തന്ത്രലാവണ്യം – 5 Likeഅടിപൊളി  

മുതിർന്ന അപർണ.

ചാരനിറമുള്ള മുടിയോടെ സുമലത.

അഞ്ജനയുടെ മുറി ശൂന്യം.

നന്ദന വാളുമായി തീയുടെ നടുവിൽ നിൽക്കുന്നു.

സ്വന്തം കൈയിൽ ആറുവളകളുടെ പ്രകാശം.

പിന്നീട് ഒരു കുഞ്ഞിന്റെ കൈ തന്റെ വിരലിൽ പിടിക്കുന്നു.

ആ കുഞ്ഞിന്റെ കണ്ണുകൾ നീലനിറത്തിലാണ്.

അടുത്ത നിമിഷം എല്ലാ ദൃശ്യങ്ങളും തകർന്നു.

അകലെയായി ഒരു ചെറിയ വെളുത്ത ബിന്ദു തെളിഞ്ഞു.

ആദ്യം നക്ഷത്രംപോലെ.

പിന്നെ പതുക്കെ വളർന്നു.

ആദിത്യൻ അതിലേക്കാണോ വീഴുന്നത്, അതാണോ തന്റെ നേരെ വരുന്നത് എന്ന് തിരിച്ചറിയാനായില്ല.

വെളിച്ചം കൂടുതൽ വലുതായി.

ഒരു നാണയത്തിന്റെ വലിപ്പം.

ഒരു വിളക്കിന്റെ വലിപ്പം.

ഒരു വാതിലിന്റെ വലിപ്പം.

പിന്നീട് മുഴുവൻ ദൃഷ്ടിയും നിറച്ചു.

ആദിത്യൻ കണ്ണുകൾ അടച്ചു.

പക്ഷേ പ്രകാശം കൺപോളകൾക്കുള്ളിലൂടെ അകത്തേക്കു കുത്തിക്കയറി.

അവൻ നിലവിളിക്കാൻ ശ്രമിച്ചു.

ശബ്ദം പുറത്തുവന്നില്ല.

അടുത്ത നിമിഷം ശരീരം കഠിനമായ പ്രതലത്തിൽ പതിച്ചു.

ശ്വാസം പുറത്തുപോയി.

ചുറ്റും ശബ്ദങ്ങൾ പൊട്ടിത്തെറിച്ചു.

കാഹളം.

മനുഷ്യരുടെ നിലവിളി.

ബ്രേക്കിന്റെ കനത്ത കരച്ചിൽ.

അപരിചിതമായ യന്ത്രങ്ങളുടെ മുഴക്കം.

“എടോ! ചാകാനാണോ?”

ആദിത്യൻ കണ്ണുകൾ തുറന്നു.

ആദ്യം കണ്ടത് തിളങ്ങുന്ന കറുത്ത പ്രതലമായിരുന്നു.

റോഡ്.

പക്ഷേ താൻ

പരിചയപ്പെട്ട റോഡുകളെക്കാൾ ഇരട്ടി വീതിയുള്ളത്. അതിനുമുകളിൽ വെളുത്തയും മഞ്ഞയും നിറത്തിലുള്ള വരകൾ. ഇരുവശങ്ങളിലുമായി ഉയർന്ന ലോഹതൂണുകൾ. അവയുടെ മുകളിൽ തെളിഞ്ഞുനിൽക്കുന്ന പ്രകാശങ്ങൾ.

സമീപത്തുകൂടി വിചിത്രരൂപമുള്ള വാഹനങ്ങൾ അതിവേഗം കടന്നുപോയി.

ഒരു വാഹനം തന്റെ അരികിൽനിന്ന് പെട്ടെന്ന് തിരിഞ്ഞുമാറി. അതിന്റെ മുൻഭാഗത്ത് കടുത്ത വെളിച്ചം. അകത്ത് ഇരുന്ന മനുഷ്യൻ ജനാല താഴ്ത്തി എന്തോ വിളിച്ചുപറഞ്ഞു.

ആദിത്യൻ പതുക്കെ എഴുന്നേറ്റിരുന്നു.

ശരീരം മുഴുവൻ വിറക്കുന്നു.

കീറിയ വസ്ത്രത്തിന്റെ ചെറിയ ശേഷിപ്പുമാത്രമാണ് അരക്കുമുകളിൽ. ഷർട്ട് ഇല്ല. നെഞ്ചിൽ രക്തം ഉണങ്ങിയിരിക്കുന്നു. ഭൈരവന്റെയും വിക്രമന്റെയും രക്തം കൈകളിൽ പറ്റിയിട്ടുണ്ട്.

ആളുകൾ ചുറ്റും കൂടിത്തുടങ്ങി.

അവരുടെ വസ്ത്രങ്ങൾ വിചിത്രമായിരുന്നു. പുരുഷന്മാരിൽ പലരും ശരീരത്തോട് ചേർന്ന പാന്റ്സും നിറമുള്ള ഷർട്ടുകളും ധരിച്ചിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളിൽ പരിചിതവും അപരിചിതവുമായ രൂപങ്ങൾ. ചിലരുടെ തലമുടി അസ്വാഭാവികമായ നിറങ്ങളിൽ.

ചിലർ ചിരിക്കുന്നു.

ചിലർ അതിശയത്തോടെ നോക്കുന്നു.

പലരുടെയും കയ്യിൽ ചതുരാകൃതിയിലുള്ള നേർത്ത വസ്തുക്കൾ. അതിന്റെ ഒരു ഭാഗം ആദിത്യന്റെ നേരെ പിടിച്ചിരിക്കുന്നു. ചിലതിൽ വെളിച്ചം മിന്നുന്നു. മറ്റുചിലതിൽ സ്വന്തം രൂപം ചെറുതായി ചലിക്കുന്നു.

ഒരാൾ ആ ചതുരവസ്തുവിലേക്കു നോക്കി ചിരിച്ചു.

“നല്ല റീലായിരിക്കും.”

മറ്റൊരാൾ പറഞ്ഞു:

“ഇവൻ സിനിമാ ഷൂട്ടിങ്ങിൽനിന്ന് ഓടി വന്നതാണോ?”

“മദ്യപിച്ച് റോഡിലുറങ്ങിയതാവും.”

“അരയിൽ മുണ്ടും ശരീരം മുഴുവൻ ചോരയും. എന്തൊരു കോലം!”

മലയാളം.

അവർ മലയാളത്തിലാണ് സംസാരിക്കുന്നത്.

പക്ഷേ ചില വാക്കുകൾ ആദിത്യന് മനസ്സിലായില്ല.

അവൻ ചുറ്റും നോക്കി.

ശ്വാസം നിലച്ചു.

റോഡിന്റെ ഇരുവശങ്ങളിലും ആകാശത്തേക്കുയരുന്ന കെട്ടിടങ്ങൾ.

പത്തു നില.

ഇരുപതു നില.

അതിലും കൂടുതൽ.

ചില്ലുകൊണ്ടുള്ള വിശാലമായ ചുമരുകൾ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നു. ചില കെട്ടിടങ്ങളുടെ

മുകളിൽ വലുതായ അക്ഷരങ്ങളും ചിത്രങ്ങളും. ചുമരുകളിൽ മനുഷ്യർ നടക്കുന്നതുപോലെ ചലിക്കുന്ന പ്രകാശചിത്രങ്ങൾ.

അമേരിക്കയിലെ നഗരങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളിൽ വായിച്ചിട്ടുള്ള ആകാശചുംബികൾ.

കേരളത്തിൽ?

ഇത് കേരളമല്ലേ?

ആളുകൾ മലയാളം സംസാരിക്കുന്നു.

വാഹനങ്ങളുടെ നമ്പർപാളികളിൽ കേരളത്തിന്റെ അടയാളമുണ്ട്.

അകലെയായി ഒരു വലിയ പാലം. അതിനുമുകളിലൂടെ ജനാലകളുള്ള നീണ്ടൊരു ലോഹവാഹനം ശബ്ദമില്ലാതെ സഞ്ചരിക്കുന്നു. ട്രെയിൻ പോലെ എന്നാൽ ശബ്‍മില്ലാതെ.

ആദിത്യൻ എഴുന്നേൽക്കാൻ ശ്രമിച്ചു.

കാലുകൾ ആദ്യം തളർന്നു.

Leave a Reply

Your email address will not be published. Required fields are marked *