ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

എന്റെ ഓഫറിന് ശേഷം എല്ലാ മുഖത്തും അല്‍പ്പം തെളിച്ചം വീണു. ഒടുവില്‍ അവരൊക്കെ യാത്രയും പറഞ്ഞു യാത്രയായി.

അവർ പോയി മറഞ്ഞതും വല്യമ്മ എന്നെയും എന്റെ അടുത്ത് നില്‍ക്കുന്ന ഡാലിയയേയും നോക്കി. “നാളെ നിങ്ങളും പോകുമല്ലേ?”

ഞാൻ ഒന്നും മിണ്ടിയില്ല.

“ഇന്റര്‍വ്യൂ കഴിഞ്ഞ് ഞാൻ തിരികെ വരും, ആന്റി.” ഡാലിയ പറഞ്ഞു. “സെലക്ട് ആയില്ലെങ്കിൽ വേറെ നോക്കണം. സെലക്ട് ആയാൽ അവർ വിളിക്കും. പിന്നെ അവർ പറയുന്ന ഡേറ്റിന് പോയാല്‍ മതി.”

അന്നത്തെ ദിവസം ആര്‍ക്കും ഉത്സാഹമില്ലാതെ നീങ്ങി. ഓണം കഴിയുന്നത് വരെ ഡാൻസ് ക്ലാസ് ഉണ്ടാവില്ലെന്ന് വല്യമ്മ പഠിപ്പിക്കുന്ന കുട്ടികളോട് പറഞ്ഞിരുന്നു. ഓണം കഴിഞ്ഞത് കൊണ്ട്‌ മൂന്ന്‌ മണി മുതൽ കുട്ടികൾ വന്നു തുടങ്ങിയതും വല്യമ്മ ബിസിയായി. അങ്കിളും ആന്റിയും ഡാലിയയും അവരുടെ വീട്ടില്‍ പോയി. വല്യച്ചൻ ആരെയോ കാണാനെന്നും പറഞ്ഞു പോയി. ഞാൻ ചെന്ന് നാളത്തെ യാത്രയ്ക്കുള്ളതൊക്കെ റെഡിയാക്കി വച്ചിട്ട് ബെഡ്ഡിൽ കിടന്നു.

രാത്രി വല്യമ്മയാണ് എന്നെ ഉണർത്തിയത്. മൂന്നുപേരും ഒരുമിച്ച് കഴിച്ചു.

വല്യമ്മയ്ക്ക് എന്തോ പറയാനുള്ളത് പോലെ എന്നെ നോക്കി. പക്ഷേ ഒന്നും പറയാതെ ഇരുന്നു.

“നമുക്ക് ഡാൻസ് കളിച്ചാലോ, സൂസി?”

വല്യമ്മയോട് ഞാൻ ചോദിച്ചതും വല്യമ്മയും വല്യച്ചനും പൊട്ടിച്ചിരിച്ചു.

“ഞാൻ അവന്റെ അനിയത്തി എന്നാ കള്ളന്റെ വിചാരം…. എന്റെ പേര്‌ വിളിക്കുന്നത് കണ്ടില്ലേ..!!” സ്നേഹത്തോടെ എന്റെ കവിളിൽ പതിയെ നുള്ളി പിടിച്ചു കൊണ്ട്‌ വല്യമ്മ വല്യച്ചനോട് പറഞ്ഞു.

“നിന്നെ കണ്ടാ അവന്റെ പ്രായമേ തോന്നിക്കു. അതുകൊണ്ടല്ലേ അവന്‍ പേര്‌ പറഞ്ഞ്‌ വിളിക്കുന്നത്..!!” വല്യച്ചൻ ചിരിച്ചു. “കൂടാതെ അവന്‍ നിന്നെ അങ്ങനെയൊക്കെ വിളിക്കുന്നത് നിനക്ക് വല്യ ഇഷ്ട്ടമാണെന്ന് എനിക്കറിയാം.”

വല്യമ്മയുടെ മുഖം പെട്ടന്ന് തുടുത്തു. “മതി, മതി, രണ്ടും കൂടെ എന്നെ കളിയാക്കണ്ട.” വല്യമ്മ അങ്ങനെ പറഞ്ഞെങ്കിലും മുഖത്ത് ഭയങ്കര സന്തോഷവും ഉത്സാഹവും നിറയുന്നത് കണ്ടു. “വാടാ മോനെ നമുക്ക് ഡാൻസ് കളിക്കാം. ഇന്ന്‌ കഴിഞ്ഞ് ഇനി എന്നാണാവോ എന്റെ മോന്റെ കൂടെ ഡാൻസ് കളിക്കാന്‍ കഴിയുക.”
*****************

പകല്‍ സമയത്ത് ട്രാഫിക് കൂടുതലായത് കൊണ്ട്‌ എപ്പോഴും രാത്രി സമയങ്ങളില്‍ ദൂര യാത്ര ചെയ്യുന്നതായിരുന്നു എനിക്കിഷ്ടം. രാത്രി സമയങ്ങളില്‍ അത്യാവശ്യം സ്പീഡിൽ പോകാനും കഴിയും. യാത്ര ദൈര്‍ഘ്യം കുറഞ്ഞു കിട്ടും. എന്റെ ഇഷ്ട്ടം എല്ലാവർക്കും അറിയുകയും ചെയ്യാം.

അടുത്ത ദിവസം വൈകിട്ട് ആറര കഴിഞ്ഞ് ഞാനും വല്യമ്മയും വല്യച്ചനും കൂടി ആന്റിയുടെ വീട്ടിലെത്തി. ഡാലിയ കൂടെ വരുന്നത് കൊണ്ട്‌ അവിടെ നിന്ന് രാത്രി ഒന്‍പത് മണിക്ക് യാത്ര തിരിക്കാനായിരുന്നു പ്ലാൻ.

“ഒന്നും മറക്കാതെ എല്ലാം എടുത്തു വച്ചോ, മോളെ?” ഡാലിയയുടെ റൂമിൽ കേറിയതും വല്യമ്മ അവളോട് ചോദിച്ചു.

അങ്കിളും ആന്റിയും അവളുടെ റൂമിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ ട്രാവല്‍ ബാഗില്‍ വേണ്ട സാധനങ്ങൾ അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു മൂന്ന്‌ പേരും.

“ഒന്നും മറന്നിട്ടില്ല, ആന്റി.” ഡാലിയ പറഞ്ഞിട്ട് എന്നെ നോക്കി ടെൻഷൻ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.

“ഇപ്പഴേ ടെൻഷനിൽ ആണല്ലോ?” വല്യച്ചൻ അടുത്തുചെന്ന് അവളുടെ തലയില്‍ സ്നേഹത്തോടെ തൊട്ടു.

“മറ്റന്നാൾ ഉച്ചയ്ക്കാണ് ഇന്റര്‍വ്യൂ. അവിടത്തെ ഇന്റര്‍വ്യൂ ഭയങ്കര ടഫ് ആണെന്നാ കേട്ടത്.” അവൾ ടെൻഷനടിച്ചു.

“എന്റെ മോളെ, നിനക്ക് എക്സ്പീരിയൻസ് ഉണ്ട്. നിന്റെ ജോലിയെ കുറിച്ച് നിനക്ക് അറിയാമെങ്കില്‍ ഒന്നും പേടിക്കാനില്ല. സ്വയം വിശ്വസിക്ക്, ധൈര്യം താനെ മനസ്സിൽ നിറയും. നി പഠിച്ചതും, നിന്റെ എക്സ്പീരിയൻസും നിന്റെ ബുദ്ധിയും നിന്നെ നയിക്കും.” വല്യച്ചന്റെ വാക്കുകൾ കേട്ട് ഡാലിയയുടെ മുഖം തെളിഞ്ഞു.

“താങ്ക്സ് അങ്കിള്‍.” അവള്‍ വല്യച്ചനെ കെട്ടിപിടിച്ചു. അവളുടെ കണ്ണുകളില്‍ ആത്മവിശ്വാസം നിറഞ്ഞു തുളുമ്പി. “അങ്കിളിന്റെ വാക്കുകൾ എപ്പോഴും എന്റെ ആത്മവിശ്വസത്തെ വർദ്ധിപ്പിക്കുകയാ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *