ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

ഞാനും വല്യമ്മയും ചേര്‍ന്ന്‌ ഡാൻസ് തുടങ്ങി. വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്യാൻ എപ്പോഴും എനിക്ക് ഇഷ്ട്ടമാണ്. ആദ്യം ഇന്ത്യന്‍ ഡാൻസിലാണ് തുടങ്ങിയത്‌. പിന്നെ പോൾക്കാ, ടാൻഗോ ഒക്കെ കടന്നുവന്നപ്പോ കാണികളുടെ കൈയടി ഉയർന്നു.

അവസാനം ഞങ്ങൾ വാൾട്സ് ഡാൻസ് ചെയ്യാൻ തുടങ്ങി. അതൊരു റൊമാന്റിക് ഡാൻസ് ആണ്.

എന്റെ ഇടതു കൈ കൊണ്ട്‌ ഞാൻ വല്യമ്മയുടെ വലതു കൈ പിടിച്ചു. എന്റെ വലതു കൈ കൊണ്ടു ചെന്ന് വല്യമ്മയുടെ കക്ഷത്തിന് പിന്‍ ഭാഗത്ത് വച്ചു. വല്യമ്മ ഇടതു കൈ എന്റെ തോളത്തും വച്ചു. എന്നിട്ട് മൃദുവായ ചലനങ്ങളിലൂടെ വൃത്താകൃതിയിൽ ഞങ്ങൾ ഒഴുകി നീങ്ങി. ഘടികാര സൂചികൾ പോലെ പാത മാറാതെ ഞങ്ങൾ വട്ടം കറങ്ങി ഒഴുകി. പാദങ്ങളിൽ ഉയർന്നും താഴ്ന്നും ചാഞ്ചാടിയും ഞങ്ങൾ ലോലമായി ഒഴുകിയാടി. എന്റെ ഉയർത്തി പിടിച്ചിരുന്ന ഇടതു കൈ വിരലുകളെ പിടിച്ചുകൊണ്ട് വല്യമ്മ വട്ടം കറങ്ങി. ബോക്സ് സ്റ്റെപ്പുകൾ സ്മൂത്തായി ചെയ്തു കൊണ്ട്‌ പിന്നെയും ഞങ്ങൾ വൃത്താകൃതിയിൽ ഒഴുകി നീങ്ങി. ഒടുവില്‍ വല്യമ്മയും ഞാനും എതിര്‍ ദിശകളിലായി ഒരു പൂര്‍ണ്ണ വട്ടം കറങ്ങി നിന്നിട്ട് ഡാൻസ് അവസാനിപ്പിച്ചു.

ഡാൻസ് കഴിഞ്ഞതും സന്തോഷവും കൌതുകവും ആശ്ചര്യത്തോടും ഞങ്ങളുടെ ഡാൻസ് കണ്ടുകൊണ്ടിരുന്ന കാണികള്‍ എല്ലാവരും ചാടിയെഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.

“അടിപൊളി. ഇങ്ങനെയൊരു മിക്സായ ഡാൻസ് പ്രകടനം മുന്‍പ് ഞാൻ കണ്ടിട്ടില്ല, ഇനി കാണുകയില്ല.” അമ്പരപ്പ് മാറാതെ അന്‍സാര്‍ അവന്റെ കൂടെ നില്‍ക്കുന്നവരെ നോക്കി.

“വല്യമ്മയും ചേട്ടന്റെയും പ്രകടനം കണ്ടിട്ട് എനിക്ക് അസൂയ തോനുന്നു.” അതും പറഞ്ഞ്‌ ഗായത്രി എനിക്കും വല്യമ്മയ്ക്കും ഫ്ലൈയിങ് കിസ്സ് തന്നു.

“വല്യമ്മയും ബ്രോയും കുടുക്കി കളഞ്ഞു.” അഭിനവ് വിളിച്ചു കൂവി.

“എനിക്ക് ചേട്ടന്റെ കൂടെ ഇതുപോലെ ഡാൻസ് ചെയ്യണം….” ഷാഹിദ ആവേശത്തോടെ വിളിച്ചു പറഞ്ഞു. “പക്ഷേ ആദ്യം പ്രാക്ടീസ് ചെയ്യേണ്ടി വരും.” അവള്‍ നെടുവീര്‍പ്പിട്ടു.

ഡാലിയ പുഞ്ചിരിയോടെ, വിടര്‍ന്ന കണ്ണുകളോടെ നിന്നു. ചില ഡാൻസ് ഒക്കെ ഡാലിയ എന്റെ കൂടെ ചെയ്തിട്ടുണ്ട്. പക്ഷേ ഈ മ്യൂസിക്കിന് അവള്‍ എന്റെ കൂടെ ചെയ്തിട്ടില്ല.

അങ്ങനെ എല്ലാവരും ഞങ്ങളെ അഭിനന്ദിച്ചു. അതൊക്കെ പുഞ്ചിരിയോടെ ഞങ്ങൾ സ്വീകരിച്ചു. വല്യമ്മയുടെ മുഖത്ത് അഭിമാനം നിറഞ്ഞു നിന്നു.

ഡാലിയ പെട്ടന്ന് നടന്ന് അടുത്തേക്ക് വന്ന് വല്യമ്മയ്ക്ക് കവിളിൽ ഉമ്മ കൊടുത്തു. എന്നിട്ട് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത പോലെ അവള്‍ എന്നെ നോക്കി.

എന്നെയും ചുംബിക്കാൻ അവളുടെ ചുണ്ടുകള്‍ വെമ്പുന്നത്ത് പോലെയാണ് എനിക്ക് തോന്നിയത്‌.

“നിങ്ങൾ രണ്ടുപേരുടെയും നല്ല പ്രകടനം ആയിരുന്നു, ആന്റി.” ഡാലിയ പറഞ്ഞിട്ട് തിരികേ ചെന്നു. ഞാനും ചെന്ന് എന്റെ പഴയ സ്ഥലത്തിരുന്നു.

“ഇനി അഭിനവ് വാ.” വല്യമ്മ വിളിച്ചു.

“നിങ്ങൾ രണ്ടുപേരും ആടിയത് പോലെ എനിക്ക് കഴിയില്ല.. എന്നാലും ഞാൻ ശ്രമിക്കാം.” പറഞ്ഞിട്ട് അവന്‍ ഓടിച്ചെന്നു.

വല്യമ്മ കൊറേ പറഞ്ഞു കൊടുത്തിട്ടും അവന്റെ ഡാൻസ് അത്ര ശരിയായില്ല. പക്ഷേ കാണാന്‍ രസമുണ്ടായിരുന്നു. വെറും അഞ്ച് മിനിറ്റ് കഴിഞ്ഞ് വല്യമ്മ അവനെ പറഞ്ഞു വിട്ടിട്ട് അടുത്ത ആളെ വിളിച്ചു.

അങ്ങനെ ഓരോരുത്തരായി ചെന്ന് വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്തു. എന്നെപോലെ ചെറു പ്രായം തൊട്ടേ ഡെയ്സിക്കും ഡാലിയക്കും വല്യമ്മ ഡാൻസ് പഠിപ്പിച്ച് കൊടുത്തിരുന്നത് കൊണ്ട്‌ ഡാലിയ നന്നായി ഡാൻസ് ചെയ്തു. അതുപോലെ മിനിയും ഷാഹിദയും രാഹുലും ഡാൻസ് പഠിച്ചിട്ടുള്ളത് കൊണ്ട്‌ അവരും നല്ലത് പോലെ ഡാൻസ് കളിച്ചു.

വല്യച്ചനും അങ്കിളും വലിയമ്മയുടെ കൂടെ ഡാൻസ് ചെയ്തപ്പോ എല്ലാവരും പൊട്ടിച്ചിരിച്ചു പോയി. വല്യമ്മ പോലും ചിരിച്ചു. സോഫിയ ആന്റി അത്ര കുഴപ്പമില്ലാതെ ഡാൻസ് കളിച്ചെങ്കിലും എല്ലാവർക്കും ചിരി പൊട്ടി. ഒടുവില്‍ എല്ലാവരും ഡാൻസ് ചെയ്ത ശേഷമാണ് വല്യമ്മ മതിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *