ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

വല്യച്ചൻ പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു.

“ഓണത്തല്ല് വേണമെന്ന് നീയല്ലേ പറഞ്ഞത്..?” വല്യമ്മ അഭിനവ്നോട് ചോദിച്ചു. “ചെല്ല്, ചെന്ന് അവനെ തോല്‍പ്പിക്ക്.”

“അയ്യോ വല്യമ്മേ…..” തോല്‍വി സമ്മതിച്ചത് പോലെ അഭിനവ് രണ്ടു കൈയും പൊക്കി. “എനിക്ക് കണ്ടപ്പഴേ മതിയായി. ഇനി വെറുതെ ചെന്ന് അവന്റെ കയ്യീന്ന് മേടിക്കേണ്ട കാര്യമുണ്ടോ!!”

അതുകേട്ട് എല്ലാവരും പിന്നെയും ചിരിച്ചു.

“ശെരി പിള്ളാരെ. ഇനി കഴിച്ചിട്ട് കിടക്കാന്‍ നോക്ക്.” വല്യമ്മ പറഞ്ഞു.

അത്താഴവും കഴിച്ച് ഞങ്ങൾ പത്തുപേരും പതിവ് പോലെ മുകളില്‍ ചെന്നു കിടന്നു. നാളെ പോകുന്നത് കൊണ്ടുള്ള വിഷമം കാരണം അവരാരും സംസാരിക്കാതെ വെറുതെ കിടക്കുന്നത് കണ്ട് എനിക്ക് വിഷമം തോന്നി. മുമ്പൊക്കെ വന്ന് കിടന്നതും ഇടയ്ക്കിടെ കേള്‍ക്കാറുള്ള സെക്സ് ശബ്ദങ്ങള്‍ പോലും ഇന്ന്‌ കേട്ടില്ല.

“ഫ്രാന്‍സിസ് ബ്രോ…” ഞാൻ വിളിച്ചു.

“എന്താ റൂബി ബ്രോ?”

“വിരലോ നാവോ പ്രയോഗിച്ച് എന്തെങ്കിലും ശബ്ദം ഞങ്ങളെ കേൾപ്പിക്ക് ബ്രോ.”

ഞാൻ പറഞ്ഞ്‌ വായടച്ചില്ല, അപ്പോഴേക്കും ഒരു അലര്‍ച്ച പോലെയാണ് എല്ലാവരിലും നിന്നു ഭയങ്കര ചിരി ഉയർന്നത്. ഒരുപാട്‌ നേരം അത് നീണ്ടുനിന്നു. ചിരിയും നാണവും അടക്കാൻ കഴിയാതെ, ഡാലിയ എന്റെ ടീ ഷര്‍ട്ടിൽ അള്ളിപ്പിടിച്ച് എന്റെ മാറില്‍ മുഖം ഒളിപ്പിച്ചാണ് ചിരിച്ചത്.

അവൾ അങ്ങനെ ചെയ്തപ്പോ ഞാൻ സ്തംഭിച്ചു. പക്ഷേ ആ സ്തംഭനം പെട്ടന്ന് മാറി. അവളുടെ തോളത്തു മെല്ലെ പിടിച്ചു കൊണ്ട്‌ ഞാനും അവരുടെ ചിരിയില്‍ പങ്കുചേർന്നു.

“ചേട്ടനും ചീത്തയാ…” മറ്റുള്ളവരുടെ ചിരി തുടർന്നപ്പോഴും, ഇടയ്ക്ക് ചിരി നിർത്തി ഡാലിയ എന്റെ മാറില്‍ നിന്നും മുഖം മാറ്റി എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു.

“എല്ലാവരും ശോകമായി കിടക്കുന്നത് കണ്ടപ്പോ അതു മാറ്റാൻ ശ്രമിച്ചതാ.” ഞാൻ പറഞ്ഞു.

“എന്തായാലും ചേട്ടന്റെ ശ്രമം പാഴായില്ല.” കുസൃതിയോടെ അവൾ പറഞ്ഞു.

ഒടുവില്‍ എല്ലാവരുടെയും ചിരി നിന്ന ശേഷം ഉത്സാഹത്തോടെ എല്ലാവരും തമാശയും കാര്യവും പറഞ്ഞു കിടന്നു. വളരെ വൈകിയാണ് എല്ലാവരും കളിയും ചിരിയും നിർത്തി ഉറങ്ങാൻ കിടന്നത്.

പതിവ് പോലെ ഞാൻ ഡാലിയയ്ക്ക് പുറംതിരിഞ്ഞ് കിടന്നു. എപ്പോഴത്തേയും പോലെ, ഒരുപാട്‌ നേരം കഴിഞ്ഞ് ഡാലിയ എന്നെ പതിയെ വിളിച്ചു നോക്കി. ഞാൻ ഉറങ്ങിയ പോലെ കിടന്നു. അപ്പോൾ അവള്‍ പിന്നില്‍ നിന്നും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.
**************

അവര്‍ക്ക് പോകാനുള്ളത് കൊണ്ട്‌ വെളുപ്പിനെ ഞങ്ങൾ എല്ലാവരും എഴുന്നേറ്റു. എന്നിട്ട് അവരൊക്കെ പോകാനുള്ള തയാറെടുപ്പും തുടങ്ങി.

ഏഴു മണിക്ക് മുന്നേ എല്ലാവരും കൂടിയിരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. കഴിക്കാനുള്ള മനസ്സ് ആര്‍ക്കും ഇല്ലായിരുന്നു. കുട്ടികൾ പോലും കരയുന്ന പോലെയാണ്‌ ഇരുന്നത്. എങ്ങനെയോ കഴിച്ച ശേഷം എല്ലാവരും മുറ്റത്ത്‌ കൂടി. സാധനങ്ങള്‍ ഒക്കെ വണ്ടിയില്‍ കേറ്റാൻ ഞാനും അങ്കിളും വല്യച്ചനും സഹായിച്ചു.

“പോകാൻ തോന്നുന്നില്ല ബ്രോ.” രാഹുല്‍ വിഷമത്തോടെ പറഞ്ഞു.

“എപ്പോ വേണമെങ്കിലും നിങ്ങള്‍ക്കൊക്കെ ഇവിടെ വരാമല്ലോ.” ഞാൻ ആശ്വസിപ്പിച്ചു. “പിന്നെ മറ്റൊരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്.”

ഉടനെ അവരൊക്കെ ആകാംഷയോടെ എന്നെ നോക്കി.

“എപ്പോ വേണമെങ്കിലും, ഏതു നേരത്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ഒരുമിച്ചോ സെപ്പറേറ്റ് ആയിട്ടോ അവിടെ നീലഗിരിയിൽ ടൂറിന് വരാന്‍ ഞാൻ ക്ഷണിക്കുന്നു. നീലഗിരിയിലും ഊട്ടിയിലും മറ്റ് പല സ്ഥലങ്ങളിലും എന്റെ കോട്ടേജുകൾ ഉണ്ട്, ലോഡ്ജും ഉണ്ട്. എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് ഫ്രീയായി താമസിക്കാം. അവിടെയുള്ള എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങള്‍ ചുറ്റി കാണാം. നിങ്ങളുടെ എല്ലാ ചിലവുകളും എന്റെ വക ഫ്രീ ആയിരിക്കും.”

എന്റെ ഓഫർ കേട്ട് അവരൊക്കെ വായും പൊളിച്ചു നിന്നു.

“പ്രലോഭിപ്പിക്കുന്ന ഓഫറാണല്ലോ, ബ്രോ…!!” അഭിനവ് ചിരിച്ചു.

“ഞങ്ങൾ എല്ലാവരും ഒരുമിച്ച് വരാൻ ശ്രമിക്കാം. അങ്ങനെ എല്ലാവർക്കും ഒരുമിച്ച് വരാൻ കഴിഞ്ഞില്ലെങ്കിൽ സെപ്പറേറ്റ് ആയിട്ടെങ്കിലും സാഹചര്യം കണ്ടത് പോലെ വരാം, ചേട്ടാ.” അശ്വതി ഉറപ്പിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *