായിരുന്നു. പൂജയ്ക്കാവശ്യമായ സാധനങ്ങൾ.

നെയ്യ്.

എള്ളെണ്ണ.

കറുത്ത തുണി.

പുതിയ മൺപാത്രങ്ങൾ.

ചന്ദനം.

കർപ്പൂരം.

ചുവന്ന പൂക്കൾ.

പഴയ രീതിയിൽ നിർമ്മിച്ച ഇരുമ്പുവിളക്കുകൾ.

വലിയ അളവിൽ ധാന്യം.

പേരറിയാത്ത ചില ഔഷധസസ്യങ്ങൾ.

ആദിത്യൻ പട്ടിക വായിച്ചു.

ചില സാധനങ്ങൾ സാധാരണ ക്ഷേത്രപൂജയ്ക്കുള്ളതാണ്.

ചിലത് അഥർവകർമ്മങ്ങളിൽ ഉപയോഗിക്കും.

ചില ഔഷധങ്ങളുടെ സംയോജനം സംശയകരമാണ്.

“ഇവ വെള്ളിയാഴ്ചയ്ക്കുമുൻപ് എത്തിക്കണം,” വിക്രമൻ പറഞ്ഞു.

“ശരി.”

“വെള്ളിയാഴ്ച വൈകിട്ട് നിനക്ക് നാട്ടിലേക്കു പോകാം.”

“തിങ്കളാഴ്ച തിരിച്ചുവരണോ?”

“രാവിലെ.”

വിക്രമൻ തുകൽസഞ്ചിയിൽനിന്ന് പണം നൽകി.

“കണക്ക് കൃത്യമായി എഴുതണം.”

“എഴുതാം.”

ആദിത്യൻ പുറത്തേക്കു പോകുമ്പോൾ വിക്രമൻ വീണ്ടും വിളിച്ചു.

“മാധവാ.”

അവൻ തിരിഞ്ഞു.

“അപർണയുമായുള്ള നിന്റെ ബന്ധത്തെക്കുറിച്ച് എനിക്ക് സംസാരിക്കാനുണ്ട്.”

ആദിത്യന്റെ ഞെട്ടിയെങ്കിലും മുഖത്ത് മാറ്റമുണ്ടായില്ല.

“തിരിച്ചുവന്നശേഷം.”

“ശരി,

തിരുമേനി.”

“ഇപ്പോൾ ഒന്നും പറയാനില്ലേ?”

“തമ്പുരാട്ടി പറയുന്നതു കേൾക്കണമെന്നല്ലേ തിരുമേനി പറഞ്ഞത്.”

വിക്രമന്റെ ചുണ്ടിൽ വളരെ ചെറിയൊരു പുഞ്ചിരി തെളിഞ്ഞു.

“അവൾ എന്താണ് പറഞ്ഞത്?”

“നാട്ടിലേക്കുപോകാൻ.”

“അതുമാത്രമോ?”

“ഇപ്പോൾ അത്രമാത്രം.”

വിക്രമൻ വീണ്ടും കണക്കുകളിലേക്കു തിരിഞ്ഞു.

“പൊയ്ക്കോ .”

അടുത്ത രണ്ടുദിവസം ആദിത്യൻ പട്ടികയിലുള്ള സാമഗ്രികൾ ശേഖരിച്ചു. ഓരോ കടയിലും വ്യത്യസ്തരീതിയിലുള്ള സാധനങ്ങൾ. ചിലത് പട്ടണത്തിൽനിന്ന്. ചിലത് മലഞ്ചരിവിലെ ഔഷധവ്യാപാരിയിൽനിന്ന്. കറുത്ത കുപ്പികളിൽ അടച്ചുവച്ച ദ്രാവകങ്ങൾ. ഉണങ്ങിയ വേരുകൾ.

ഒരു പാത്രത്തിൽ നിന്നുയർന്ന ഗന്ധം ചന്ദ്രദമനിയോട് സാമ്യമുള്ളതായിരുന്നു.

വുൾഫ്സ്ബേൻ.

എന്നാൽ അതിൽ മറ്റുചില ഔഷധങ്ങൾ കലർത്തിയിട്ടുണ്ട്.

ലൂപിനുകളെ ദുർബലപ്പെടുത്താനോ?

അല്ലെങ്കിൽ രൂപാന്തരം നിയന്ത്രിക്കാനോ?

ആദിത്യൻ ഒന്നും ചോദിച്ചില്ല.

കണക്കുകൾ എഴുതി.

സാധനങ്ങൾ കാര്യസ്ഥനെ ഏൽപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് തെക്കേടത്ത് ഇല്ലത്തിൽനിന്ന് ജോലിക്കാർ കൂട്ടമായി പുറത്തുപോയി. ചിലർ കുടുംബങ്ങളോടൊപ്പം. മറ്റു ചിലർ അടുത്ത ഗ്രാമങ്ങളിലേക്ക്.

അപർണയോട് യാത്രപറയാതെ പോകാൻ ആദിത്യന് കഴിഞ്ഞില്ല.

അവളുടെ മുറിയിലേക്കുള്ള വഴി സാധാരണ ഉപയോഗിക്കാൻ പാടില്ല. അതുകൊണ്ട് ഇരുട്ടാവുന്നതുവരെ കാത്തിരുന്നു. ഇടനാഴിയിലെ ചലനങ്ങൾ കുറഞ്ഞപ്പോൾ പിന്നിലെ സേവകപടിയിലൂടെ മുകളിലേക്കുകയറി.

അപർണയുടെ വാതിലിൽ വളരെ പതുക്കെ മുട്ടി.

അവൾ ഉടൻ തുറന്നു.

“നീ പോയെന്ന് കരുതി.”

“പറയാതെ പോകുമോ ?”

അപർണ അവനെ അകത്തേക്കു വലിച്ചു. വാതിൽ ചാരിവച്ചു.

“അച്ഛനോട് എപ്പോൾ സംസാരിക്കും?” ആദിത്യൻ ചോദിച്ചു.

“പൂജ കഴിഞ്ഞ്.”

“നിശ്ചയമാണോ?”

“അതെ.”

“പ്രശ്നമുണ്ടെങ്കിൽ?”

“ഞാൻ പറഞ്ഞില്ലേ, നോക്കിക്കൊള്ളാമെന്ന്.”

“എന്നേം നിന്നേം കുറിച്ച് എന്തോ സംസാരിക്കണം എന്ന് അദ്ദേഹം രണ്ടു ദിവസ്സം മുൻപ് പറഞ്ഞു. എന്തോ സംശയമുണ്ടെന്നു തോന്നുന്നു.”

Leave a Reply

Your email address will not be published. Required fields are marked *